TRENDING:

വരുമാനം വട്ടപൂജ്യമായ കമ്പനിയുടെ ഓഹരി വിലയിൽ 2 മാസത്തിനിടെ ‌1000% വർധന; പ്രവാസി നിക്ഷേപകന്റെ പണക്കൈമാറ്റവും സംശയകരം; കമ്പനിക്ക് വിലക്ക്

Last Updated:

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജഹാംഗീര്‍ പണിക്കവീട്ടില്‍ പെരുമ്പറമ്പത്ത് ഓഹരികൾ വിറ്റ് നേടിയ 1.14 കോടി രൂപയും കണ്ടുകെട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓഹരിവിലയില്‍ ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് ഹിമാചല്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്‍എസ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയെ വിലക്കി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ട് പാദങ്ങളിലും ഈ കമ്പനിയ്ക്ക് പൂജ്യം വരുമാനമാണ് ഉള്ളതെങ്കിലും മലയാളിയായ പ്രവാസി നിക്ഷേപകന്‍ ഒരു ഡോളറിന് വാങ്ങിയ കമ്പനി ഓഹരികളുടെ മൂല്യം 2752 കോടിയും 22,700 കോടിരൂപയിലേക്കും ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സെബിയുടെ ഇടപെടല്‍.
News18
News18
advertisement

ഇതില്‍ കൃത്യമായ ക്രമക്കേടുകളും അപാകതകളും നടന്നിട്ടുണ്ടെന്ന് ഫെബ്രുവരി 11ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ സെബിയുടെ മുഴുവന്‍ സമയ അംഗം അശ്വിനി ഭാട്ടിയ പറഞ്ഞു. വിഷയത്തില്‍ എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അല്ലെങ്കില്‍ നിരപരാധികളായ നിക്ഷേപകര്‍ക്ക് പണം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ സാമ്പത്തികസ്ഥിതി മോശമായിരുന്ന സാഹചര്യത്തിലും കഴിഞ്ഞ ഒരുവര്‍ഷമായി ഓഹരിവിലയിലുണ്ടായ കുതിച്ചുച്ചാട്ടവും ഇടിവും അധികൃതര്‍ നിരീക്ഷിച്ചുവരികയായിരുന്നു. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജഹാംഗീര്‍ പണിക്കവീട്ടില്‍ പെരുമ്പറമ്പത്ത് എന്ന നിക്ഷേപകനുമായി കമ്പനിയുടെ മുന്‍ ഡയറക്ടര്‍ സ്യൂട്ട് മെംഗ് ചായ് നടത്തിയ പണ കൈമാറ്റത്തെക്കുറിച്ചും ഭാട്ടിയ തുറന്നുപറഞ്ഞു. ഇത് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമുള്ള നിയമലംഘമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് കമ്പനിയ്ക്കും നിക്ഷേപകനായ ജഹാംഗീറിനും മറ്റ് നാല് സംരംഭങ്ങള്‍ക്കും സെബി വിലക്കേര്‍പ്പെടുത്തിയത്. ഓഹരികള്‍ വിറ്റ് ജഹാംഗീര്‍ നേടിയ 1.14 കോടി രൂപയും സെബി കണ്ടുകെട്ടി.

advertisement

ദുബായിലെ ഡച്ച് ഓറിയന്റല്‍ മെഗാ യാച്ച് എല്‍എല്‍സിയുടെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായ ജഹാംഗീറിന് 10.28 കോടി രൂപയുടെ ഓഹരികള്‍ വെറും ഒരു ഡോളറിന് സ്യൂട്ട് മെംഗ് ചായ് കൈമാറിയത് എങ്ങനെയെന്ന് സെബിയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് രണ്ട് വര്‍ഷത്തിനുള്ളിലാണ് ഈ ഓഹരികളുടെ മൂല്യം ഇത്തരത്തില്‍ ഉയര്‍ന്നത്. എന്നാല്‍ ഈ കമ്പനിയുടെ വിറ്റുവരവ് പൂജ്യം രൂപ മാത്രമായിരിക്കുമ്പോഴാണ് ഇത്രയും വലിയ മൂല്യം കമ്പനിക്കുള്ളതായ പ്രചാരണം വന്നത്. പിന്നീട് ജഹാംഗീര്‍ തന്റെ ഫേസ്ബുക്ക് വഴി എല്‍എസ് ഇന്‍ഡസ്ട്രീസുമായി ബന്ധം സ്ഥാപിച്ചു.

advertisement

കമ്പനിയുടെ ഓഹരിമൂല്യത്തിലെ വൈജാത്യം ശ്രദ്ധയില്‍പ്പെട്ട സെബി വളരെ വേഗത്തില്‍ നടപടിയെടുക്കാനായി മുന്നോട്ടുവന്നു. 2025 ഫെബ്രുവരി 3ന് എന്‍ഡിടിവി പ്രൊഫിറ്റില്‍ പ്രസിദ്ധീകരിച്ച '' Mystery of A Zero Revenue Company With Rs. 5500 Crore Market Valuation'' എന്ന ലേഖനമാണ് നടപടിയെടുക്കാന്‍ സെബിയെ പ്രേരിപ്പിച്ചത്.

ഇതിനിടെ എല്‍എസ് ഇന്‍ഡസ്ട്രീസ് മറ്റൊരു കമ്പനിയെ വിലയ്ക്ക് വാങ്ങാന്‍ പോകുകയാണെന്ന പ്രചാരണവും വന്നു. റോബോഷെഫ് എന്ന കമ്പനിയെയാണ് വാങ്ങാന്‍ പോകുന്നതെന്നായിരുന്നു പ്രചരണം. ഇതോടെ റോബോഷെഫിന്റെ ഡയറക്ടര്‍മാരായ സുരേഷ് ഗോയല്‍, അല്‍ക്ക സാഹ്നി, ശശികാന്ത് സാഹ്നി എച്ച്‌യുഎഫ് എന്നിവര്‍ ഉയര്‍ന്ന ഓഹരി വിലയ്ക്ക് അവരുടെ കമ്പനി ഓഹരികള്‍ വിറ്റ് ലാഭമുണ്ടാക്കിയതും സെബിയുടെ ശ്രദ്ധയില്‍പ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
വരുമാനം വട്ടപൂജ്യമായ കമ്പനിയുടെ ഓഹരി വിലയിൽ 2 മാസത്തിനിടെ ‌1000% വർധന; പ്രവാസി നിക്ഷേപകന്റെ പണക്കൈമാറ്റവും സംശയകരം; കമ്പനിക്ക് വിലക്ക്
Open in App
Home
Video
Impact Shorts
Web Stories