TRENDING:

Google ഈ വർഷം പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത പേഴ്സണൽ ലോൺ ആപ്പുകൾ 2000ത്തിലേറെ

Last Updated:

വായ്പ തുക തിരികെ വാങ്ങുന്നതിനുള്ള നടപടികളുടെ ഭാഗമായുള്ള വായ്പ ആപ്പുകളുടെ അനിയന്ത്രിതമായ ഉപദ്രവവും അന്യായമായ പെരുമാറ്റങ്ങളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ (Play Store) നിന്ന് ഈ വർഷം 2,000ലധികം വ്യക്തിഗത വായ്പ ആപ്പുകൾ (Personal Loan Apps) നീക്കം ചെയ്തതായി ഗൂഗിൾ (Google) അറിയിച്ചു. ഹാനികരമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് വായ്പ ആപ്പുകൾ നിരോധിച്ചത്. നിയമ നിർവ്വഹണ ഏജൻസികളുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് കമ്പനി വ്യക്തമാക്കി. വായ്പ എടുക്കുന്നവരെ കൊള്ളയടിക്കുന്ന മൂന്നോറോളം വ്യക്തിഗത വായ്പ ആപ്പുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നത്. സർക്കാർ നിരോധിക്കാൻ ലക്ഷ്യമിടുന്ന മിക്ക ആപ്പുകളും ചൈനയിൽ നിന്നുള്ളവയാണ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടുള്ളവയാണിതെന്നാണ് സംശയിക്കുന്നത്.
advertisement

നിരോധിച്ച വായ്പ ആപ്പുകൾ ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്ന് ഗൂഗിൾഏഷ്യ-പസഫിക്കിലെ സീനിയർ ഡയറക്ടറും ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവിയുമായ സൈകത് മിത്ര ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെ അറിയിച്ചു. ഇത്തരം വ്യാജ ആപ്പുകളുടെ വ്യാപനം തടയുന്നതിനായി ​ഗൂ​ഗിൾ തങ്ങളുടെ പ്ലേ സ്റ്റോർ നയത്തിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മിത്ര അറിയിച്ചു.

യോഗ്യത തെളിയിക്കാൻ അധിക നടപടികൾ പൂർത്തിയാക്കാൻ ഇന്ത്യയിലെ പേഴ്സണൽ ലോൺ ആപ്പുകളോട് ഇപ്പോൾ ​ഗൂ​ഗിൾ ആവശ്യപ്പെടുന്നുണ്ട്. യോ​ഗ്യത തെളിയിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകിയിട്ടുള്ള ലൈസൻസിന്റെ പകർപ്പ് നൽകണം. കൂടാതെ വായ്പ ആപ്പുകൾ നേരിട്ട് പണമിടപാട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും രജിസ്റ്റർ ചെയ്ത ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങൾ (എൻബിഎഫ്‌സി) അല്ലെങ്കിൽ ബാങ്കുൾ വഴി ഉപയോക്താക്കൾക്ക് പണമിടപാട് സുഗമമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണ് നൽകുന്നതെന്ന സത്യവാങ്മൂലവും (declaration) ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.

advertisement

“വ്യക്തിഗത വായ്പകൾ നൽകുന്നതിന് നിങ്ങൾക്ക് ആർബിഐ ലൈസൻസ് നൽകിയിട്ടുണ്ടെങ്കിൽ, പരിശോധനയ്ക്കായി നിങ്ങളുടെ ലൈസൻസിന്റെ ഒരു പകർപ്പ് സമർപ്പിക്കണം,” എന്നാണ് കമ്പനി സമീപകാല ബ്ലോഗ്‌പോസ്റ്റിൽ അറിയിച്ചത്.

"നിങ്ങൾ നേരിട്ട് പണമിടപാട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും രജിസ്റ്റർ ചെയ്ത ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളോ (NBFC) ബാങ്കുകളോ വഴി ഉപയോക്താക്കൾക്ക് പണമിടപാട് സുഗമമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണ് നൽകുന്നതെന്നും നിങ്ങൾ നൽകുന്ന സത്യവാങ്മൂലത്തിൽ കൃത്യമായി പ്രതിഫലിപ്പിക്കേണ്ടതുണ്ട്," എന്നും ഇതിൽ പറയുന്നു.

ജൂണിൽ, ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഗൂഗിളിനോട് 45 'വ്യാജ' വായ്പ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വായ്പ എടുത്തവരിൽ നിന്നും പണം തിരിച്ചുപിടിക്കാൻ ഇത്തരം ആപ്പുകൾ അസാന്മാർ​ഗിക രീതികൾ പിന്തുടരുന്നുണ്ടെന്ന സംശയവും ഉയരുന്നുണ്ട്. സംശയാസ്പദമായ ഫിൻ‌ടെക് ആപ്ലിക്കേഷനുകൾ നിരീക്ഷിക്കണം എന്നാണ് ആർ‌ബി‌ഐയുടെ നിർദ്ദേശം. ഈ നിർദ്ദേശം പാലിച്ച് ഗൂഗിൾ കാലാകാലങ്ങളിൽ രാജ്യത്ത് ഇത്തരം പണമിടപാട് ആപ്പുകൾ നീക്കം ചെയ്യുന്നുണ്ട്.

advertisement

വായ്പ തുക തിരികെ വാങ്ങുന്നതിനുള്ള നടപടികളുടെ ഭാഗമായുള്ള വായ്പ ആപ്പുകളുടെ അനിയന്ത്രിതമായ ഉപദ്രവവും അന്യായമായ പെരുമാറ്റങ്ങളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതിന് പരിഹാരം കാണുന്നതിനായി ആപ്പുകൾ വഴിയുള്ള ഡിജിറ്റൽ വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങളും നിയമങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ചും ഡിജിറ്റൽ സേവനങ്ങളുടെ പുരോഗതി ഉറപ്പാക്കുന്നതിന് വേണ്ടിയുമാണ് മാനദണ്ഡങ്ങൾ പുറത്തിറക്കാൻ ആ‍ർബിഐ തീരുമാനിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Google ഈ വർഷം പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത പേഴ്സണൽ ലോൺ ആപ്പുകൾ 2000ത്തിലേറെ
Open in App
Home
Video
Impact Shorts
Web Stories