TRENDING:

ഐഫോൺ 14 പ്ലസ് മുതൽ ട്വിറ്റർ ഏറ്റെടുക്കൽ വരെ; 2022ലെ ടെക് ലോകത്തെ വൻ പരാജയങ്ങൾ

Last Updated:

ആളുകളെ ആകർഷിക്കാൻ കഴിയാതെ പോയ ടെക് ലോകത്തെ ചില സംഭവങ്ങളും സാങ്കേതികവിദ്യകളും ഏതൊക്കെയെന്ന് നോക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2022 സാങ്കേതിക വിദ്യയെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതകരമായ വർഷമായിരുന്നു എന്ന് തന്നെ പറയാം. സ്മാർട്ട്‌ഫോണുകളിലെ ചില മികച്ച കണ്ടുപിടിത്തങ്ങൾ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ ടെക് ലോകം വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചില സാങ്കേതികവിദ്യകൾ അല്ലെങ്കിൽ സംഭവങ്ങൾ വൻ പരാജയമായി മാറിയ വർഷം കൂടിയാണ് 2022. എന്നാൽ മോശം സാങ്കേതികവിദ്യയെ നിർണയിക്കുക വളരെ ബുദ്ധിമുട്ടാണ്. കാരണം ചില ആളുകൾ ഒരു പ്രത്യേക സാങ്കേതികവിദ്യയെ ഏറ്റവും മോശമായി കണക്കാക്കുമ്പോൾ മറ്റ് ചിലർക്ക് അത് പ്രിയപ്പെട്ടതായിരിക്കാം. എന്നാൽ കാര്യമായി ആളുകളെ ആകർഷിക്കാൻ കഴിയാതെ പോയ ടെക് ലോകത്തെ ചില സംഭവങ്ങളും സാങ്കേതികവിദ്യകളും ഏതൊക്കെയെന്ന് നോക്കാം.
advertisement

ഐഫോൺ 14 പ്ലസ്

ഐഫോൺ 14 പ്ലസ്, ഐഫോൺ 14യേക്കാൾ മികച്ച ഫീച്ചറുകളുള്ള ഫോണായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത് അത്ര വിജയം കണ്ടില്ല. ഉപയോക്താക്കളെ ആകർഷിക്കുന്ന മതിയായ ഫീച്ചറുകൾ കമ്പനി നൽകിയിരുന്നെങ്കിൽ ഐഫോൺ 14 പ്ലസ് വിജയമാകുമായിരുന്നു. എന്നാൽ ഉപഭോക്താക്കളെ ആകർഷിക്കാൻ തക്കവണ്ണം അധിക ഫീച്ചറുകളൊന്നും ഐഫോൺ 14 പ്ലസിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഐഫോൺ 14 പ്ലസ് 2022ലെ ഒരു പരാജയമായിരുന്നു എന്ന് നിസംശയം പറയാം. ഇതോടെ ആപ്പിളിന് ഫോണിന്റെ നിർമ്മാണം നിർത്തി വയ്ക്കാൻ പങ്കാളികളോട് ആവശ്യപ്പെടേണ്ടി വന്നു.

advertisement

എൻവിഡിയ ആർടിഎക്സ് 40 സീരീസ് ജിപിയു

എൻവിഡിയ ആർടിഎക്സ് 40 സീരിസ് ജിപിയുവിനെ ടെക് ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ ദുരന്തം എന്ന് തന്നെ പറയേണ്ടി വരും. നിർമ്മാതാക്കൾ അവരുടെ ഉൽപ്പന്നങ്ങൾ ചെറുതാക്കാനും കമ്പ്യൂട്ടറുകൾ കൂടുതൽ ഒതുക്കമുള്ളതാക്കാനും ശ്രമിക്കുന്ന ഈ സമയത്ത്, ഒരു ഇഷ്ടികയേക്കാൾ വലുതും ഭാരവുമുള്ള ഒരു ജിപിയു ആണ് എൻവിഡിയ അവതരിപ്പിച്ചത്.

