TRENDING:

ത്രഡ്സ് ആപ്പിൽ അക്കൗണ്ട് തുടങ്ങിയോ? ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റ​ഗ്രാമും പോകും

Last Updated:

മെറ്റയുടെ തന്നെ ഫോട്ടോ-ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ത്രഡ്സ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മെറ്റയുടെ (Meta) പുതിയ ആപ്പ് ‘ത്രെഡ്സ്’ (Threads from Instagram) ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. ടെക്സ്റ്റ് അപ്ഡേറ്റുകൾ പങ്കിടുന്നതിനും പൊതു വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയുള്ള ആപ്പാണിത്. ത്രഡ്സ് ട്വിറ്ററിന് വെല്ലുവിളിയാകുമോ എന്ന രീതിയിലുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.
ത്രഡ്സ്
ത്രഡ്സ്
advertisement

മെറ്റയുടെ തന്നെ ഫോട്ടോ-ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ത്രഡ്സ്. ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പ്രത്യേകം യൂസര്‍ നെയിം നല്‍കേണ്ട ആവശ്യമില്ല. നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് ത്രഡ്സിൽ ലോഗിൻ ചെയ്യേണ്ടത്. പുതിയ ഉപയോക്താക്കള്‍ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കണം. അതിന് ശേഷം ത്രെഡ്‌സില്‍ ആ യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.

പോസ്റ്റുകൾക്ക് 500 ക്യാരക്ടേർഴ്സ് വരെ നീളമുണ്ടാകാം. ലിങ്കുകളും, ഫോട്ടോകളും, അഞ്ച് മിനിറ്റില്‍ കവിയാത്ത വീഡിയോകളും ഷെയര്‍ ചെയ്യാനും കഴിയും. ”വീഡിയോ, ഫോട്ടോ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഇന്‍സ്റ്റഗ്രാം ആരംഭിച്ചത് പോലെ ടെക്സ്റ്റിന് പ്രാധാന്യം നല്‍കുന്ന സംവിധാനമായിരിക്കും ത്രെഡ്സ്”, എന്നാണ് മെറ്റ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വെറും ഏഴ് മണിക്കൂറിനുള്ളിൽ 10 ദശലക്ഷം ലോഗിനുകളാണ് ത്രഡ്സിൽ ഉണ്ടായത്.

advertisement

Also read: Threads | ട്വിറ്ററിന് പുതിയ എതിരാളി; മെറ്റയുടെ ‘ത്രെഡ്സ്’ എത്തി

എങ്കിലും ത്രഡ്സ് ആപ്പിന്റെ ഒരു പോരായ്മയും ഇതിനകം ചർച്ചയായിക്കഴിഞ്ഞു. നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഉപയോഗിച്ച് മാത്രമേ ത്രഡ്സിൽ അക്കൗണ്ട് സൃഷ്ടിക്കാൻ കഴിയൂ. ഇൻസ്റ്റാഗ്രാമിൽ നിങ്ങളെ ഫോളോ ചെയ്യുന്നവരെ ത്രഡ്സിലേക്ക് ബന്ധിപ്പിക്കാനുമാകും. എന്നാൽ നിങ്ങളുടെ ത്രെഡ്‌സ് ഐഡി ഡിലീറ്റ് ചെയ്താൽ അതോടൊപ്പം ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്യപ്പെടും. നിരവധിയാളുകൾ ഈ പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. ത്രഡ്സിലെ ടേംസ് ആൻഡ് കണ്ടീഷൻസ് സെക്ഷന്റെ സ്ക്രീൻഷോട്ടും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.

advertisement

ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആപ്പ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചത്. യുകെയിലെ ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളിലാണ് ത്രഡ്സ് ആദ്യം ലഭ്യമാക്കി തുടങ്ങിയത്. ശേഷം അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, കാനഡ തുടങ്ങി 100ലധികം രാജ്യങ്ങളിലും ത്രെഡ്‌സ് ലഭ്യമാക്കിയിട്ടുണ്ട്. ട്വിറ്ററിന് സമാനമായ അനുഭവം നല്‍കുന്ന മൈക്രോ ബ്ലോഗിംഗ് സൈറ്റായിരിക്കും ത്രെഡ്സ് എന്നാണ് കമ്പനിയുടെ അവകാശവാദം.

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന സംരംഭമാണ് ത്രെഡ്സ് എന്നും മെറ്റ വ്യക്തമാക്കി. എന്നാല്‍ സ്വകാര്യത സംബന്ധിച്ച് കര്‍ശനമായ നിയമങ്ങളുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ത്രെഡ്സ് പുറത്തിറക്കുന്നതില്‍ കമ്പനി ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ത്രെഡ്സ് അവതരിപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് അയര്‍ലൻഡിലെ ഡാറ്റ പ്രൈവസി കമ്മീഷനെ മെറ്റ അറിയിച്ചിട്ടുണ്ട്.

advertisement

അതിനിടെ, മെറ്റാ സിഇഒ മാർക്ക് സുക്കർബർ​ഗ് ട്വിറ്ററിൽ‌ മടങ്ങിയെത്തിയതും ചർച്ചയായി. 11 വർഷങ്ങൾക്കു ശേഷമാണ് സുക്കർബർ​ഗ് ട്വിറ്ററിൽ തിരിച്ചെത്തിയത്. ഒരു മീം പങ്കുവെച്ചു കൊണ്ടായിരുന്നു മടങ്ങിവരവ്.

മലയാളം വാർത്തകൾ/ വാർത്ത/Money/
ത്രഡ്സ് ആപ്പിൽ അക്കൗണ്ട് തുടങ്ങിയോ? ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റ​ഗ്രാമും പോകും
Open in App
Home
Video
Impact Shorts
Web Stories