ആധാർ എടുക്കുന്നതിനായിഓരോ വ്യക്തിയുടെയും എൻറോൾമെന്റ് പ്രക്രിയയ്ക്ക് പത്ത് വിരലടയാളങ്ങൾ, ഐറിസ് സ്കാനുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ നൽകേണ്ടതുണ്ട്. ആധാർ എടുക്കുന്നതിനു വേണ്ടി വിവരങ്ങൾ നൽകുമ്പോൾ വ്യക്തികളുടെ മൊബൈൽ നമ്പറും ആധാറിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
ആധാറിൽ മൊബൈൽ നമ്പർ ചേർക്കേണ്ടത് എന്തുകൊണ്ട്?
ആധാറിന് അപേക്ഷിക്കുമ്പോൾ ഓരോ വ്യക്തിയുടെയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി വരും. ഇതുവഴി നിങ്ങളുടെ ആധാർ അക്കൗണ്ടിലേയ്ക്ക് നിങ്ങൾക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. മറ്റൊരാൾക്ക് നിങ്ങളുടെ ആധാർ ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. മൊബൈൽ നമ്പർ ചേർക്കുന്നത് സുരക്ഷാ ഉറപ്പാക്കാൻ സഹായിക്കുന്നു. കൂടാതെ ആധാർ കാർഡിലെ നിങ്ങളുടെ മൊബൈൽ നമ്പർ വഴി വിവിധ സർക്കാർ, ബാങ്കിംഗ്, സാമൂഹിക സേവനങ്ങൾ എന്നിവ നിങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്തും.ആധാറിന്റെ. വ്യാജ രജിസ്ട്രേഷനുകളും അപ്ഡേറ്റുകളും തടയാനും ഇത് സഹായിക്കുന്നു.
advertisement
ആധാറിൽ വിദേശ മൊബൈൽ നമ്പർ ഉപയോഗിക്കാമോ?
നിലവിൽ യു.ഐ.ഡി.എ.ഐ (യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) ആധാറിൽ വിദേശ മൊബൈൽ നമ്പർ നൽകാൻ അനുവദിക്കുന്നില്ല. ആധാർ രജിസ്ട്രേഷനും അപ്‌ഡേറ്റുകൾക്കുമായി ഇന്ത്യൻ മൊബൈൽ നമ്പറുകളെ മാത്രമേ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പിന്തുണയ്ക്കൂ. ഏത് പ്രായത്തിലുള്ള ഇന്ത്യക്കാർക്കും ആധാറിനായി അപേക്ഷിക്കാം. സാധുവായ ഇന്ത്യൻ പാസ്‌പോർട്ടുള്ള പ്രവാസികൾക്കും ഏതെങ്കിലും ആധാർ കേന്ദ്രത്തിൽ നിന്ന് ആധാറിനായി അപേക്ഷിക്കാം.
എൻആർഐകൾക്ക് ആധാർ കാർഡിനായി രജിസ്റ്റർ ചെയ്യണമെങ്കിൽ, ഇന്ത്യയിലെ ഏതെങ്കിലും ആധാർ കേന്ദ്രം സന്ദർശിച്ച് സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിച്ചുകൊണ്ട് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. ഒരു ആധാർ കേന്ദ്രം സന്ദർശിച്ച് വ്യക്തിവിവരങ്ങളുടെയും വിലാസത്തിന്റെയും തെളിവ് നൽകിക്കൊണ്ട് നിങ്ങൾക്ക് ആധാർ കാർഡിലെ മൊബൈൽ നമ്പർ പുതുക്കി നൽകാവുന്നതാണ്. ഭാവിയിൽ ആധാറിനായി വിദേശ മൊബൈൽ നമ്പറുകൾ ഉപയോഗിക്കാനാകുന്ന പദ്ധതികളൊന്നും യുഐഡിഎഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.