ഇതുസംബന്ധിച്ച് ട്വിറ്ററിന് മസ്ക് കത്തും നൽകിയിട്ടുണ്ട്. ട്വിറ്റർ അതിന്റെ ബാധ്യതകളുടെ വ്യക്തമായ ലംഘനത്തിലാണെന്നും ലയന കരാർ അവസാനിപ്പിക്കുന്നതിനുള്ള എല്ലാ അവകാശങ്ങളും മസ്‌കിനുണ്ടെന്നും കത്തിൽ പറയുന്നു.
ട്വിറ്റർ തങ്ങളുടെ വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള ഡാറ്റ നൽകുന്നതിനായി കാത്തിരിക്കുകയാണെന്നും അതിനാൽ കരാർ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും ഇലോൺ മസ്ക് കഴിഞ്ഞ മാർച്ചിൽ പറഞ്ഞിരുന്നു.
Also Read-വർക്ക് ഫ്രം ഹോം നിർത്തി ഓഫീസിലെത്തൂ; പറ്റാത്തവർ കമ്പനി വിടൂ; നിലപാട് കടുപ്പിച്ച് മസ്ക്
advertisement
ലയന കരാറിന് കീഴിലുള്ള ബാധ്യതകൾ പാലിക്കാൻ ട്വിറ്റർ വിസമ്മതിക്കുകയാണെന്നും ഇത് ആവശ്യപ്പെട്ട ഡാറ്റ തടഞ്ഞുവയ്ക്കുകയാണെന്ന് കൂടുതൽ സംശയം ജനിപ്പിക്കുന്നുവെന്നും കത്തിൽ പറയുന്നുണ്ട്.
ഇതാദ്യമായാണ് ട്വിറ്ററുമായുള്ള കരാറിൽ നിന്ന് പിന്മാറുമെന്ന് മസ്ക് രേഖാമൂലം മുന്നറിയിപ്പ് നൽകുന്നത്. തന്റെ വിവരാവകാശത്തെ പ്രത്യക്ഷത്തിൽ തന്നെ ട്വിറ്റർ ചെറുക്കുകയാണെന്നും തടയുന്നുവെന്നും മസ്‌ക് വിശ്വസിക്കുന്നതായി അഭിഭാഷകർ കത്തിൽ വ്യക്തമാക്കുന്നു.
44 ബില്യൺ ഡോളറിനാണ് ലോകത്തിലെ ഏറ്റവും സമ്പന്നർമാരിൽ ഒരാളായ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കുന്നത്. 3.35 കോടി ലക്ഷം രൂപയ്ക്കാണ് മസ്ക് ട്വിറ്ററുമായി കരാർ ഉറപ്പിച്ചത്.