മലയാളികൾക്ക് ഓസ്ട്രേലിയയോട് പ്രിയമേറുന്നു; ഈ വർഷം കേരളത്തിൽനിന്ന് സന്ദർശിച്ചത് 16000ലേറെ പേർ

Last Updated:

Malayali tourists: ഓസ്ട്രേലിയൻ സന്ദർശനത്തിനായി കേരളത്തിൽനിന്നുള്ളവർ 450 കോടി ചെലവഴിച്ചെന്നും റിപ്പോർട്ടിലുണ്ട്

സിഡ്നി: കേരളത്തിൽനിന്ന് ഓസ്ട്രേലിയ സന്ദർശിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധന. 2019ൽ മാത്രം 16840 പേർ ഓസ്ട്രേലിയ സന്ദർശിച്ചെന്നാണ് അവിടുത്തെ ടൂറിസം വിഭാഗം പുറത്തുവിട്ട കണക്ക് പറയുന്നത്. ഓസ്ട്രേലിയൻ സന്ദർശനത്തിനായി കേരളത്തിൽനിന്നുള്ളവർ 450 കോടി ചെലവഴിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഓസ്ട്രേലിയൻ ടൂറിസം വികസനത്തിന് വഹിക്കുന്ന പങ്കിൽ കേരളം ഏഴാം സ്ഥാനത്താണ്.
ഈ വർഷം മെയ് മാസം വരെ ഓസ്ട്രേലിയ സന്ദർശിച്ചത് 3.67 ലക്ഷം ഇന്ത്യക്കാരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓസ്ട്രേലിയ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 11 ശതമാനം വർദ്ധനവാണുണ്ടായത്. ഓസ്ട്രേലിയ സന്ദർശിക്കാനായി ഇന്ത്യക്കാർ ചെലവഴിച്ചത് 1.7 ബില്യൺ ഡോളറാണെന്നും റിപ്പോർട്ടിലുണ്ട്. മഹാരാഷ്ട്രയിൽനിന്നാണ് ഏറ്റവുമധികം പേർ ഓസ്ട്രേലിയ സന്ദർശിച്ചിട്ടുള്ളത്. ഇവിടെനിന്ന് മാത്രം 62990 പേരാണ് ഈവർഷം ഓസ്ട്രേലിയയിലെത്തിയത്. പുതിയ റിപ്പോർട്ട് പ്രകാരം ഓസ്ട്രേലിയ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് കാണാൻ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
പ്രധാനമന്ത്രി മോദിയുടെ സന്ദർശനവും അബുദാബി ക്ഷേത്രത്തിലെ ഉത്സവവും ഒരുമിച്ച്
ടൂറിസം ഓസ്ട്രേലിയയുടെ വാണിജ്യ പരിപാടിയായ ഓസ്ട്രേലിയ മാർക്കറ്റ് പ്ലേസ് ഈ മാസം എട്ടുമുതൽ 11 വരെ കൊച്ചിയിൽ നടന്നിരുന്നു. നാലു ദിവസം നീണ്ട പരിപാടിയിൽ ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന 77 ഓസ്ട്രേലിയൻ സ്ഥാപനങ്ങൾ അവരുടെ സേവനത്തെക്കുറിച്ചും മറ്റും വിശദീകരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
മലയാളികൾക്ക് ഓസ്ട്രേലിയയോട് പ്രിയമേറുന്നു; ഈ വർഷം കേരളത്തിൽനിന്ന് സന്ദർശിച്ചത് 16000ലേറെ പേർ
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement