ഇത് ഓൺ ആയിരിക്കുമ്പോൾ ട്രാഫിക്കും റോഡിലെ മറ്റ് തടസ്സങ്ങളും ഇല്ലാത്ത വഴികൾ നിർദ്ദേശിക്കുന്നതിനൊപ്പം വാഹനത്തിന്റെ എഞ്ചിന്റെ ഇന്ധന ക്ഷമത കൂടി കണക്കിലെടുത്താകും നിർദ്ദേശങ്ങൾ നൽകുകയെന്ന് ഗൂഗിൾ പറയുന്നു. മുൻപ് അമേരിക്കയിലും, യൂറോപ്പിലും, കാനഡയിലും ലഭ്യമായിരുന്ന ഈ ഫീച്ചർ ഇപ്പോൾ ഇന്ത്യയിലും അവതരിപ്പിക്കുകയാണ് ഗൂഗിൾ.
ഏതെങ്കിലും ഒരുസ്ഥലത്തേക്ക് പോകാനുള്ള വഴി തിരയുമ്പോൾ ഈ ഫീച്ചർ ഓൺ ആണെങ്കിൽ ഗൂഗിൾ രണ്ട് വഴികൾ നിർദ്ദേശിക്കും. ഒന്ന് ഏറ്റവും എളുപ്പമുള്ള വഴിയും രണ്ടാമത്തേത് ഇന്ധന ക്ഷമത കൂടി കണക്കിലെടുത്ത് നിർദ്ദേശിക്കുന്ന വഴിയും. ഇതിൽ നിന്ന്ഉപഭോക്താവിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
advertisement
ഈ ഫീച്ചർ എങ്ങനെ ഓൺ ചെയ്യാം ?
നിങ്ങളുടെ മൊബൈലിൽ ഗൂഗിൾ മാപ്പ് എടുത്ത ശേഷം നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ അല്ലെങ്കിൽ നിങ്ങളുടെ പേരിനെ സൂചിപ്പിക്കുന്ന അക്ഷരത്തിൽ ക്ലിക്ക് ചെയ്യുക തുടർന്ന് സെറ്റിംഗ്സ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക അതിൽ നിന്നും നാവിഗേഷൻ സെറ്റിംഗ്സ് സെലക്ട് ചെയ്യുക. തുടർന്ന് റൂട്ട് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ഇക്കോ ഫ്രണ്ട്ലി റൂട്ട് ഓൺ ചെയ്യാൻ ഫ്യുവൽ എഫിഷ്യന്റ് റൂട്ടുകളിൽ ക്ലിക്ക് ചെയ്യുക തുടർന്ന് നിങ്ങളുടെ വാഹനത്തിന്റെ എഞ്ചിൻ ടൈപ്പ് സെലക്ട് ചെയ്ത് സേവ് ചെയ്യുക.
നിങ്ങളുടെ വണ്ടിയുടെ എഞ്ചിൻ ഒരു ഇന്റേണൽ കമ്പഷൻ ( Internal Combustion Engine ) എഞ്ചിൻ ആണെങ്കിൽ വണ്ടിയുടെ ഇന്ധനം പെട്രോളാണോ, ഗ്യാസാണോ, ഡീസലാണോ എന്നത് തിരഞ്ഞെടുക്കാൻ സാധിക്കും. ഹൈബ്രിഡ് വാഹനം ആണെങ്കിൽ ഹൈബ്രിഡും ഇലക്ട്രിക് വാഹനമാണെങ്കിൽ ഇലക്ട്രിക് എന്നും സെലക്ട് ചെയ്യാം. എന്നാൽ പുതിയ ഫീച്ചറിന്റെ പ്രവർത്തനം അതാത് സ്ഥലങ്ങളിലെ വാഹനങ്ങളുടെ ഇന്ധന ഉപയോഗത്തെയും, റോഡുകളെയും, എല്ലാം മാനദണ്ഡമാക്കിയാകും എന്നും ഗൂഗിൾ വ്യക്തമാക്കുന്നു.