TRENDING:

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നികുതിദായകര്‍ തീ‍ർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Last Updated:

നികുതി സ്ലാബുകളും നിരക്കുകളും മനസിലാക്കി നികുതി ലാഭിക്കല്‍ നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്തുവാനാണ് ഓരോ നികുതിദായകരും ശ്രമിക്കേണ്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതിയ സാമ്പത്തിക വര്‍ഷം (financial year) ആരംഭിച്ചിരിക്കുകയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നികുതി (tax) വ്യവസ്ഥയിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ നികുതി വ്യവസ്ഥയായിരിക്കും ഇനി മുതല്‍ പിന്തുടരുക. അതുകൊണ്ട് തന്നെ നികുതി സ്ലാബുകളും നിരക്കുകളും മനസിലാക്കി നികുതി ലാഭിക്കല്‍ നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്തുവാനാണ് ഓരോ നികുതിദായകരും ശ്രമിക്കേണ്ടത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

2024-25 സാമ്പത്തിക വര്‍ഷത്തില്‍ നികുതി, സേവിംഗ്‌സ് എന്നിവയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

നികുതി വ്യവസ്ഥ: 2024 ലെ ഇടക്കാല ബജറ്റ് പ്രകാരം നിലവിലെ നികുതി വ്യവസ്ഥ ഡീഫോള്‍ട്ടാണ്. പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നികുതി വ്യവസ്ഥ ഏതെന്ന് പ്രത്യേകം തെരഞ്ഞെടുക്കേണ്ടതാണ്.

നികുതി ലാഭിക്കല്‍ ഓപ്ഷനുകള്‍:

സെക്ഷന്‍ 80സി പ്രകാരമുള്ള കിഴിവുകള്‍: സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള കിഴിവുകള്‍ നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാവുന്നതാണ്. ഇതിലുള്‍പ്പെട്ടിരിക്കുന്ന പ്രധാന പദ്ധതികള്‍ ഏതെല്ലാമാണെന്ന് നോക്കാം;

advertisement

- പബ്ലിക് പ്രോവിഡന്റ് ഫണ്ട്

-എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്

-ഇക്വറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം

- നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്.

- സുകന്യ സമൃദ്ധി യോജന

നികുതി സ്ലാബുകളും നിരക്കുകളും: 2024-25 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ അവതരിപ്പിച്ച നികുതി നിരക്കുകളെപ്പറ്റി ഒരു ധാരണയുണ്ടാക്കിയെടുക്കുക.

എന്‍പിഎസ് സംഭാവന: 80സിസിഡി (1ബി) പ്രകാരം നികുതി ആനുകൂല്യങ്ങള്‍ക്കായി എന്‍പിഎസിലേക്ക് പണം നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: സെക്ഷന്‍ 80 ഡി പ്രകാരം കിഴിവുകള്‍ ലഭിക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിക്ഷേപം നടത്തുക.

advertisement

വിദ്യാഭ്യാസ വായ്പ: വിദ്യാഭ്യാസ വായ്പയ്ക്ക് നല്‍കുന്ന പലിശ സെക്ഷന്‍ 80 ഇ പ്രകാരം കിഴിവിന് അര്‍ഹമാണ്.

ദീര്‍ഘകാല മൂലധന നേട്ടം(LTCG): ഓഹരി നിക്ഷേപങ്ങളില്‍ നിന്നും ഭൂമി ഇടപാടുകളില്‍ നിന്നുമുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിലെ നികുതിയുമായി ബന്ധപ്പെട്ട ഫലങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കിയെടുക്കുക.

ഫോം 15G/15H: നിങ്ങളുടെ മൊത്തവരുമാനം നികുതി പരിധിയ്ക്ക് താഴെയാണെങ്കില്‍ പലിശ വരുമാനത്തില്‍ നിന്ന് ടിഡിഎസ് ഒഴിവാക്കാന്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഫോം 15 ജി, 15എച്ച് എന്നിവ സമര്‍പ്പിക്കണം.

advertisement

ഗിഫ്റ്റ് ടാക്‌സ്: ഗിഫ്റ്റ് ടാക്‌സിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ധാരണയുണ്ടാകണം

എമര്‍ജന്‍സി ഫണ്ട്: അപ്രതീക്ഷിത ചെലവുകളും മറ്റും നേരിടുന്നതിന് ഒരു എമര്‍ജന്‍സി ഫണ്ട് എപ്പോഴും നിലനിര്‍ത്തി പോരുക.

നികുതി വിദഗ്ധരുമായി കൂടിയാലോചിക്കുക: നികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സാമ്പത്തിക വിദഗ്ധരില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നതാണ് ഉചിതം.

മികച്ച ആസൂത്രണം

-നികുതി ലാഭിക്കല്‍ നിക്ഷേപം നടത്താന്‍ അവസാന നിമിഷം വരെ കാത്തിരിക്കരുത്. കൃത്യമായ അച്ചടക്കത്തോടെ അവയോരോന്നും ചെയ്ത് തീര്‍ക്കണം.

-നിങ്ങളുടെ വരുമാനത്തിന് അനുസരിച്ചുള്ള നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

-സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ചുള്ള നികുതി ലാഭിക്കല്‍ നിക്ഷേപം തെരഞ്ഞെടുക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Money/
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നികുതിദായകര്‍ തീ‍ർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories