TRENDING:

ഇരുപതിലധികം ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യന്‍ വംശജര്‍; അഭിനന്ദനം അറിയിച്ച് ഇലോണ്‍ മസ്‌ക്

Last Updated:

ഇംപ്രസീവ്(Impressive) എന്നാണ് പോസ്റ്റിന് താഴെ മസ്ക് കുറിച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അടുത്തിടെ ചില ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാരുടെ പേരുകള്‍ അടങ്ങിയ പട്ടിക സമൂഹമാധ്യമമായ എക്‌സില്‍ ശ്രദ്ധ നേടിയിരുന്നു. പട്ടികയിലുള്‍പ്പെട്ട ഇരുപതില്‍പരം സിഇഒമാര്‍ ഇന്ത്യന്‍ വംശജരാണെന്നതായിരുന്നു ശ്രദ്ധ പിടിച്ചുപറ്റാന്‍ പ്രധാന കാരണം. ഇപ്പോഴിതാ ഈ വൈറല്‍ പട്ടിക എക്‌സിന്റെ ഉടമസ്ഥനായ എലോണ്‍ മസ്‌കിന്റെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. സിഇഒമാരുടെ പേരുകള്‍ അടങ്ങിയ പട്ടികയ്ക്ക് മസ്‌ക് കമന്റ് ചെയ്തിട്ടുണ്ട്. ഇംപ്രസീവ് എന്നാണ് പോസ്റ്റിന് താഴെ മസ്ക് കുറിച്ചിരിക്കുന്നത്.
advertisement

പട്ടികയിലുള്‍പ്പെട്ട ഇന്ത്യന്‍ വംശജരായ സിഇഒമാരെ പരിചയപ്പെടാം

  • ആല്‍ഫബെറ്റ് സിഇഒ (ഗൂഗിളിന്റെ മാതൃകമ്പനി – സുന്ദര്‍ പിച്ചെ – തമിഴ്‌നാട്ടിലെ മധുരൈയില്‍ ജനനം
  • മൈക്രോ സോഫ്റ്റ് സിഇഒ – സത്യ നദെല്ല – ഹൈദരാബാദില്‍ ജനനം
  • യൂട്യൂബ് സിഇഒ – നീല്‍ മോഹന്‍, യുഎസിലെ ഇന്ത്യാനയില്‍ ജനനം, ഇന്ത്യന്‍ വംശജരാണ് മാതാപിതാക്കള്‍
  • അഡോബ് സിഇഒ – ശന്തനു നാരായൺ – ഹൈദരാബാദില്‍ ജനനം
  • വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് സിഇഒ – അജയ് ബന്‍ഗ -പൂനെയില്‍ ജനനം
  • advertisement

  • ഐബിഎം സിഇഒ – അരവിന്ദ് കൃഷ്ണ – ആന്ധ്രാപ്രദേശില്‍ ജനനം
  • ആല്‍ബര്‍ട്ട്‌സണ്‍സ് സിഇഒ – വിവേക് ശങ്കരൻ – ഇന്ത്യന്‍ വംശജന്‍
  • നെറ്റ്ആപ്പ് സിഇഒ – ജോര്‍ജ് കുര്യന്‍ – കേരളത്തില്‍ ജനനം
  • പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്‌സ് – നികേഷ് അറോറ, ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ജനനം
  • അരിസ്റ്റ് നെറ്റ് വര്‍ക്ക് സിഇഒ – ജയ്ശ്രീ ഉള്ളാല്‍ – ലണ്ടനില്‍ ജനനം. മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജര്‍
  • നൊവാര്‍ട്ടിസ് സിഇഒ – വസന്ത് നരസിംഹന്‍ – പിറ്റ്‌സ്ബര്‍ഗില്‍ ജനനം. മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജര്‍
  • advertisement

  • സ്റ്റാര്‍ബക്‌സ് സിഇഒ – ലക്ഷ്മണ്‍ നരസിംഹന്‍ – പൂനെയില്‍ ജനനം
  • മൈക്രോണ്‍ ടെക്‌നോളജി – സഞ്ജയ് മെഹ്രോത്ര – കാണ്‍പൂരില്‍ ജനനം
  • ഫ്‌ളെക്‌സ് സിഇഒ – രേവതി അദ്വെതി – ഇന്ത്യയില്‍ ജനനം
  • വെഫെയര്‍ – നീരജ് ഷാ – മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജര്‍
  • ചാനെല്‍ സിഇഒ – ലീന നായര്‍ – മഹാരാഷ്ട്രയിലെ കൊല്‍ഹാപൂര്‍
  • ഒണ്‍ലിഫാന്‍സ് സിഇഒ – അംരാപലി ഗാന്‍ (ഇന്ത്യയില്‍ ജനനം)
  • മോട്ടറോള മൊബിലിറ്റി സിഇഒ – സഞ്ജയ് ഝാ – ബിഹാറില്‍ ജനനം
  • advertisement

  • കോഗ്നിസന്റ് സിഇഒ – രവി കുമാര്‍ എസ് – ഇന്ത്യയില്‍ ജനനം
  • വിമിയോ സിഇഒ – യുഎസിലെ മിഷിഗണില്‍ ജനനം. മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജര്‍.

അതേസമയം, പട്ടികയില്‍ ഉള്‍പ്പെട്ട ഒട്ടേറെപ്പേര്‍ ഇന്ത്യയില്‍ ജനിച്ചവരല്ലെന്നും യുഎസ്, ഇംഗ്ലണ്ട് എന്നിവടങ്ങളില്‍ ജനിച്ചവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെപ്പേര്‍ ചൂണ്ടിക്കാട്ടി.

അവര്‍ ഇന്ത്യയില്‍ ജനിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല. അവര്‍ അമേരിക്കക്കാരാണ്. അവര്‍ നിയമപ്രകാരം ഇന്ത്യക്കാരല്ല, എന്ന് മറ്റൊരാള്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ഇരുപതിലധികം ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യന്‍ വംശജര്‍; അഭിനന്ദനം അറിയിച്ച് ഇലോണ്‍ മസ്‌ക്
Open in App
Home
Video
Impact Shorts
Web Stories