സാംസങ് M14 5G/ സാംസങ് ഗാലക്സി F14
ലിസ്റ്റിലെ ആദ്യ ഫോണുകൾ സംസങ്ങിന്റെതാണ്. M സീരീസ് വേർഷനിൽ 2 മെഗാ പിക്സൽ റിയർ ക്യാമറ അധികമായുണ്ട് എന്നത് മാറ്റി നിർത്തിയാൽ ഗാലക്സി M14 5G യും ഗാലക്സി F14 നും തമ്മിൽ വ്യത്യാസം ഒന്നും കണ്ടെത്താൻ കഴിയില്ല. ദീപാവലി സെയിലിന്റെ സമയത്ത് രണ്ട് ഫോണുകളും ഏറിയും കുറഞ്ഞും വിൽക്കപ്പെടുന്നുണ്ട്. ഗാലക്സി F14 ന് ബാങ്ക് ഓഫർ വഴി ഡൌൺ പെയ്മെന്റ് കുറച്ചുകിട്ടുന്ന ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്.പെർഫോമൻസിന്റെ കാര്യമെടുത്താൽ രണ്ട് ഫോണുകളും അത്യാവശ്യം നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നവയാണ്.
advertisement
രണ്ടിനും 6000 mAh ബാറ്ററി ലൈഫ് ലഭ്യമാണ് ഈ റേഞ്ചിലെ മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ക്യാമറ പെർഫോമൻസ് ഇവയ്ക്ക് വളരെ കൂടുതലാണ്. രണ്ടിന്റെയും ബോക്സിൽ ചാർജർ ഉണ്ടാകില്ല. 25 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സാംസങ് നൽകുന്നുണ്ട്.15000 ൽ താഴെയുള്ള ഫോണുകളിൽ ഈ സംവിധാനം വളരെ വിരളമാണ്. ഉപഭോക്താക്കൾക്ക് പുതിയ ഒരു ചാർജർ വാങ്ങുകയോ പഴയത് തന്നെ ഉപയോഗിക്കുകയോ ചെയ്യാം.
Also read-UPI വഴി പണം അബദ്ധത്തിൽ അയച്ചാൽ അത് തിരികെ കിട്ടുമോ?
6.6 – ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണുകൾക്ക് ഉള്ളത്. സാംസങ് ഗാലക്സി M14 ന് 11,967 രൂപയും അതുപോലെ ഗാലക്സി F14 ന് 11,490 രൂപയുമാണ് വില. SBI ക്രെഡിറ്റ് കാർഡുള്ളവർക്ക് F സീരീസ് ഫോണുകൾക്ക് 10 ശതമാനം അധികം ഓഫറും ബിഗ് ദീപാവലി സെയിൽ വഴി ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഇതിലൂടെ കുറഞ്ഞ വിലയിൽ ഫോണുകൾ സ്വന്തമാക്കാൻ ഉപഭോക്താവിന് കഴിയും.
IQOO Z6 ലൈറ്റ് 5ജി
15000 രൂപയ്ക്ക് താഴെ പാർച്ചേസ് ചെയ്യാൻ സാധിക്കുന്ന മറ്റൊരു ഫോൺ IQOO Z6 ലൈറ്റ് ആണ്.13,989 രൂപയാണ് ഫോണിന്റെ വില. പ്രോസസറുകളിൽ മുൻപന്തിയിൽ ഉള്ള സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്സെറ്റും ഫോണിന്റ പെർഫോമൻസ് കൂട്ടുന്നു. സ്ഥിരമായി ഗെയിമുകൾ കളിക്കുന്നവർക്കും മറ്റ് നിരന്തര ഉപയോഗത്തിനും ഈ ഫോൺ മികച്ചതാണ്. ദൃശ്യങ്ങൾ അതേ മിഴിവോടെ കാണുന്നതിനും ഗെയിമുകൾ ഒട്ടും ലാഗില്ലാതെ കളിയ്ക്കുവാനും വേണ്ടി 120Hz ന്റെ ഒരു ഡിസ്‌പ്ലെ കൂടി ഫോണിൽ വരുന്നുണ്ട്. ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും യോജിച്ച സ്മാർട്ട് ഫോൺ ആണ് IQOO Z6 ലൈറ്റ് എന്നതിൽ തർക്കമില്ല.
പോകോ M6 പ്രോ 5ജി
10000 താഴെ ലഭ്യമായ ചുരുക്കം ചില 5G ഫോണുകളിൽ ഒന്നാണ് പോകോ M6 പ്രോ. മിഡ് റേഞ്ച് SoC യും സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റുമാണ് ഫോണിൽ ലഭ്യം. ഫോണിന്റെ പെർഫോമൻസ് അത്യാവശ്യം നല്ലതാണെങ്കിലും ജൻഷൻ ഇമ്പാക്ട് പോലെ വലിയ സ്‌പെസിഫിക്കേഷൻസ് ഉള്ള ഗെയിമുകൾ സ്മൂത്തായി കളിയാക്കാൻ കുറച്ചു പ്രയാസം നേരിട്ടേക്കാം. മറ്റ് നോർമൽ ഗെയിമുകൾ കളിയാക്കാനും അതുപോലെ തന്നെ നോർമൽ ഡെയ്ലി യൂസിനും ഈ ഫോൺ മികച്ച അനുഭവം നൽകും.
Also read-വർഷം 28 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ബിസിനസിൽ; മാസവരുമാനം ഇന്ന് ഒരു കോടി
18 വാട്ടിന്റെ ചാർജറും 5,000 mAh ബാറ്ററിയും ഫോണിൽ ലഭ്യമാണ്. വിലയ്ക്ക് യോജിച്ച ക്യാമറ പെർഫോമൻസ് മാത്രമാണ് ഫോണിനുള്ളത്. ഈ പ്രൈസ് റേഞ്ച് വച്ചു താരതമ്യം ചെയ്താൽ പോകോ M6 പ്രോ ലൈറ്റ് നല്ല ഒരു ചോയിസ് തന്നെയാണ്. 64 ജിബി പോകോ M6 പ്രോ യ്ക്ക് 9,999 രൂപയാണ് ബിഗ് ദീപാവലി സെയിൽ വില.