TRENDING:

വായുവിൽ നിന്ന് വൈദ്യുതി;പുതിയ കണ്ടെത്തലുമായി ഗവേഷകർ

Last Updated:

വായുവിലെ ഈർപ്പം സംഭരിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് അഡ്വാൻസ്ഡ് മെറ്റീരിയൽസ് ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വായുവിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. ന്യൂസ് വീക്ക് റിപ്പോർട്ട് അനുസരിച്ച് മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തം നടത്തിയത്. വായുവിലെ ഈർപ്പം സംഭരിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് അഡ്വാൻസ്ഡ് മെറ്റീരിയൽസ് ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു. 100 നാനോമീറ്ററിൽ താഴെ വ്യാസമുള്ള നാനോപോറുകൾ ഉള്ള ഏത് മെറ്റീരിയൽ ഉപയോഗിച്ചും നിർമ്മിക്കാൻ കഴിയുന്ന ഒരു ഉപകരണം മുഖേന ഇത് ചെയ്യാൻ കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
advertisement

പ്രവർത്തിക്കുന്നത് എങ്ങനെ?

നാനോപോറുകൾക്ക് വായുവിലെ ജല തന്മാത്രകളിലുള്ള വൈദ്യുത ചാർജ് ശേഖരിക്കാൻ കഴിയും. ഈ സുഷിരങ്ങൾ ജലത്തിന്റെ തന്മാത്രകൾക്കിടയിലുള്ള “mean free path” ന്റെ ദൈർഘ്യത്തിന് തുല്യമാണ്. വായുവിലെ തന്മാത്രകൾ പരസ്പരം ഇടിക്കുന്നതിന് മുമ്പ് സഞ്ചരിക്കുന്ന ദൂരമാണിത്. പദാർത്ഥത്തിന്റെ നേർത്ത പാളിയിലൂടെ കടന്നുപോകുമ്പോൾ ജല തന്മാത്രകൾ സുഷിരത്തിന്റെ അരികിലേക്ക് കുതിക്കും. എയർ-ജെന്നിന്റെ മുകൾ ഭാഗം താഴത്തെ ഭാഗത്തേക്കാളും കൂടുതൽ ചാർജ് വഹിക്കുന്ന ജല തന്മാത്രകളാൽ പൊട്ടിത്തെറിപ്പിക്കപ്പെടും. ഇത് ഒരു മേഘത്തിലെന്നപോലെ ചാർജ്ജിന്റെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. ഇതാണ് വൈദ്യുത ഉല്പാദനത്തിന്റെ അടിസ്ഥാന തത്വം.

advertisement

Also read-2014 മുതൽ ഇന്ത്യ അതിവേഗം വളർന്നു; പത്ത് വലിയ മാറ്റങ്ങളുമായി മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

വായുവിൽ വളരെയധികം വൈദ്യുതി അടങ്ങിയിരിക്കുന്നു എന്നാണ് യുമാസ് ആംഹെർസ്റ്റിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസറും ഈ ഗവേഷണ പ്രബന്ധത്തിന്റെ മുതിർന്ന എഴുത്തുകാരനുമായ ജുൻ യാവോയുടെ വിശദീകരണം. മേഘത്തിന്റെ കാര്യമെടുക്കുക, അത് ഒരു കൂട്ടം വെള്ളത്തുള്ളികളല്ലാതെ മറ്റൊന്നുമല്ല. ആ തുള്ളികളിൽ ഓരോന്നിലും ഒരു ചാർജ് അഥവാ ഊർജ്ജം അടങ്ങിയിരിക്കുന്നു. സാഹചര്യങ്ങൾ അനുയോജ്യമാകുമ്പോൾ മേഘത്തിന് ഒരു മിന്നൽപ്പിണർ സൃഷ്ടിക്കാൻ കഴിയും. എന്നാൽ മിന്നലിൽ നിന്ന് വൈദ്യുതി എങ്ങനെ പിടിച്ചെടുക്കാമെന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾ ചെയ്‌തത് മനുഷ്യനിർമിതവും ചെറിയ തോതിലുള്ളതുമായ ഒരു മേഘം സൃഷ്ടിക്കുക എന്നതാണ്. അതുവഴി നമുക്ക് തുടർച്ചയായി വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉപയോഗിക്കാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജിയോബാക്റ്റർ സൾഫർറെഡ്യൂസെൻസ് എന്ന ബാക്ടീരിയയിൽ നിന്ന് വളർത്തിയ പ്രോട്ടീൻ നാനോവയറുകൾ അടങ്ങിയ പ്രത്യേക മെറ്റീരിയൽ ഉപയോഗിച്ച് വായുവിൽ നിന്ന് വൈദ്യുതി ശേഖരിക്കാമെന്ന ഗവേഷണ സംഘത്തിന്റെ മുൻകാല പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടെത്തൽ. വായുവിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള കഴിവിനെ ‘എയർ-ജെൻ ഇഫക്റ്റ്’ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. അക്ഷരാർത്ഥത്തിൽ ഏത് തരത്തിലുള്ള പദാർത്ഥത്തിനും വായുവിൽ നിന്ന് വൈദ്യുതി ശേഖരിക്കാൻ കഴിയും. ഈ ആശയം വളരെ ലളിതമാണ്, പക്ഷേ ഇത് മുമ്പ് കണ്ടെത്തിയിട്ടില്ല. മാത്രമല്ല ഇത് എല്ലാത്തരം പുതിയ സാധ്യതകളും തുറന്നിടുന്നുണ്ട് എന്നും യാവോ കൂട്ടിച്ചേർത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
വായുവിൽ നിന്ന് വൈദ്യുതി;പുതിയ കണ്ടെത്തലുമായി ഗവേഷകർ
Open in App
Home
Video
Impact Shorts
Web Stories