ഏഷ്യ പസഫിക് മേഖലയായിരിക്കും ഈ സ്‌ഫോടനാത്മകമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. അതില്‍ തന്നെ ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനചാലകശക്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട്
ചെയ്യുന്നു. പല ഇന്ത്യക്കാര്‍ക്കും സെക്‌സ് എന്നത് പുറത്തുപറയാന്‍ കൊള്ളാത്ത കാര്യമായി തുടരുമ്പോഴും നഗരങ്ങളില്‍ താമസമാക്കിയവര്‍ക്കിടയില്‍ സെക്ഷ്വല്‍ വെല്‍നെസ്സും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ സഹായം തേടുന്നതിനുമുള്ള അവബോധം വര്‍ധിച്ചു വരുന്നുണ്ട്. എന്നാല്‍, തലമുറകള്‍ മാറിക്കൊണ്ടിരിക്കെ ആളുകളുടെ ചിന്താഗതിയില്‍ മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും ഈ വ്യവസായ മേഖലയില്‍ നൂതനമായ കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നത് വളരെ കുറവാണ്.
advertisement
2021-ല്‍ സ്ഥാപിതമായ ‘സന്‍ഗ്യ പ്രൊജക്ട്’ എന്ന സ്റ്റാര്‍ട്ടപ്പ് രാജ്യത്ത് സെക്ഷ്വല്‍ വെല്‍നസ് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ വൈബ്രേറ്ററുകള്‍ നിര്‍മിക്കുന്ന ഏക സെക്‌സ് ടെക് കമ്പനിയാണിത്. ലൈംഗിത ആനന്ദം പ്രാപ്യമാക്കുക എന്ന കാഴ്ചപ്പാടില്‍ ജനിച്ച സംഗ്യ, ഇന്ത്യക്കാരുടെ ശരീരങ്ങള്‍ക്കിടങ്ങുന്ന വിധത്തിലാണ് ഉപകരണങ്ങള്‍ രൂപകല്പന നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മസാജറുകളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണെന്ന് സംഗ്യ പ്രോജക്ടിന്റെ സഹസ്ഥാപകയും സിഇഒയുമായ ശ്വേത സാംഗ്താനി സിഎന്‍ബിസി-ടിവി18-നോട് പറഞ്ഞു. ”ഈ ഉത്പന്നങ്ങള്‍ പലപ്പോഴും ഇന്ത്യക്കാരുടെ ശരീരത്തിന് അനുയോജ്യമല്ല. ഈ വെല്ലുവിളി നേരിടുന്നതിനായി ഇന്ത്യയില്‍ തന്നെ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ സംഗ്യ തീരുമാനിക്കുകയായിരുന്നു. 2021-ല്‍ കമ്പനി തുടങ്ങി അതിന്റെ ആരംഭദശയില്‍ തന്നെ ഞങ്ങള്‍ വൈബ്രേറ്റ് ചെയ്യാത്ത മസാജറുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ നിര്‍മിച്ച് വില്‍ക്കുന്ന ആദ്യത്തെ ഇന്റിമേറ്റ് മസാജര്‍ സംഗ്യ തയ്യാറാക്കി,”അവര്‍ പറഞ്ഞു.
ബ്രാന്‍ഡ് ആരംഭിച്ചതിന് ശേഷം വരുമാനത്തിലും വില്‍പ്പനയിലും വര്‍ഷാവര്‍ഷം അഞ്ച് മടങ്ങ് വളര്‍ച്ച കൈവരിച്ചതായി സംഗ്യയുടെ സഹസ്ഥാപകരായ സാങ്താനി, തനിഷ ആര്‍കെ ആഷിഷ് മെഹ്‌റോത്ര എന്നിവര്‍ പറഞ്ഞു.
വിതരണശൃംഖല മെച്ചപ്പെടുത്തിയും ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചുകൊണ്ട് മറ്റ് ചെലവുകള്‍ ചുരുക്കിയും ലാഭം വര്‍ധിപ്പിക്കുന്നത് തുടരാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്, സാങ്താനി പറഞ്ഞു.
ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നത് ഇന്ത്യയില്‍ തന്നെ
2020-ല്‍ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ ലൈംഗിക വിദ്യാഭ്യാസത്തിനുള്ള പേജായാണ് സംഗ്യ പ്രൊജക്ട് തുടക്കം കുറിച്ചതെന്ന് താനിഷ, സാങ്താനി, മഹറോത്ര എന്നിവര്‍ പറഞ്ഞു. ബ്രാന്‍ഡ് തുടങ്ങുന്നതിനുള്ള പണം കണ്ടെത്തി വൈകാതെ സംഗ്യ പ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു.
തുടക്കത്തില്‍ ബാങ്കുകള്‍, മറ്റ് പണിടപാട് സ്ഥാപനങ്ങള്‍, പാക്കേജിങ് കമ്പനികള്‍, ഫാക്ടറി ഉടമസ്ഥര്‍ എന്നിവര്‍ സംഗ്യയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ മടികാണിച്ചിരുന്നു. ഇതൊരു വലിയ പ്രശ്‌നമായിരുന്നുവെന്ന് മഹ്‌റോത്ര പറഞ്ഞു. ഇതിന് പുറമെ പരസ്യങ്ങള്‍ നല്‍കുന്നതും വലിയ വെല്ലുവിളിയായി തീര്‍ന്നു. എന്നാല്‍, പതിയെ പതിയെ ഇതിന് മാറ്റം വന്നു തുടങ്ങിയെന്ന് അദ്ദേഹം കൂട്ടച്ചേര്‍ത്തു.
രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ നിന്നുപോലും തങ്ങളുടെ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ആളുകള്‍ മുന്നോട്ട് വരാറുണ്ടെന്ന് സംഗ്യയുടെ പിന്നണിപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നാണ് സംഗ്യയുടെ ഭൂരിഭാഗം വരുന്ന ഉപഭോക്താക്കള്‍.
പുതുതലമുറയില്‍ ഇത്തരം ഉപകരണങ്ങളോട് മുഖംതിരിക്കുന്നത് വളരെ കുറവാണെന്ന് സാങ്തനി പറഞ്ഞു. അവര്‍ക്ക് കൂടുതല്‍ ഫീച്ചറുകളുള്ള ഉപകരണങ്ങളാണ് ആവശ്യമെന്നും അവര്‍ സാക്ഷ്യപ്പെടുത്തി.
കൂടുതല്‍ ആളുകളിലേക്ക് തങ്ങളുടെ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയാണ് സംഗ്യ ലക്ഷ്യമിടുന്നത്.