ഗൂഗിൾ സ്റ്റാഡിയ

ഗൂഗിളിന് ഒരിക്കലും തെറ്റ് പറ്റില്ലെന്ന് കരുതുന്ന ആളുകൾ ഗൂഗിൾ സ്റ്റാഡിയയെക്കുറിച്ച് മനസിലാക്കുന്നത് നന്നായിരിക്കും. ഡൗൺലോഡുകളോ ഇൻസ്റ്റാളുകളോ ആവശ്യമില്ലാതെ എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ഗെയിമുകളിലേക്ക് കളിക്കാർക്ക് ആക്‌സസ് നൽകിക്കൊണ്ട് ഗെയിമിംഗിൽ വിപ്ലവം സൃഷ്ടിക്കാനാണ് ഗൂഗിൾ സ്റ്റാഡിയ പുറത്തിറക്കിയത്. എന്നാൽ ഈ സേവനത്തിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ല. ഒടുവിൽ സേവനം അവസാനിപ്പിക്കുകയാണെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. സ്റ്റാഡിയയിൽ വളരെ കുറച്ച് ഗെയിമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

advertisement

മെറ്റയുടെ മെറ്റാവേഴ്സ്

മാർക്ക് സക്കർബർഗും മെറ്റയിലെ മെറ്റാവേർസ് ടീമും തങ്ങളുടെ വെർച്വൽ റിയാലിറ്റി ലോകം ഉപയോക്താക്കളിലേക്കും സ്വന്തം ജീവനക്കാരിലേക്കും എത്തിക്കാൻ വളരെക്കാലമായി പരിശ്രമിക്കുകയാണ്. എന്നാൽ ഇതിൽ വിജയിക്കാനോ നേട്ടമുണ്ടാക്കാനോ കമ്പനിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

എഫ്ടിഎക്സ് അഴിമതി

ക്രിപ്‌റ്റോ നിക്ഷേപകർക്ക് വളരെ മോശം വർഷമായിരുന്നു 2022. എഫ്‌ടിഎക്‌സിന്റെ തകർച്ചയും പിന്നീട് പുറത്തുവന്ന അഴിമതിയും ക്രിപ്റ്റോ നിക്ഷേപകരെ സംബന്ധിച്ച് വലിയ ആഘാതമായിരുന്നു. ക്രിപ്‌റ്റോകറൻസികൾ ആർക്കും തട്ടിപ്പ് നടത്താൻ കഴിയാത്ത ആസ്തിയായി സ്ഥാനം പിടിച്ചിരുന്നു. എന്നാൽ എഫ്ടിഎക്സിന്റെ തകർച്ച ആളുകളെ ശരിക്കും ഞെട്ടിച്ചു.

advertisement

എഫ്ടിഎക്സ് തലവൻ സാം ബാങ്ക്മാൻ ഫ്രൈഡിന്റെ വളർച്ച അഭൂത പൂർവമായിരുന്നു. ഉയർച്ച പോലെ തന്നെ ബാങ്ക്മാന്റെ വീഴ്ചയും അതിവേ​ഗത്തിലായിരുന്നു. പലിശനിരക്ക് വർധിച്ചതിന്റെ ഫലമായി ക്രിപ്‌റ്റോ വിപണിയിൽ ഇടിവുണ്ടായ സമയത്ത് മറ്റ് ക്രിപ്‌റ്റോ സ്ഥാപനങ്ങളെ രക്ഷിക്കാൻ സന്നദ്ധത അറിയിച്ചപ്പോൾ ബാങ്ക്മാൻ മാസങ്ങൾക്ക് മുമ്പ് വരുത്തിയ പിഴവുകളുടെ ഫലമാണ് എഫ്‌ടിഎക്‌സിന്റെ തകർച്ചയെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റോയിട്ടേഴ്‌സിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ ഇടപാടുകളിൽ ചിലതിൽ അലമേഡ റിസർച്ച് ഉൾപ്പെട്ടിരുന്നു, ഇത് പിന്നീട് തുടർച്ചയായ നഷ്ടത്തിലേക്ക് നയിച്ചു. ബാലൻസ് ഷീറ്റ് പ്രകാരം 14.6 ബില്യൺ ഡോളർ വിലമതിക്കുന്ന അലമേഡ റിസർച്ചിന്റെ ആസ്തികളിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ എഫ്ടിഎക്സിന്റെ സ്വന്തം എഫ്ടിടി ടോക്കണുകളാണെന്ന് കോയ്ൻഡെസ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.

