ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ മുന്നേറ്റം നടത്തി.
അതേസമയംപ്രധാനപ്പെട്ട ഐടി ഓഹരികൾ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിപ്രോ, ടെക് മഹീന്ദ്ര, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മീഹീന്ദ്ര, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്. മാരുതി സുസുകിയുടെ 2022 ഡിസംബർ മാസ വിൽപനയിൽ ഒമ്പത് ശതമാനം ഇടിവ് രേഖപ്പെടുത്തിയതാണ് അവരുടെ ഓഹരി സൂചികയെ പ്രതികൂലമായി ബാധിച്ചത്.
advertisement
അതേസമയം ഡിസംബറിന്റെ തുടക്കത്തിൽ ഇന്ത്യൻ സൂചികകൾ മികച്ച കുതിപ്പ് നടത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഇടിവുണ്ടായിരുന്നു. ക്രിസ്മസ് എത്തിയിട്ടും വിപണിയിൽ ഉണർവ് ദൃശ്യമായിരുന്നില്ല. എന്നാൽ പുതുവർഷം വിപണി മുന്നേറ്റം നടത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഈ വർഷം വളർന്നുവരുന്ന വിപണികളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സൂചികയാണ് നിഫ്റ്റി.
കഴിഞ്ഞ വർഷങ്ങളിൽ ജനുവരി മാസത്തിൽ നിഫ്റ്റി തിരിച്ചടി നേരിട്ടിരുന്നെങ്കിലും ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിഫ്റ്റി കഴിഞ്ഞ നാല് വർഷമായി ജനുവരി നെഗറ്റീവ് റിട്ടേണാണ് നൽകുന്നത്. ഈ ജനുവരിയിൽ നിഫ്റ്റി അതിന്റെ തുടർച്ചയായ നഷ്ടം മറികടക്കുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.