FIND MY SERVICE സേവനം ഉപയോഗിക്കുക
ഐഫോൺ നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് FIND MY SERVICE (ഫൈൻഡ് മൈ സർവ്വീസ്) ഉപയോഗിക്കുക എന്നതാണ്. ഈ സേവനം ഉപയോഗിക്കുന്നതിന്, നിങ്ങളുടെ കമ്പ്യൂട്ടർ തുറന്ന് icloud.com/find തുറക്കുക. തുടർന്ന് നിങ്ങൾ നിങ്ങളുടെ ഐഫോണിൽ (iPhone) ഉപയോഗിക്കുന്ന ഐക്ലൗഡ് (iCloud) അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. നിങ്ങൾ Family Sharing ഫീച്ചർ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങളുടെ iPhone ഉപയോഗിച്ച് Find My app തുറന്ന് നിങ്ങളുടെ ഫോൺ ട്രാക്ക് ചെയ്യാനാകും.
advertisement
നിങ്ങൾ ബ്രൗസറിലെ iCloudൽ സൈൻ ഇൻ ചെയ്‌തുകഴിഞ്ഞാൽ, '‘All Devices’ ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ iPhone തിരഞ്ഞെടുക്കുക. ഇതുപയോഗിച്ച്, ഐഫോണിന്റെ നിലവിലെ ലൊക്കേഷൻ മാപ്പ് കണ്ടെത്തുകയും ഐഫോൺ ഓഫാക്കിയിട്ടുണ്ടെങ്കിൽ അവസാനമായി ഫോൺ ഓണായിരുന്ന സ്ഥലം കണ്ടെത്താനും കഴിയും. ഐഫോൺ ലൊക്കേഷൻ കണ്ടെത്തിയാൽ ‘Play Sound’ ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഐഫോണിന്റെ ശബ്ദം ഓണാക്കാൻ സാധിക്കും. ഇതുവഴി ഫോൺ വേഗത്തിൽ കണ്ടെത്താം.
ലോസ്റ്റ് മോഡ് ഉപയോഗിച്ച് ഫോൺ വീണ്ടെടുക്കാം
നിങ്ങളുടെ ഐഫോൺ മോഷ്ടിക്കപ്പെടുകയോ ആരെങ്കിലും ഫോൺ ഓഫാക്കുകയോ ചെയ്താൽ, നിങ്ങളുടെ അവസാന ആശ്രയമാണ് ലോസ്റ്റ് മോഡ്. ഇത് നിങ്ങളുടെ ഐഫോൺ ലോക്ക് ചെയ്യുകയും സന്ദേശങ്ങളും അറിയിപ്പുകളും വരുന്നത് തടയുകയും വാലറ്റിൽ സൂക്ഷിച്ചിരിക്കുന്ന ഐഡിയുടെയും കാർഡുകളുടെയും വിവരങ്ങൾ പ്രവർത്തനരഹിതമാക്കുകയും ചെയ്യും. ലോസ്റ്റ് മോഡ് ഓണാക്കിയാലും ഫോണിലേയ്ക്ക് കോളുകൾ വരാൻ അനുവദിക്കുകയും നിങ്ങളുടെ ഫോണിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് തുടരുകയും ചെയ്യും.
നിങ്ങളുടെ നഷ്ടപ്പെട്ട ഐഫോൺ എങ്ങനെ കണ്ടെത്താം?
ഫൈൻഡ് മൈ ഫീച്ചർ നിങ്ങളുടെ ഫോണിൽ ഉണ്ടായിരിക്കണം. എന്നാൽ അത് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. നിങ്ങൾ ഒരു പാസ്കോഡ് സജ്ജമാക്കി ടച്ച് ഐഡി അല്ലെങ്കിൽ ഫെയ്സ് ഐഡി പ്രവർത്തനക്ഷമമാക്കുക. കൂടാതെ, വാങ്ങിയ ആപ്പുകളും ആപ്പിൾ സേവനങ്ങളും പങ്കിടാനും അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും ട്രാക്കുചെയ്യാനും അനുവദിക്കുന്ന ഫാമിലി ഷെയറിംഗ് ഫീച്ചർ ഉപയോഗിക്കാനും തുടങ്ങുക.
Summary: iPhones have a great way to help users stay secure and private, and here are a few important features. If you've had your iPhone stolen, there are effective ways to attempt to recover it. Here's a lowdown