TRENDING:

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള കാലാവധി നീട്ടി; ഓൺലൈനായി എങ്ങനെ പുതുക്കാം?

Last Updated:

ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധിയാണ് നീട്ടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധിയാണ് നീട്ടിയത്. 2023 സെപ്തംബർ 14 ആണ് പുതുക്കിയ തീയതി. അവസാന തീയതിക്കകം അപേക്ഷകർ അവരുടെ ഏറ്റവും പുതിയ ഡെമോ​ഗ്രാഫിക് വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement

പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സെപ്തംബർ 14നകം സൗജന്യമായി പുതുക്കാം. നിങ്ങളുടെ ‌വിലാസം, മാര്യേജ് സ്റ്റാറ്റസ്, പേര്, ലിംഗഭേദം, ജനനത്തീയതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവയെല്ലാം ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാനാകും എന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്, നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫും വിലാസം തെളിയിക്കുന്ന രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

Also read-PAN-Aadhaar | ആധാറും പാനും ബന്ധിപ്പിച്ചോ? ജൂണ്‍ 30ന് മുമ്പ് ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളെ ബാധിക്കുന്നത് എങ്ങനെ?

advertisement

അഡ്രസ് പ്രൂഫ് എങ്ങനെ സൗജന്യമായി അപ്‌ലോഡ് ചെയ്യാം?

1. https://myaadhaar.uidai.gov.in/ എന്ന ഔദ്യോ​ഗിക പോർട്ടൽ സന്ദർശിക്കുക.

2. നിങ്ങളുടെ വിശദാംശങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് Name, Gender, Date of Birth, and Address Update എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. ഇതിനു ശേഷം Update Aadhaar Online എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

4. ഡെമോഗ്രാഫിക് ഓപ്ഷനിലുള്ള അഡ്രസ് തിരഞ്ഞെടുത്ത് Proceed to Update Aadhaar എന്നതിൽ ക്ലിക്ക് ചെയ്യുക.

advertisement

5. ഡോക്യുമെന്റിന്റെ സ്കാൻ ചെയ്ത ഒരു പകർപ്പ് അപ്‌ലോഡ് ചെയ്‌ത് ആവശ്യമായ മറ്റ് വിശദാംശങ്ങൾ നൽകുക.

6. പേയ്മെന്റ് നടത്തുക (സെപ്റ്റംബർ 14 വരെ സൗജന്യമാണ്)

7. മേൽപ്പറ‍ഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ഒരു സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. അത് സൂക്ഷിച്ചു വെക്കണം.

ആധാർ പുതുക്കാനുള്ള അഭ്യർത്ഥനകൾ എങ്ങനെ ട്രാക്ക് ചെയ്യാം ?

അപേക്ഷ സമർപ്പിച്ചതിന് ശേഷം, നിങ്ങൾക്ക് ഒരു യുആർഎൻ (URN) നമ്പർ ലഭിക്കും. അത് 0000/00XXX/XXXXX എന്ന ഫോർമാറ്റിലായിരിക്കും. നിങ്ങളുടെ സ്‌ക്രീനിൽ ഈ നമ്പർ ദൃശ്യമാകും. കൂടാതെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഈ നമ്പർ മെസേജായി ലഭിക്കും. യുആർഎൻ നമ്പർ ലഭിച്ചതിന് ശേഷം,  https://ssup.uidai.gov.in/checkSSUPStatus/checkupdatestatus എന്ന യുആർഎൽ വഴി നിങ്ങൾ സമർപ്പിച്ച അപേക്ഷയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് പരിശോധിക്കാം. പുതുക്കിക്കഴിഞ്ഞാൽ പുതിയ ആധാറിന്റെ പ്രിന്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.

advertisement

ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ആധാർ പുതുക്കാവുന്നതാണ്.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള കാലാവധി നീട്ടി; ഓൺലൈനായി എങ്ങനെ പുതുക്കാം?
Open in App
Home
Video
Impact Shorts
Web Stories