TRENDING:

ബാങ്കുകളിൽ തിരക്കൊഴിവാക്കാൻ നിയന്ത്രണം; സേവിങ്സ് അക്കൗണ്ട് ഉടമകൾ ബാങ്കിലെത്തേണ്ടത് ഇങ്ങനെ

Last Updated:

തിങ്കളാഴ്ച മുതൽ അടുത്തമാസം അഞ്ച് വര നിയന്ത്രണം തുടരും. അന്വേഷണങ്ങൾക്കായി ബാങ്കിൽ ആരും വരേണ്ടതില്ല. ഫോണിൽ ബന്ധപ്പെട്ടാൽ മതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് ബാങ്കുകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. അക്കൗണ്ട് നമ്പരുകളുടെ അടിസ്ഥാനത്തിൽ ബാങ്കിലെത്തേണ്ട സമയം നിശ്ചയിച്ചാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി ഓണക്കാലത്ത് തിരക്ക് കുറയ്ക്കാനാണ് ഈ നടപടി.
advertisement

നിയന്ത്രണം ഇങ്ങനെ

0, 1, 2, 3 അക്കങ്ങളിൽ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകൾ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിൽ ബാങ്കിൽ എത്തണം.

4,5,6,7 അക്കങ്ങളിൽ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകൾ ഉച്ചയ്ക്ക് പന്ത്രണ്ടിനും രണ്ടിനും ഇടയിൽ ബാങ്കിൽ എത്തണം.

8,9 അക്കങ്ങളിൽ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകൾ ഉച്ചയ്ക്ക് രണ്ടരയ്ക്കും നാലിനും ഇടയിൽ ബാങ്കിൽ എത്തണം.

സേവിങ്സ് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. അതേസമയം മറ്റ് ഇടപാട് നടത്തുന്നവർക്കും വായ്പ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും നിയന്ത്രണം ഉണ്ടാകില്ല. തിങ്കളാഴ്ച മുതൽ അടുത്തമാസം അഞ്ച് വര നിയന്ത്രണം തുടരും. അന്വേഷണങ്ങൾക്കായി ബാങ്കിൽ ആരും വരേണ്ടതില്ല. ഫോണിൽ ബന്ധപ്പെട്ടാൽ മതി.

advertisement

You may also like:ചെളിയിൽ ഇരുന്നും ശംഖ് ഊതിയും കൊറോണ പ്രതിരോധിക്കാം; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി [NEWS]രഹസ്യബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍; കാമുകൻ ഒളിവിൽ [NEWS] ഈ ഇന്ത്യാ- പാക് പ്രണയകഥയ്ക്ക് 34 വയസ്സ്; പഴകുംതോറും ബന്ധം കൂടുതൽ കരുത്താർജിക്കുന്നുവെന്ന് ദമ്പതികൾ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇടപാടുകാർ ഡിജിറ്റൽ മാർഗങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും ബാങ്ക് സന്ദർശനം പരമാവധി കുറയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് നിയന്ത്രണമുള്ള കണ്ടെയ്ൻമെന്‍റ് സോൺ, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ ബാങ്ക് പ്രവർത്തനസമയത്തിൽ മാറ്റമുണ്ടാകും. മാറ്റമുള്ള സമയക്രമം അതത് ശാഖകളിൽ പ്രദർശിപ്പിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Money/
ബാങ്കുകളിൽ തിരക്കൊഴിവാക്കാൻ നിയന്ത്രണം; സേവിങ്സ് അക്കൗണ്ട് ഉടമകൾ ബാങ്കിലെത്തേണ്ടത് ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories