TRENDING:

HONOR 9S | 7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ

Last Updated:

അതിശയകരമായ ഡിസ്പ്ലെ, ഐ കംഫർട്ട് മോഡ്, ഡാർക് മോഡ്, Android 10 അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത Magic UI 3.1 മുതലായ പലതും HONOR 9Sനെ 2020ലെ കുറഞ്ഞ വിലയിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ വിപണിയിലെ താങ്ങാവുന്ന വില മാത്രമുള്ള ഫോണുകളുടെ വിഭാഗത്തെ മാറ്റിമറിക്കാൻ ഒരുങ്ങുകയാണ് HONOR ഇറക്കിയ പുതിയ സ്മാർട്ട്ഫോൺ. 5.45 ഇഞ്ച് (13.8 സെൻറിമീറ്റർ) വലുപ്പമുള്ള ഫുൾ വ്യൂ ഡിസ്പ്ലെ, ഐ കംഫർട്ട് മോഡ്, Android 10ൻറെ ഡാർക് മോഡ്, 2GB RAM, 32GB ROM, 4G നാനോ-സിം ഇടാനുള്ള രണ്ട് സ്ലോട്ടുകൾ, 512GB വരെയുള്ള മെമ്മറി കാർഡ് ഇടാനുള്ള മൂന്നാം സ്ലോട്ട് എന്നിവയടങ്ങിയ ഒതുക്കമാർന്ന HONOR 9S കൂടുതൽ ഫലപ്രദമായി കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ സഹായിക്കാനായി നിർമിച്ചതാണ്. Android 10 അടിസ്ഥാനമാക്കി കമ്പനി വികസിപ്പിച്ചെടുത്ത Magic UI 3.1ൽ പ്രവർത്തിക്കുന്ന ഈ ഫോൺ 7000 രൂപയിൽ താഴെ നിങ്ങൾക്ക് മികച്ച സ്മാർട്ട്ഫോൺ അനുഭവം പ്രദാനം ചെയ്യുന്നു.
advertisement

720x1440 പിക്സൽ റെസല്യൂഷനും 16M നിറങ്ങളും 295ppi പിക്സൽ ഡെൻസിറ്റിയുമുള്ള ഇതിൻറെ 5.45 ഇഞ്ച് (13.8 സെൻറിമീറ്റർ) വലുപ്പമുള്ള മിഴിവാർന്ന സ്ക്രീൻ നിങ്ങൾക്ക് സിനിമ കാണുന്ന നിലവാരത്തിലുള്ള HD+ ദൃശ്യാനുഭവം നൽകുന്നു. 144 ഗ്രാം മാത്രം ഭാരവും 8.35 മില്ലിമീറ്റർ മാത്രം കനവുമുള്ളതിനാൽ ഒതുക്കമാർന്നതും കയ്യിലോ ബാഗിലോ പോക്കറ്റിലോ കൊണ്ടുനടക്കാൻ എളുപ്പമായതുമായ ഈ ഫോൺ നിങ്ങൾക്ക് എവിടെയും കൊണ്ടുപോകാം. TüV Rheinland അംഗീകാരമുള്ള ഐ കംഫർട്ട് മോഡും ഡാർക് മോഡും കണ്ണുകൾക്ക് ആശ്വാസമേകുന്നതിനാൽ വായനശീലമുള്ളവർക്ക് ഈ ഫോൺ ഇഷ്ടമാകും. മുഖം കാണിച്ച് ഫോൺ അൺലോക്ക് ചെയ്യുന്ന സാങ്കേതികവിദ്യയാകട്ടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രവർത്തിച്ച് നിങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നു.

advertisement

2GB RAM അടങ്ങിയ 12nm MediaTek MT6762R പ്രോസസറിൻറെ സഹായത്തോടെ ഈ ഫോൺ വിട്ടുവീഴ്ചകളില്ലാതെ സുഗമമായി പ്രവർത്തിക്കുന്നു. മെമ്മറി കാർഡിന് മാത്രമായുള്ള സ്ലോട്ടിൽ മൈക്രോ SD കാർഡ് ഉപയോഗിച്ച് HONOR 9Sൻറെ ഭാഗമായി വരുന്ന 32GBയുടെ സ്റ്റോറേജ് 512GB വരെ കൂട്ടാം. അങ്ങനെ നിങ്ങൾക്ക് 4G സിം ഇടാനുള്ള രണ്ട് സ്ലോട്ടുകളും മെമ്മറി കാർഡ് സ്ലോട്ടും ഒരേസമയം നന്നായി ഉപയോഗിക്കാം. നിങ്ങളുടെ ഔദ്യോഗികവും വ്യകതിപരവുമായ ആവശ്യങ്ങൾക്ക് വെവ്വേറെ നാനോ സിമ്മുകൾ ഉപയോഗിക്കുകയും 512GB മെമ്മറി കാർഡ് ഇട്ടാൽ വേണ്ടത്ര ചിത്രങ്ങളും ഗാനങ്ങളും വീഡിയോകളും സൂക്ഷിക്കുകയും ചെയ്യാം.

advertisement

പിന്നിലെ f/2.0 അപർച്ചറുള്ള 8 മെഗാപിക്സലിൻറെ ക്യാമറയും മുന്നിലെ സെൽഫികൾക്കായുള്ള 5 മെഗാപിക്സലിൻറെ ക്യാമറയും ഉപയോഗിച്ച് നിങ്ങളുടെ നല്ല നിമിഷങ്ങൾ എല്ലാം ഒപ്പിയെടുക്കൂ. എല്ലാം ഒരൊറ്റ ഫ്രെയിമിൽ ഒതുക്കാൻ സഹായിക്കുന്ന പനോരമ മോഡും അതിമനോഹരമായ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ബ്യൂട്ടി മോഡും ഉപയോഗിച്ച് പരീക്ഷണങ്ങളും നടത്താം. 3020mAh ബാറ്ററി ഉള്ളതിനാൽ ഒരൊറ്റ ചാർജിംഗിൽ തന്നെ ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കാം.

advertisement

നിങ്ങളുടെ ഫോൺ കാഴ്ച്ചയിൽ മടുപ്പ് തോന്നിക്കേണ്ട കാര്യമില്ല. യുവാക്കൾക്കായുള്ള ബ്ലൂ, ക്ലാസിക് ബ്ലാക്ക് എന്നീ രണ്ട് മനോഹരമായ വർണങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത് നിങ്ങളുടെ വർണാഭമായ വ്യക്തിത്വവും സ്റ്റൈലും ഉറക്കെ വിളിച്ചുപറയാം. കൂടാതെ ഇതിൻറെ 3.5mm ഓഡിയോ ജാക്ക് വേഗം തന്നെ കണക്റ്റ് ആകുന്നതിനാൽ മെമ്മറിയിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ച പ്രിയപ്പെട്ട ഗാനങ്ങളും സിനിമകളും കാണാം.

ഈ ഫോൺ നിങ്ങൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ HONOR ശ്രമിക്കുന്നു. ഫോൺ വാങ്ങുമ്പോൾ തന്നെ അതിലുള്ള ഏറ്റവും പുതിയ AppGalleryയിൽ ജനപ്രിയവും ഉപകാരപ്രദവുമായ പല ആപ്പുകളും അടങ്ങിയിരിക്കുന്നു. ആഗോളതലത്തിൽ ആപ്പുകൾ ആളുകളിലേക്ക് എത്തിക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ സംവിധാനമായ ഇത് പ്രവർത്തിക്കുന്നത് Android 10 അടിസ്ഥാനമാക്കി ഇവർ വികസിപ്പിച്ചെടുത്ത Magic UI 3.1ലാണ്.

advertisement

ഭാവിയുടെ സൂചനയെന്ന പോലെ കഴിഞ്ഞ ആറു മാസത്തിൽ മാത്രം AppGalleryക്ക് 10 ലക്ഷത്തോളം പുതിയ ഉപഭോക്താക്കൾ ഉണ്ടാവുകയും 10 കോടിയോളം തവണ ഇത് ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്തു. മാത്രമല്ല AppGalleryൽ ലഭ്യമായ 60,000ൽ പരം ആപ്പുകളിൽ ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള 160 ആപ്പുകളിൽ 95 ശതമാനവും ആദ്യ 500 ആപ്പുകളിൽ 85 ശതമാനവും ഉള്ളതിനാൽ ഇന്ത്യൻ ഉപഭോക്താക്കളെ ഇത് ആകർഷിക്കുന്നു. ഉപഭോക്താക്കൾക്ക് മികച്ചതും സമ്പൂർണവുമായ അനുഭവം നൽകാനായി ഇവർ പല ഇന്ത്യൻ ഡെവലപ്പർമാരുമൊത്ത് കൂടുതൽ ആപ്പുകളെ ഇതിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ്.

നിങ്ങൾ ഉദ്ദേശിച്ച ആപ്പ് AppGalleryയിൽ ലഭ്യമല്ലെങ്കിൽ Phone Clone ഉപയോഗിച്ച് നിങ്ങളുടെ പഴയ ഫോണിൽ നിന്ന് ആപ്പുകൾ കോപ്പി ചെയ്യാം. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഈയിടെ HONOR അവതരിപ്പിച്ച Petal Search മുഖേന ആപ്പുകൾ കണ്ടെത്താം, ശുപാർശകൾ ലഭിക്കാം, ഡൗൺലോഡും അപ്ഡേറ്റും ചെയ്യാം. കൂടാതെ Petal search മുഖേന പ്രധാനവാർത്തകളും, കാലാവസ്ഥാ പ്രവചനങ്ങളും, പുതുക്കിയ കായികമത്സര സമയക്രമങ്ങളും, സ്കോറുകളും, ഗാനങ്ങളും, ചിത്രങ്ങളും, വീഡിയോകളും കണ്ടെത്താം. മെമ്മറി പ്രധാനമായി കാണുന്നവർക്കായി Quick Apps എന്ന സൗകര്യവുമുണ്ട്. ഇതുപയോഗിച്ച് ജനപ്രിയമായ പല ആപ്പുകളും ഡൗൺലോഡ് ചെയ്യാതെ തന്നെ അവയുടെ സേവനങ്ങൾ ലഭിക്കുമെന്നതിനാൽ ഫോണിൽ ചിത്രങ്ങളും ഗാനങ്ങളും വീഡിയോകളും സൂക്ഷിക്കാൻ സ്ഥലം ലാഭിക്കാം.

10,000 രൂപക്ക് താഴെയുള്ള നല്ല സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറിവരികയാണ്. HONOR 9S ഈ ശ്രേണിയിൽ മികച്ചുനിൽക്കുന്നു. 'സ്മാർട്ട് ഹുയി ഖുശിയാം' എന്ന അവരുടെ മുദ്രാവാക്യം HONOR 9S തീർച്ചയായും ഉയർത്തിപ്പിടിക്കുന്നു. വെറും 6,499 രൂപക്ക് മികച്ച സ്റ്റോറേജ്, ബാറ്ററി, പിടിച്ചിരുത്തുന്ന ദൃശ്യാനുഭവം എന്നിവ നൽകുമ്പോൾ ഇതിലും മികച്ചതായി എന്തുണ്ട്?

2020 ഓഗസ്റ്റ് 14ന് ഉച്ചക്ക് 12 മണി മുതൽ ഒരിക്കൽ കൂടി Flipkart മുഖേന ഈ ഫോണിൻറെ വില്പന നടക്കും, അതും വെറും 6,499 രൂപ വിലയിൽ. 6 മാസം വരെയുള്ള പലിശരഹിത EMI വ്യവസ്ഥ ഉപയോഗിച്ചും ഫോൺ വാങ്ങാം.

