ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി കഴിഞ്ഞ് ജിയോ ട്രൂ 5ജി ചെന്നൈയിലേക്കും. 5G എല്ലാവർക്കും പ്രാപ്തമാക്കാൻ, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (ജിയോ) JioTrue5G-യിൽ പ്രവർത്തിക്കുന്ന Wi-Fi സേവനങ്ങൾ അവതരിപ്പിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപരമായ സ്ഥലങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും കൂടുതൽ പ്രദേശങ്ങളിലും 5ജി വൈഫൈ സേവനങ്ങൾ വ്യാപിപ്പിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിൽ അടുത്തിടെആരംഭിച്ച JioTrue5G സേവനത്തിന് പുറമേയാണിത്.
advertisement
ചെന്നൈയിലും ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചു. ജിയോ വെൽക്കം ഓഫർ കമ്പനി നഗരത്തിലേക്കും നീട്ടി. ചെന്നൈയിലെ ക്ഷണിക്കപ്പെട്ട ജിയോ ഉപയോക്താക്കൾക്ക് 1 Gbps വരെ അൺലിമിറ്റഡ് 5G ഡാറ്റ ആക്‌സസ് ചെയ്യാനും JioTrue5G അനുഭവിക്കാനും കഴിയും.
'ഇന്ന് ഞങ്ങൾ പുണ്യനഗരമായ നാഥദ്വാരയിലും ഭഗവാൻ ശ്രീനാഥ്ജി ക്ഷേത്രത്തിലും ട്രൂ5ജി വഴി ആദ്യത്തെ വൈഫൈ സേവനം ലഭ്യമാക്കി. അത്തരം നിരവധി ലൊക്കേഷനുകൾ ഊർജിതമാക്കി ഞങ്ങളുടെ സേവനങ്ങൾ നൽകും. ഇതോടൊപ്പം Jio True5G വെൽക്കം ഓഫറിലേക്ക് ചേരുന്ന പുതിയ നഗരമായ ചെന്നൈയെ സ്വാഗതം ചെയ്യുന്നു,' റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.