സൈബർ കുറ്റ കൃത്യങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം വ്യാജ ഇമെയിലുകളെ തിരിച്ചറിയാനും ഇവയെ സംയമനത്തോടെ സമീപിക്കാനും സാധിക്കേണ്ടത് അത്യാവശ്യമാണ്.
ഇത്തരം ഇമെയിലുകൾ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള ചില മാർഗങ്ങൾ ഇതാ
1. ഗവണ്മെന്റിന്റെ ഇമെയിലുകൾ എപ്പോഴും അയക്കുക ഗവണ്മെന്റ് ഇമെയിൽ ഐഡികളിൽ നിന്നായിരിക്കും. അതുകൊണ്ട് തന്നെ അയച്ചിരിക്കുന്ന സെന്റർ അഡ്രസ്സ് നോക്കി ഇമെയിലിന്റെ സാധുത ഉറപ്പ് വരുത്താം. ചില ഗവണ്മെന്റ് മെയിൽ ഐഡികളുടെ ഡോമമൈൻ താഴെ നൽകുന്നു.
advertisement
@ib.gov.in , @ncrb.gov.in
സി എൻ ബി സി ടി വി 18 ന് ലഭിച്ച ഒരു വ്യാജ മെയിൽ ഐഡി താഴെ നൽകുന്നു.
Policecybercell.mh10.gov.in@indiapoli-admin.com
2. ഗവണ്മെന്റിന്റെ മെയിലുകളുടെ ഉള്ളടക്കം എപ്പോഴും കൃത്യവും വായിച്ചാൽ തന്നെ അത് മനസ്സിലാവുകയും ചെയ്യും. പക്ഷെ വ്യാജ മെയിലുകളിലെ ഉള്ളടക്കം നിരവധി അക്ഷരത്തെറ്റുകൾ കൂടി കലർന്നതാവും. ഇവയിൽ ഒരു ഉള്ളടക്കം പാലിക്കേണ്ട രീതികൾ ഒന്നും ഇല്ലെന്നു മാത്രമല്ല നിറയെ അക്ഷരത്തെറ്റുകളും കണ്ട് പിടിയ്ക്കാൻ കഴിയും.
3. നിയമാനുസൃതമായ ഗവണ്മെന്റ് സ്ഥാപനങ്ങൾ ഏതൊക്കെ എന്ന് ഗൂഗിൾ നോക്കിയാൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. അത്തരം ഏജൻസികളുടെ ലഭ്യമായ വിവരങ്ങളെ ഇമെയിൽ വിവരങ്ങളുമായി നിങ്ങൾക്ക് ഒത്തു നോക്കാനും വ്യാജമാണെങ്കിൽ തിരിച്ചറിയാനും സാധിക്കും.
ഒരാൾക്ക് മെയിൽ ലഭിച്ചത് നാഷണൽ റെസ്പോൺസ് സെന്റർ ഫോർ സൈബർ ക്രൈം എന്ന സ്ഥാപനത്തിൽ നിന്നാണ്, അങ്ങനെ ഒരു സ്ഥാപനം നിലവിൽ ഇല്ല മാത്രമല്ല ഇന്ത്യൻ സൈബർ സ്‌ക്വാഡ്, സൈബർ സെൽ ഇന്ത്യ തുടങ്ങിയ പേരുകളും വ്യാജമാണ്.
4. ഉള്ളടക്കത്തിലെ വിവരങ്ങൾ ശരിക്കും ആ സ്ഥാപനത്തിന്റെ പരിധിയിൽ വരുന്നതാണോ എന്ന് ഉറപ്പ് വരുത്തുക. ഉദാഹരണമായി, ബ്യൂറോ ഓഫ് പോലിസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് പ്രധാനമായും റിസേർച്ചിലും, ഡെവലപ്മെന്റിലും ട്രെയിനിങ്ങിലും ഒക്കെയാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിന് സൈബർ കുറ്റ കൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ല.
5. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ഇന്റലിജൻസ് ബ്യൂറോ എന്നീ സ്ഥാപനങ്ങളിൽ നിന്ന് ഒരിക്കലും ആളുകൾക്ക് നേരിട്ട് മെയിലുകൾ അയക്കാറില്ല. സംസ്ഥാന സ്ഥാപനങ്ങളുമായി ചേർന്ന് പോലും സെൻട്രൽ ഏജൻസികളിൽ നിന്ന് ആർക്കും മെയിൽ അയക്കാറില്ല.
ജനങ്ങളിൽ ഇത്തരം മെയിലുകൾ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്ന ഇത്തരം മെയിലുകൾ പൊതു സമൂഹത്തിന് തന്നെ വെല്ലുവിളിയാണെന്നും ഉത്തർപ്രദേശ് സൈബർ ക്രൈം എസ് പി ത്രിവേണി സിംഗ് പറഞ്ഞു. ”ഇത്തരം മെയിലുകൾ കിട്ടിയാൽ നിങ്ങൾ പേടിക്കേണ്ട,അതുപോലെ തന്നെ പണം ആവശ്യപ്പെട്ടാൽ അത് നൽകരുത്. ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനെ ബന്ധപ്പെടണം. സ്വയം എടുത്തു ചാടി എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട ഏജൻസികളെ സമീപിക്കുക”, ത്രിവേണി സിംഗ് പറഞ്ഞു.