സ്വന്തം കുഞ്ഞിന് പാലുവാങ്ങാന്‍ 14 രൂപ പോലും കണ്ടെത്താന്‍ പാടുപെടുന്ന ഒരു കാലം നിക്ഷേപകനുണ്ടായിരുന്നു. സാമ്പത്തിക വിപണിയിലെ വിജയ് കേഡിയയുടെ അസാമാന്യമായ വിജയം അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവിന്റെയും കൗശലപൂര്‍വമായ നിക്ഷേപ ബുദ്ധിയുടെയും തെളിവാണ്. ഐഐടി അല്ലെങ്കില്‍ ഐഐഎം പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബിരുദങ്ങള്‍ നേടിയെന്ന് വീമ്പിളക്കുന്ന ഉന്നതരില്‍ നിന്ന് വ്യത്യസ്തമായി, കേഡിയ തന്റെ സമ്പത്ത് അടിത്തറയുറപ്പിച്ച് കെട്ടിപ്പടുക്കുകയായിരുന്നു.
Also read-‘ഗ്ലാമറസ് നടിയെന്ന് പേരു വീണു, അവിവാഹിതയായി തുടരുന്നു’; തുറന്നു പറഞ്ഞ് സോന ഹൈഡൻ
advertisement
കൊല്‍ക്കത്തയില്‍ ജനിച്ച കേഡിയയുടെ കുട്ടിക്കാലം പ്രതികൂല സാഹചര്യങ്ങള്‍ നിറഞ്ഞതായിരുന്നു. ഒരു സ്റ്റോക്ക് ബ്രോക്കറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ദേഹം മരണമടഞ്ഞത് കെഡിയയുടെ വിദ്യാഭ്യാസത്തെ ബാധിച്ചു. പിതാവ് മരിച്ചതോടെ കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. കേഡിയയുടെ ജീവിത യാത്ര പല പ്രതികൂല സാഹചര്യങ്ങള്‍ നിമിത്തം തകര്‍ന്നുവീണു. ഒരു ഘട്ടത്തില്‍ അമ്മയുടെ ആഭരണങ്ങള്‍ വിറ്റാണ് അദ്ദേഹം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചത്.
1992ല്‍ ഓഹരി വിപണികള്‍ ശക്തമായി തിരിച്ചുവന്നപ്പോള്‍ ഭാഗ്യം അദ്ദേഹത്തിനൊപ്പമായിരുന്നു. ഈ അവസരം തിരിച്ചറിഞ്ഞ അദ്ദേഹം പഞ്ചാബ് ട്രാക്ടറില്‍ നിക്ഷേപം നടത്തുകയും പിന്നീട് 500 ശതമാനം ലാഭത്തില്‍ ഓഹരികൾ വിറ്റഴിക്കുകയും ചെയ്തു. ഈ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് അദ്ദേഹം എസിസി ഓഹരികള്‍ സ്വന്തമാക്കി. ഇതില്‍ നിന്ന് 1000 ശതമാനം നേട്ടം കൊയ്തു. ഈ വിജയങ്ങള്‍ കേഡിയയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ഇതോടു കൂടി അദ്ദേഹം മുംബൈയില്‍ സ്വന്തമായി വീടു വാങ്ങി.
പിന്നീടും അദ്ദേഹം തിരിച്ചടികളെ നേരിട്ടു. വിപണിയിലെ മാന്ദ്യം മൂലം അദ്ദേഹം വീണ്ടും പ്രതികൂല സാഹചര്യങ്ങള്‍ നേരിട്ടു. എന്നാല്‍, 2002-2003 കാലഘട്ടത്തില്‍ വിപണിയിലെ സ്ഥിതി മാറുകയും മാർക്കറ്റ് നേട്ടത്തിലേക്ക് കുതിക്കുകയും ചെയ്തു. ഇതോടെ ഗണ്യമായ നേട്ടമാണ് അദ്ദേഹം നേടിയത്. ഇന്ന്, രാജ്യത്തെ ഏറ്റവും പ്രശസ്തനായ നിക്ഷേപകരില്‍ ഒരാളാണ് വിജയ് കേഡിയ. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ശ്രദ്ധേയമായ യാത്രയെക്കുറിച്ച് കേഡിയ വിവരിക്കുന്നുണ്ട്.
