സിസ്റ്റത്തില്‍ നിന്ന് മാല്‍വെയറുകള്‍ നീക്കം ചെയ്യാനും നിങ്ങളുടെ സിസ്റ്റം സുരക്ഷിതവും ക്ലീനാക്കാനും ഈ ഉപകരണങ്ങള്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്നു. സൈബര്‍ സ്വച്ഛതാ കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെയും (ഐഎസ്പി) ആന്റിവൈറസ് കമ്പനികളുടെയും സഹായത്തോടെ വികസിപ്പിച്ചെടുത്ത ഈ ടൂളുകളെ കുറിച്ച് വിവരിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കും വിന്‍ഡോസ് പിസികള്‍ക്കും അതത് ആപ്പ് സ്റ്റോറുകള്‍ വഴി ഈ ടൂളുകള്‍ ലഭ്യമാണ്.
എന്താണ് മാല്‍വെയര്‍ റിമൂവൽ ടൂൾ? ഇത് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
സൈബര്‍ സ്വച്ഛതാ കേന്ദ്രം സൗജന്യമായാണ് ഇത്തരം ടൂളുകളുടെ സേവനം വാഗ്ദാനം ചെയ്യുന്നത്. വിൻഡോഡ് പിസി (Windows PC) ഉപയോക്താക്കള്‍ക്കായി താഴെ പറയുന്ന മൂന്ന് ടൂളുകളാണ് വാഗ്ദാനം ചെയ്യുന്നത്.
advertisement
- eScan ആന്റിവൈറസ്
- -sI7 സെക്യൂരിറ്റി
- ക്വിക്ക് ഹീല്‍
Windows 10നും അതിനുശേഷമുള്ള പതിപ്പുകളും ഉപയോഗിക്കുന്നവർക്ക് അതില്‍ തന്നെയുള്ള Windows Defender സെക്യൂരിട്ടി സൊല്യൂഷനും ഉപയോഗിക്കാം.
ആന്‍ഡ്രോയിഡിലെ മാല്‍വെയറുകള്‍ നീക്കംചെയ്യാനുള്ള ടൂളുകള്‍ നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തഴെ പറയുന്നവയാണ് അത്തരം ചില ആപ്പുകൾ
- eScan CERT-In Boat Removal
- M-Kavach 2
സി-ഡാക് (C-DAC) ഹൈദരാബാദ് ആണ് രണ്ടാമത്തെ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
പെന്‍ഡ്രൈവ് അല്ലെങ്കില്‍ ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് പോലെയുള്ള എക്‌സറ്റേണല്‍ ഉപകരണങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ നിങ്ങളെ സഹായിക്കുന്ന മറ്റ് ഉപയോഗപ്രദമായ ടൂളുകളും സൈബര്‍ ഏജന്‍സിക്കുണ്ട്. ഒരു പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും മെഷീനില്‍ പ്ലഗ് ചെയ്തിരിക്കുന്ന ഉപകരണം നിരീക്ഷിക്കാനും സഹായിക്കുന്ന യുഎസ്ബി പ്രതിരോധ് എന്ന ആപ്പാണിത്.ഇത് ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒരു യൂസര്‍ നെയിം പാസ്വേഡും സജ്ജീകരിക്കണം. USB ഉപകരണം സ്‌കാന്‍ ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.