പ്രത്യേകിച്ച് ഇപ്പോൾ കരിയർ ആരംഭിച്ചവരും അതുപോലെ ഇത്തരം തൊഴിൽമേഖലകളിലേയ്ക്ക് വരാൻ പോകുന്നവരും എന്താണ് സംഭവിക്കാൻ പോകുന്നതെന്നോ ഏത് തൊഴിലാണ് സുരക്ഷിതമെന്നോ മനസിലാക്കാൻ കഴിയാതെ ആശയക്കുഴപ്പത്തിലാണ്. ടെക് ചക്രവർത്തി ഇലോൺ മസ്‌ക് അടുത്തിടെ ഈ വിഷയത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപാടുകൾ വ്യക്തമാക്കിയിരുന്നു. AI യുഗത്തിലെ കരിയർ തിരഞ്ഞെടുപ്പുകളെക്കുറിച്ച് അദ്ദേഹം യുവാക്കൾക്ക് ചില നിർദേശങ്ങളും നൽകി. CNBC യുമായുള്ള ഒരു അഭിമുഖത്തിലാണ് AIയുടെ കാലത്ത് സ്വന്തം മക്കൾക്ക് ശുപാർശ ചെയ്യുന്ന കരിയർ ഓപ്ഷനുകളെക്കുറിച്ച് മസ്‌കിനോട് ചോദിച്ചത്.
advertisement
Also read- ചാറ്റ്ബോട്ടിനെതിരെ ഓൺലൈൻ പീഡന പരാതി; എഐയുടെ ഇരുണ്ട വശം
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യാ വ്യവസായത്തിന്റെ മുൻനിരക്കാരനായ മസ്‌ക് ആ ചോദ്യത്തിന് ഉത്തരം നൽകാൻ മടിച്ചില്ല. മാത്രമല്ല വിലപ്പെട്ട ചില മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. വ്യക്തികളെ അവരുടെ അഭിനിവേശങ്ങളെയും താൽപ്പര്യങ്ങളെയും പിന്തുടരാൻ പ്രോത്സാഹിപ്പിക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. വിവിധ തൊഴിലുകളിൽ AI മനുഷ്യന്റെ കഴിവുകളെ മറികടക്കാൻ സാധ്യതയുള്ള ഭാവിയാണ് വരാനിരിക്കുന്നത് അതുകൊണ്ട് കേവലം ജോലി എന്നതിനപ്പുറമുള്ള ലക്ഷ്യം കണ്ടെത്തുന്നതിന്റെ പ്രാധാന്യം മസ്ക് എടുത്തു പറഞ്ഞു.
AI-ക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് ഇപ്പോൾ അധികം ചിന്തിക്കരുത്. താൻ കമ്പനികൾ സ്ഥാപിക്കാൻ ചെയ്ത സമർപ്പണത്തെയും ത്യാഗത്തെയും ഓർമിച്ച് കൊണ്ട് AI സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള പുരോഗതിയുടെ വെളിച്ചത്തിൽ മസ്ക് ഇപ്പോൾ നടത്തുന്ന തന്റെ പരിശ്രമങ്ങളുടെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി.“ഒരു കുപ്പിയിലെ ഭൂതത്തിനോടെന്ന പോലെ നിങ്ങൾക്ക് AI-യോട് എന്തും ചോദിക്കാം. അതൊരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും ഒരു ശൂന്യതയും സൃഷ്ടിക്കും. അതായത് നമ്മൾ ചെയ്യേണ്ടതോ ചിന്തിക്കേണ്ടതോ ആയതെല്ലാം AI അതിനേക്കാൾ നന്നായി ചെയ്യുമെങ്കിൽ നമ്മൾ എന്ത് ചെയ്യും എന്ന ചോദ്യം അവശേഷിക്കും.
എങ്ങനെയാണ് നമ്മൾ ഈ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും മനസിലാക്കുക. ഇതിനെകുറിച്ച് കൂടുതൽ ചിന്തിച്ചാൽ അതിന്റെ ഫലം അങ്ങേയറ്റം നിരശാജനമായിരിക്കും എന്നാണ് ഞാൻ കരുതുന്നത്” തന്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ചുകൊണ്ട് മസ്‌ക് പറഞ്ഞു.ചുരുക്കത്തിൽ മസ്‌ക് താൻ സ്വീകരിച്ച അതേ പാത സ്വീകരിക്കാനാണ് യുവാക്കളോട് പറയുന്നത്. സ്വയം ആസ്വദിക്കാൻ കഴിയുന്നതിനെ മാത്രം കരിയറാക്കി മാറ്റുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ ചുറ്റുമുള്ള ലോകത്ത് നിങ്ങൾക്ക് സ്വാധീനം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
ആത്മാർത്ഥമായി ആകർഷണം തോന്നുകയും സ്വയം തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ജോലി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. അഭിനിവേശങ്ങളെ പിന്തുടരുകയും വ്യക്തിഗത ശേഷി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ AI സൃഷ്ടിക്കാനിടയുള്ള തടസ്സങ്ങൾ നിയന്ത്രിക്കാനും സാങ്കേതികവിദ്യയുടെ വികസനത്തിനനുസരിച്ച് അർത്ഥവത്തായ വഴികൾ കണ്ടെത്താൻ കഴിയുമെന്നും മസ്‌ക് പറഞ്ഞു.