മൊബൈൽ ഫോൺ മാർക്കറ്റിൽ കടുത്ത മത്സരം ഉണ്ടായിട്ടും വിൽപ്പനയിൽ 20 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സാംസംഗ് മുൻ നിരയിൽ തന്നെ തുടരുകയാണ്. മറ്റ് മുൻ നിര കമ്പനികളോട് കിടപിടിക്കുന്ന മത്സരമാണ് വിപണിയിൽ സാംസംഗ് കാഴ്ചവയ്ക്കുന്നത്. അതേസമയം ഹുവായി 2023ൽ തങ്ങളുടെ 4ജി പോക്കറ്റ് എസ് മോഡൽ അവതരിപ്പിച്ചതിലൂടെ വിപണിയിലെ 12 ശതമാനം വിഹിതവും നേടി. കൂടാതെ മേറ്റ് എക്സ്5, പോക്കറ്റ് 2 എന്നീ 5ജി മോഡലുകൾ കൂടി അവതരിപ്പിച്ചതോടെ 2024 ലും ഹുവായി വിപണിയിലെ ശക്തി കേന്ദ്രമായി തുടരുകയാണ്.
advertisement
മോട്ടറോളയും, നുബിയയും ഫോൾഡബിൾ ഫോണുകളുടെ വിലയും പ്രത്യേകതകളും കൊണ്ട് വിപണിയിൽ വേറിട്ട് നിൽക്കുന്ന കാഴ്ചയാണ് 2024ൽ കാണാൻ സാധിക്കുന്നത്. ഏകദേശം 46000 രൂപയ്ക്കും 65000 രൂപയ്ക്കും ഇടയിൽ മോട്ടറോള അവതരിപ്പിച്ച റാസ്ആർ 40 സീരീസിന്റെ വിൽപ്പന ഒരു മില്യൺ യൂണിറ്റ് കടക്കുമെന്നാണ് പ്രതീക്ഷ. സമാനമായി നുബിയയും തങ്ങളുടെ ഫോൾഡബിൾ ഫോണുകൾ ജപ്പാനിൽ അവതരിപ്പിച്ചിരുന്നു. 499 അമേരിക്കൻ ഡോളറാണ് ഇവയുടെ വില. ഷവോമി, ഒപ്പോ, വിവോ എന്നീ ബ്രാൻഡുകളുടെ ഫോൾഡബിൾ ഫോണുകളും വിപണിയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുന്നുണ്ട്. 2027 ന് ശേഷം ആപ്പിൾ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കുമെന്നാണ് വിവരം.