ചൈനയുടെ പതിനെട്ട് ജി60 ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റിലെ ഭ്രമണപഥത്തിൽ എത്തിയ്ക്കാനായി ആഗസ്റ്റ് ആറിനാണ് ലോംഗ് മാർച്ച് 6എ പറന്നുയർന്നത്. 14000 ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഷാങ്ഹായ് സ്പേസ്കോം സാറ്റലൈറ്റ് ടെക്നോളജിയാണ് ജി60 ഉപഗ്രഹങ്ങൾ വികസിപ്പിച്ചത്. ചൈനീസ് അക്കാദമി ഒഫ് സയൻസിന് കീഴിലുള്ള ഇന്നോവേഷൻ അക്കാദമി ഫോർ മൈക്രോ സാറ്റലൈറ്റ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
എന്നാൽ പദ്ധതിയുടെ തുടക്കം തന്നെ റോക്കറ്റ് തകരുകയും ഇത്രയേറെ അവശിഷ്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്തത് മറ്റ് കൃതൃമ ഉപഗ്രഹങ്ങൾക്ക് ഭീഷണിയാകുമെന്ന ആശങ്കയിലാണ് ശാസ്ത്ര ലോകം. അതേ സമയം ബൂസ്റ്റർ പുനരുപയോഗ സാദ്ധ്യതയുള്ള റോക്കറ്റുകൾ ഉപയോഗിക്കുന്നതിലൂടെ ബഹിരാകാശ അവശിഷ്ടങ്ങൾ കുറയ്ക്കാനാകും. വിക്ഷേപണ ശേഷം ബൂസ്റ്ററുകളെ തിരിച്ചിറക്കാനുമാകും.
advertisement
ഈവർഷം ആറ് വിക്ഷേപണങ്ങലിളിലൂടെ 108 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുകയെന്നതാണ് ചൈനയുടെ ലക്ഷ്യം. 2025 ഓടെ 500 ഉപഗ്രഹങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. പൂർണമായും ചൈനയിൽ തന്നെയാണ് ഉപഗ്രഹങ്ങളുടെ നിർമ്മാണം. ഉപഗ്രഹങ്ങൾ പ്രവർത്തന ക്ഷമമാകുന്നതോടെ ഇൻ്റർനെറ്റ് രംഗത്ത് വൻ ശക്തിയാകാൻ കഴിയുമെന്നാണ് ചൈനയുടെ പ്രതീക്ഷ. അതേസമയം യു.എസ് കമ്പനിയായ സ്പേസ് എക്സിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട് ഈ നീക്കം.