നിങ്ങള്‍ ഒരു വിന്‍ഡോസ് 11 സിസ്റ്റം വാങ്ങുമ്പോള്‍ ആന്‍ഡ്രോയിഡ് ഫോണിലേതിന് സമാനമായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്ന പ്രക്രിയ അതിന്റെ ഇസ്റ്റലേഷന്‍ ഘട്ടത്തിന്റെ ഭാഗമായിരിക്കും. ജോലിക്കോ വ്യക്തിഗത ആവശ്യങ്ങള്‍ക്കോ ആയി ഈ പതിപ്പ് ഉപയോഗിക്കാനാകും.
ഈ അക്കൗണ്ട് തുറക്കല്‍ പ്രക്രിയ മൈക്രോസോഫ്റ്റ് കുറച്ചുകാലത്തേക്ക് താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗൂഗിളിനെ പോലെ വിന്‍ഡോസ് 11 സിസ്റ്റം ഉപയോഗിക്കാന്‍ ആദ്യം അക്കൗണ്ട് തുറന്ന് സൈന്‍ ഇന്‍ ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. ഈ പുതിയ മാറ്റങ്ങള്‍ വിന്‍ഡോസ് 11-ന്റെ ഇന്‍സൈഡര്‍ പ്രിവ്യു പതിപ്പില്‍ വന്നുകഴിഞ്ഞു.
advertisement
കൂടാതെ ദശലക്ഷകണക്കിന് ആളുകളുടെ വിന്‍ഡോസ് 11 പിസികളില്‍ ഈ ഔദ്യോഗിക മാറ്റം ഉടന്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.
എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ?
സാധാരണഗതിയില്‍ ഗൂഗിളിന്റെ സേവനം നമ്മള്‍ ഉപയോഗപ്പെടുത്തുന്നത് ഇന്റര്‍നെറ്റ് ഉപയോഗിച്ച് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്താണ്. ഇതുപോലെ തന്നെ വിന്‍ഡോസ് 11 സെറ്റ്അപ്പും ഉപയോഗിക്കാനാണ് അക്കൗണ്ട് തുറക്കുന്നത് നിര്‍ബന്ധമാക്കുന്നതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ പ്രക്രിയ ഉപയോക്താക്കളെ അതിന്റെ ക്ലൗഡ് സേവനങ്ങളുമായി സംയോജിപ്പിക്കുകയും മുഴുവന്‍ കോണ്‍ഫിഗര്‍ ചെയ്ത ഒരു സിസ്റ്റം നല്‍കുകയും ചെയ്യുമെന്ന് അവകാശപ്പെട്ടാണ് കമ്പനി ഈ പുതിയ നയം മാറ്റത്തെ ന്യായീകരിക്കുന്നത്.
വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ ഈ പ്രക്രിയ ആവശ്യപ്പെടുന്നുണ്ട്. മികച്ച ഉപയോക്തൃ അനുഭവവും വ്യക്തിഗത സവിശേഷതകളും ഉറപ്പാക്കുന്നതിന് ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നു.
ഇതിനു സമാനമാണ് വിന്‍ഡോസ് 11-ല്‍ മൈക്രോസോഫ്റ്റ് കൊണ്ടുവരുന്ന മാറ്റം. ഇത് ഉപയോഗിക്കാന്‍ ഇനി ഇന്റര്‍നെറ്റ് വേണം. പ്രിവ്യു പതിപ്പില്‍ ഇപ്പോള്‍ ഇത് ബാധകമാക്കിയിട്ടുണ്ട്. പൂര്‍ണ്ണ വിന്‍ഡോസ് 11 പതിപ്പ് എത്തുന്നതോടെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ മാറ്റം നിര്‍ബന്ധമാകും.
വിന്‍ഡോസ് 10നുള്ള പിന്തുണ അവസാനിക്കുമോ ? അപ്‌ഗ്രേഡ് ചെയ്യാന്‍ സമയമായോ?
വിന്‍ഡോസ് 10-നുള്ള പിന്തുണ മൈക്രോസോഫ്റ്റ് ഈ മാസം ഔദ്യോഗികമായി അവസാനിപ്പിക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. ഇതിനോടനുബന്ധിച്ചാണ് വിന്‍ഡോസ് 11-ലെ അക്കൗണ്ട് സജ്ജീകരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനവും വന്നിരിക്കുന്നത്.
വിന്‍ഡോസ് 10-ന്റെ പിന്തുണ പിന്‍വലിക്കുന്നത് ലക്ഷകണക്കിന് ഉപയോക്താക്കളെ ബാധിക്കും. കൂടാതെ ഈ ഉപയോക്താക്കള്‍ക്ക് നേരിടേണ്ടി വരുന്ന കൃത്യമായ ഹാക്കിംഗ് അപകടസാധ്യതകളെ കുറിച്ചും സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം അപകടങ്ങളില്‍ നിന്നും സ്വയം പരിരക്ഷിക്കുന്നതിന് അവര്‍ വിവിധ സൗജന്യ വിന്‍ഡോസ് 10 അപ്‌ഡേറ്റുകള്‍ ഉപയോഗപ്പെടുത്തേണ്ടി വരും. അല്ലെങ്കില്‍ ഒരു വിന്‍ഡോസ് 11 സിസ്റ്റം വാങ്ങേണ്ടി വരും.