ഈ വർഷം തുടക്കത്തിൽ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം ജൂലൈ മുതൽ റൊട്ടേഷൻ സംവിധാനത്തോടെ അവസാനിപ്പിക്കുമെന്ന് സിഇഒ സുന്ദർ പിച്ചെ പറഞ്ഞിരുന്നു. "ജൂലൈ 6 മുതൽ, കൂടുതൽ ലോക്ക്ഡൌൺ ഇളവുകൾ ലഭിക്കുന്നതോടെ ഗൂഗിളിന്‍റെ ഓഫീസുകൾ തുറക്കുകയും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജീവനക്കാരെ അനുവദിക്കുകയും ചെയ്യും"- പിച്ചെ പറഞ്ഞു.
"തിരികെ വരാൻ ആഗ്രഹിക്കുന്നവരെയും പരിമിതവും റൊട്ടേഷൻ അടിസ്ഥാനത്തിലും ജീവനക്കാരെ മടക്കിയെത്തിക്കും"- അദ്ദേഹം വ്യക്തമാക്കിയിരുന്നു.
TRENDING:'ഫോളോവേഴ്സ് എന്‍റെ ജീവിതത്തിന്‍റെ ഭാഗം, വിലമതിക്കാനാകാത്ത സമ്പാദ്യം; വേദനിപ്പിച്ചെങ്കിൽ മാപ്പ്': അഹാന കൃഷ്ണ[PHOTOS]Shocking | വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ കരളിൽ തറഞ്ഞിരുന്നത് കത്തി![PHOTOS]IPL 2020 | ഐപിഎൽ കാണാൻ പോകുന്നോ? ദുബായ് വിമാനത്താവളത്തിലെ കോവിഡ് മാനദണ്ഡങ്ങൾ അറിയാം[PHOTOS]
advertisement
വ്യവസ്ഥകൾ അനുവദിക്കുമെങ്കിൽ സെപ്റ്റംബറോടെ ഈ ശേഷി ക്രമേണ 30 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോവെൽ കൊറോണ വൈറസ് അല്ലെങ്കിൽ COVID-19 വ്യാപിക്കുന്നതിനിടയിൽ 2020 അവസാനം വരെ ഇന്ത്യയിൽ ഐടി സ്ഥാപനങ്ങൾ ജീവനക്കാരെ വീട്ടിൽ നിന്ന് (ഡബ്ല്യുഎഫ്എച്ച്) ജോലി ചെയ്യാൻ അനുവദിച്ചിട്ടുണ്ട്.
‘This article first appeared on Moneycontrol, read the original article here’