TRENDING:

ഡിജിറ്റൽ ഇടപാട് വർദ്ധിപ്പിക്കാൻ എസ് ബി ഐ; ഡെബിറ്റ് കാർഡ് ഒഴിവാക്കാൻ സാധ്യത

Last Updated:

SBI: ഇതുവരെ ബാങ്ക് 68,000 യോനോ കാഷ് പോയിന്‍റുകൾ സജ്ജീകരിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഡിജിറ്റൽ ഇടപാട് വർദ്ധിപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്ലാസ്റ്റിക് കാർഡുകൾ പൂർണമായും ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കാൻ എസ്.ബി.ഐ ആലോചിക്കുന്നത്. "പ്ലാസ്റ്റിക് കാർഡുകൾ പൂർണമായും ഒഴിവാക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ഒഴിവാക്കാൻ കഴിയുമെന്ന് പൂർണ ഉറപ്പുണ്ട്" - ചെയർമാൻ രാജ് നിഷ് കുമാർ പറഞ്ഞു.
advertisement

രാജ്യത്തെ ആകെ 90 കോടി ഡെബിറ്റ് കാർഡുകളും മൂന്നുകോട് ക്രെഡിറ്റ് കാർഡുകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ് ബി ഐയുടെ തന്നെ ഡിജിറ്റൽ ബാങ്ക് പ്ലാറ്റ്ഫോമായ 'യോനോ' ലക്ഷ്യം വെയ്ക്കുന്നത് ഡെബിറ്റ് കാർഡുകൾ ഒഴിവാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. യോനോ പ്ലാറ്റ്ഫോം വഴി എടിഎമ്മിൽ നിന്ന് പണമെടുക്കാനും സാധനങ്ങൾ വാങ്ങാനും സാധിക്കും.

മലയാളികൾക്ക് ഓസ്ട്രേലിയയോട് പ്രിയമേറുന്നു; ഈ വർഷം കേരളത്തിൽനിന്ന് സന്ദർശിച്ചത് 16000ലേറെ പേർ

ഇതുവരെ ബാങ്ക് 68,000 യോനോ കാഷ് പോയിന്‍റുകൾ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത 18 മാസത്തിനുള്ളിൽ ഒരു മില്യൺ യോനോ കാഷ് പോയിന്‍റുകൾ സജ്ജീകരിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കൈയിലെ പ്ലാസ്റ്റിക് കാർഡിന് വളരെ കുറഞ്ഞ ആവശ്യം മാത്രമാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Money/
ഡിജിറ്റൽ ഇടപാട് വർദ്ധിപ്പിക്കാൻ എസ് ബി ഐ; ഡെബിറ്റ് കാർഡ് ഒഴിവാക്കാൻ സാധ്യത