advertisement

ആമസോൺ അലക്സ

വിപണിയിലെ ഏറ്റവും ജനപ്രിയമായ വോയ്‌സ് അസിസ്റ്റന്റുകളിൽ ഒന്നാണെങ്കിലും 2022-ൽ അലക്‌സയ്‌ക്ക് നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിരുന്നു. ആമസോണിന്റെ ഈ വോയ്‌സ് അസിസ്റ്റന്റ് പാട്ട് പ്ലേ ചെയ്യുകയോ കാലാവസ്ഥയെക്കുറിച്ച് ചോദിക്കുകയോ പോലുള്ള നിസ്സാര കമാൻഡുകൾക്ക് വേണ്ടി മാത്രമായി ചുരുങ്ങിയതായാണ് റിപ്പോർട്ടുകൾ. ആമസോണിന് അലക്‌സ വൻ നഷ്‌ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ചില റിപ്പോർട്ടുകൾ. പ്രത്യക്ഷത്തിൽ, ഈ വർഷം തന്നെ അലക്‌സ കാരണം ആമസോണിന് 10 ബില്യൺ ഡോളർ നഷ്ടമാകുണ്ടായതായാണ് വിവരം.

മിക്ക അലക്‌സാ ഉപയോക്താക്കളും പാട്ട് കേൾക്കുന്നതിനോ ടൈമർ ആയോ കാലാവസ്ഥാ വിവരങ്ങൾ അറിയുന്നതിനോ പോലുള്ള ലളിതമായ ജോലികൾക്കല്ലാതെ മറ്റൊന്നിനും ഉപകരണം ഉപയോഗിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ആമസോണിന് ഈ സേവനത്തിലൂടെ സ്ട്രീം ചെയ്യുന്ന പാട്ടിനുള്ള റോയൽറ്റിയുടെ ഒരു ചെറിയ ശതമാനം മാത്രമേ ലഭിക്കൂ. കാലാവസ്ഥാ വിവരങ്ങൾ പറയുന്നതിലൂടെ കമ്പനിയ്ക്ക് പണം ലഭിക്കുന്നില്ല.

ഇലോൺ മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ

2022 ഒക്ടോബറിൽ, ടെക് ഭീമൻ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ നേട്ടത്തിന്റെയും കാര്യക്ഷമതയുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നതിനുപകരം ഇലോൺ മസ്ക് ട്വിറ്ററിന്റെ തലപ്പത്ത് എത്തിയതോടെ കമ്പനി വിവാദങ്ങളിൽപ്പെട്ട് വലയുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ട്വിറ്റർ വാർത്തകളിൽ നിറയുകയാണ്. സിഇഒ ആയി ചുമതലയേറ്റ ഉടൻ തന്നെ മസ്‌ക് ട്വിറ്ററിലെ പകുതി ജീവനക്കാരെ പിരിച്ചുവിട്ടു.

ട്വിറ്ററിലെ വേരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാൻ പണം നൽകണമെന്ന തീരുമാനവുമായും മസ്ക് മുന്നോട്ട് പോകുകയാണ്. ബ്ലൂ ടിക്ക് ലഭിക്കാൻ പ്രതിമാസം 19.99 ഡോളർ‌ (ഏകദേശം 1,647 ഇന്ത്യൻ രൂപ) ട്വിറ്റർ ഈടാക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് നിരവധി വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും ചാർജ് ഈടാക്കാനുള്ള തീരുമാനവുമായി ഇലോൺ മസ്ക് മുന്നോട്ടു പോകുകയാണ് ചെയ്തത്.

കൂടാതെ, നിരവധി മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകൾ അടുത്തിടെ കാരണം വിശദീകരിക്കാതെ സസ്പെൻഡ് ചെയ്തിരുന്നു. ട്വിറ്റര്‍ സിഇഒ എലോണ്‍ മസ്‌കിനെ (Elon Musk) വിമര്‍ശിച്ച് എഴുതിയ മാധ്യമ പ്രവർത്തകരുടെ അക്കൌണ്ടുകൾക്കാണ് പൂട്ട് വീണത്. സിഎന്‍എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ സസ്പെൻഡ് ചെയ്തത്. ഇത്തരത്തിൽ മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കലിന് ശേഷം ഉയർന്ന വിവാദങ്ങൾ നിരവധിയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ഐഫോൺ 14 പ്ലസ് മുതൽ ട്വിറ്റർ ഏറ്റെടുക്കൽ വരെ; 2022ലെ ടെക് ലോകത്തെ വൻ പരാജയങ്ങൾ
Open in App
Home
Video
Impact Shorts
Web Stories