കോൾ & വിൻ മത്സരം - പുതിയൊരു HONOR Band 3 സ്വന്തമാക്കാം!

അടുത്തിടെ HONOR 9S വാങ്ങിയ ഏവരും HONORൻറെ കോൾ & വിൻ മത്സരത്തിൽ* പങ്കെടുക്കാൻ അർഹരാണ്. HONOR 9S ഫോൺ വാങ്ങുന്നവർക്ക് 2020 ഒക്ടോബർ 5 വരെ HONOR ഇന്ത്യയുടെ ഉപഭോക്തൃസേവന നമ്പറായ 18002109999 വിളിച്ച് മത്സരത്തിൽ പങ്കെടുക്കാം. എല്ലാ ആഴ്ചയും മൂന്ന് ഭാഗ്യശാലികൾക്ക് പുതിയ HONOR Band 3 സമ്മാനമായി ലഭിക്കുന്നു!

ഇതിനും പുറമെ പുതുതായി ഫോൺ സ്വന്തമാക്കുന്ന ഏവർക്കും HONORൻറെ VIP സേവനം ആസ്വദിക്കാം, കൂടാതെ Hungama Music ആപ്പ് 3 മാസത്തേക്ക് സൗജന്യമായി ഉപയോഗിക്കാം.

*പരിമിത കാലയളവിലേക്കുള്ള ഓഫർ, വ്യവസ്ഥകൾ ബാധകം.

ഈ ഫോണിലെ സൗകര്യങ്ങളെയും ഓഫറുകളെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ഫോണിൻറെ സവിശേഷതകളും വിലയും ഓഫറുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കൂ: https://bit.ly/2EJ4Dwn

കൂടുതൽ ആവേശകരമായ വാർത്ത - HONOR MagicBook 15 എത്തിക്കഴിഞ്ഞു!

HONOR അവരുടെ ആദ്യത്തെ ലാപ്ടോപ്പായ HONOR MagicBook 15 ഈയിടെ ഇന്ത്യയിൽ ഇറക്കിയിരുന്നു. കാഴ്ച്ചയിൽ ഒതുക്കമാർന്ന, മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ ലാപ്ടോപ്പ് Flipkart മുഖേന ഉപഭോക്താക്കളിലേക്ക് എത്തുന്നു. HONOR MagicBook 15 ഇന്ത്യയിൽ ആദ്യമായി 3 അതിനൂതനമായ സാങ്കേതികവിദ്യകൾ 45,000 രൂപയിൽ താഴെ കൊണ്ടുവരുന്നു. പോപ്-അപ്പ് വെബ് ക്യാം, 2-ഇൻ-1 ഫിംഗർപ്രിൻറ് പവർ ബട്ടൺ, 65W ടൈപ്പ് C കോംപാക്റ്റ് മൾട്ടി-ഡിവൈസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയാണവ. Microsoft Windows 10 Home അതിൽ വാങ്ങുമ്പോൾ തന്നെ ഉണ്ടാകും, കൂടാതെ Microsoft 365 Personal Subscription ഒരു മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നു.

HONOR MagicBook 15നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ: https://bit.ly/33qtXBK

അടിക്കുറിപ്പ്: എല്ലാ വ്യാപാരമുദ്രകളും ബ്രാൻഡുകളുടെ പേരുകളും അവയുടെ ഉടമസ്ഥർക്ക് അവകാശപ്പെട്ടതാണ്. വ്യവസ്ഥകൾ ബാധകം. കമ്പനി, ഉല്പന്നങ്ങൾ, ഓഫറുകൾ, മത്സരങ്ങൾ എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ www.hihonor.com/in അഥവാ സമൂഹമാധ്യമങ്ങൾ (Facebook, Twitter, Instagram, YouTube) സന്ദർശിക്കൂ.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
HONOR 9S | 7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ
Open in App
Home
Video
Impact Shorts
Web Stories