ഓപ്പൺ എഐക്കു ലഭിക്കുന്ന പ്രോംപ്റ്റുകളോട് ഈ വിവരങ്ങൾ ഉപയോഗിച്ചാണ് പ്രതികരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. മൈക്രോസോഫ്റ്റിനും ഓപ്പൺ എഐയ്ക്കും എതിരെ ജോൺ ഗ്രിഷാം, ജോർജ്ജ് ആർആർ മാർട്ടിൻ തുടങ്ങിയ പ്രമുഖരായ എഴുത്തുകാർ രംഗത്തെത്തിയിരുന്നു. എന്നാൽ ആദ്യമായി നിയമനടപടിയുമായി മുന്നോട്ടു പോയത് ജൂലിയൻ സാങ്‌ടൺ ആണ്.
Also read-AI ജോലിസമയം ആഴ്ചയിൽ മൂന്ന് ദിവസമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ബിൽ ഗേറ്റ്സ്
പുസ്തകങ്ങൾ ഉപയോഗിച്ചതിന് ഓപ്പൺഎഐയും മൈക്രോസോഫ്റ്റും എഴുത്തുകാർക്ക് പണം നൽകിയിട്ടില്ലെന്നും ഇത് കോപ്പിറൈറ്റ് ലംഘനം ആണെന്നും സാങ്‌ടന്റെ അഭിഭാഷകൻ പറയുന്നു. ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി സാങ്‌ടന്റെ 'Madhouse at the End of the Earth: The Belgica's Journey into the Dark Antarctic Night' എന്ന പുസ്തകം ഉപയോഗിച്ചിട്ടുണ്ട് എന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
advertisement
ഓപ്പൺ എഐയിലെ പ്രധാന നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. കമ്പനിയുടെ പല പ്രൊഡക്ടുകളിലും ഇതിനകം എഐ സംയോജിപ്പിച്ചിട്ടുണ്ട്. ഇത്തരം എഐ മോഡലുകളുടെ പരിശീലിപ്പിക്കുന്നതിനും അവ വികസിപ്പിക്കുന്നതിലും മൈക്രോസോഫ്റ്റ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും കോപ്പിറൈറ്റ് ലംഘനമാണ് കമ്പനി നടത്തിയത് എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇനി ഇത്തരം നിയമലംഘനങ്ങൾ ഉണ്ടാകരുത് എന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നും ജൂലിയൻ സാങ്‌ടൺ ആവശ്യപ്പെട്ടു.