TRENDING:

ഏഴാം വയസ് തിളക്കത്തിൽ റിലയൻസ് ജിയോ; ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകളും അധിക ഡാറ്റയും

Last Updated:

ജിയോ സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 30 വരെയുള്ള റീചാർജുകൾക്ക് അധിക ഡാറ്റയും പ്രത്യേക വൗച്ചറുകളും പ്രഖ്യാപിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2016 സെപ്തംബറിൽ,ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ആരംഭിച്ച റിലയൻസ് ജിയോയ്ക്ക് ഇന്ന് 7 വയസ്സ്. ഏഴ് വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി, ജിയോ സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 30 വരെയുള്ള റീചാർജുകൾക്ക് അധിക ഡാറ്റയും പ്രത്യേക വൗച്ചറുകളും പ്രഖ്യാപിച്ചു. 299, 749, 2,999 രൂപയുടെ റീചാർജ് പ്ലാനുകളിൽ ഈ ഓഫറുകൾ ലഭ്യമാണ്.
advertisement

299 രൂപ പ്ലാനും പ്രത്യേക ആനുകൂല്യങ്ങളും

ജിയോയിൽ നിന്നുള്ള 299 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലൂടെ വരിക്കാർക്ക് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. പ്രത്യേക ഓഫറിന്റെ ഭാഗമായി പ്ലാൻ ഓഫറിന് 7 ജിബി അധിക ഡാറ്റ ലഭിക്കും.

Also read-Reliance AGM 2023 | ജിയോ എയർഫൈബർ സേവനം ഗണേശ ചതുർത്ഥിദിനമായ സെപ്റ്റംബർ 19 മുതൽ

advertisement

749 രൂപ പ്ലാനും പ്രത്യേക ആനുകൂല്യങ്ങളും

749 രൂപ പ്ലാനിൽ, റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യത്തോടെ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നു. 90 ദിവസത്തേക്ക് സാധുതയുള്ള പ്ലാൻ പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. ഏഴാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി റിലയൻസ് ജിയോ പ്ലാനിനൊപ്പം 14 ജിബി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

2999 രൂപയുടെ പ്ലാനും പ്രത്യേക ആനുകൂല്യങ്ങളും

2999 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടെ അൺലിമിറ്റഡ് കോളുകൾക്കൊപ്പം പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. . ആഘോഷത്തിന്റെ ഭാഗമായി 21 ജിബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം, വരിക്കാർക്ക് അജിയോയിൽ 200 രൂപ കിഴിവ്, നെറ്റ്മെഡ്‌സിൽ -ൽ 20% കിഴിവ് (800 രൂപ വരെ), സ്വിഗ്ഗിയിൽ 00 രൂപ കിഴിവ് എന്നിവയും ലഭിക്കും. 149 രൂപയ്ക്കും അതിനു മുകളിലും വാങ്ങുമ്പോൾ മക്‌ഡൊണാൾഡിൽ ഒരു സൗജന്യ മീൽ ലഭിക്കും , റിലയൻസ് ഡിജിറ്റലിൽ 10% കിഴിവും ഉൾപ്പെടുന്നു.

advertisement

മുകളിൽ സൂചിപ്പിച്ച അധിക ആനുകൂല്യങ്ങൾ യോഗ്യതയുള്ള ഉപഭോക്താവിന്റെ മൈ ജിയോ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും.റീചാർജ് ചെയ്ത ഉടനെ. അധിക ഡാറ്റ മൈ ജിയോ ആപ്പിൽ ഡാറ്റ വൗച്ചറായി ക്രെഡിറ്റ് ചെയ്യപ്പെടും, കൂടാതെ ഉപയോക്താക്കൾ ആപ്പിൽ നിന്ന് വൗച്ചർ റിഡീം ചെയ്യേണ്ടതുണ്ട്

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ഏഴാം വയസ് തിളക്കത്തിൽ റിലയൻസ് ജിയോ; ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകളും അധിക ഡാറ്റയും
Open in App
Home
Video
Impact Shorts
Web Stories