TRENDING:

വാട്‌സ്ആപ്പിലെ വ്യാജ വാര്‍ത്തകൾ എങ്ങനെ തിരിച്ചറിയാം, തടയാം

Last Updated:

കൂടാതെ വാട്‌സ് ആപ്പ് വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകൾ തടയുന്നതിനായി പുതിയ ക്യാംപെയ്ന്‍ വരുന്നു. വാട്‌സ്ആപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ക്യാംപെയ്‌നിന്റെ പേര് ‘ check the facts’ എന്നാണ്. വാട്‌സ്ആപ്പിന്റെ സുരക്ഷ ഫീച്ചറുകളെപ്പറ്റി ഉപയോക്താക്കള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കാനാണ് ഈ ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നത്. കൂടാതെ വാട്‌സ് ആപ്പ് വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
advertisement

വാട്‌സ്ആപ്പിന്റെ ബ്ലോക്ക്, റിപ്പോര്‍ട്ട് ടൂളുകളുടെ ഉപയോഗത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനും ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നു.

വാട്‌സ്ആപ്പിലെ വ്യാജവാര്‍ത്തകള്‍ എങ്ങനെ തടയാം

മെസേജുകൾ ഫോര്‍വേര്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക:

ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ക്കുള്ള ഒരു ലേബല്‍ വാട്‌സ്ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അയയ്ക്കുന്ന ഫോര്‍വേര്‍ഡ് മെസേജുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. മെസേജുകള്‍ അയയ്ക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ നയത്തിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്.ഫോര്‍വേര്‍ഡ് ലേബലോടെയുള്ള മെസേജുകള്‍ വ്യാജവാര്‍ത്തകളും വൈറല്‍ മെസേജുകളും വ്യാപിക്കുന്നത് തടയാനും സഹായിക്കുന്നു.

ഉദാഹരണത്തിന് ഒരു സന്ദേശത്തിന് ‘ഡബിള്‍ ആരോ’ ഐക്കണ്‍ ഉണ്ടായിരിക്കുകയും അവ പലതവണ ഫോര്‍വേര്‍ഡ് ചെയ്തതാണെന്ന് സൂചിപ്പിക്കുകയും ചെയ്താല്‍ അത്തരം മെസേജുകള്‍ ഒരു തവണ ഒരു ചാറ്റിലേക്ക് മാത്രമേ അയയ്ക്കാന്‍ കഴിയുകയുള്ളൂ. ഫോര്‍വേര്‍ഡ് ലേബലുള്ള മെസേജ് അഞ്ച് ചാറ്റുകളിലേക്ക് വരെ അയയ്ക്കാം. എന്നാല്‍ ഒരു തവണ ഒരു ഗ്രൂപ്പിലേക്ക് മാത്രമേ ഇവ അയയ്ക്കാനാകൂ.

advertisement

സംശയം തോന്നുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുക

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ റിപ്പോര്‍ട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സൗകര്യം ഉപയോക്താക്കള്‍ക്കുണ്ട്. അജ്ഞാതരില്‍ നിന്ന് മെസേജുകൾ ലഭിക്കുകയാണെങ്കില്‍ അവരെ നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യാം.

കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് ചാനലിലെ ഫാക്ട് ചെക്കിംഗ് സ്ഥാപനങ്ങള്‍ ഫോളോ ചെയ്യുക

പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലെ സത്യം അറിയാനുള്ള സൗകര്യവും വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്കായി ഒരുക്കി നല്‍കുന്നുണ്ട്. ഇന്ത്യയില്‍ 10 സ്വതന്ത്ര ഫാക്ട് ചെക്കിംഗ് സ്ഥാപനങ്ങളുമായി വാട്‌സ് ആപ്പ് കരാറിലേര്‍പ്പെട്ടിട്ടുണ്ട്. 13 ഭാഷകളിലായി ഇവയുടെ സേവനം ലഭിക്കും. വിവരങ്ങള്‍ ശരിയാണോ വ്യാജമാണോ എന്ന് പരിശോധിക്കാന്‍ ഈ സേവനം ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. താഴെപ്പറയുന്ന ഫാക്ട് ചെക്കിംഗ് സ്ഥാപനങ്ങളുടെ വാട്‌സ്ആപ്പ് ചാനലുകൾ ഫോളോ ചെയ്യാവുന്നതാണ്.

advertisement

1. ബും ഫാക്ട് ചെക്ക് (Boom Fact-Check)

2. ഫാക്ട് ക്രിസെൻഡോ (Fact Crescendo)

3. ഫാക്ട്ലി (Factly)

4. ഇന്ത്യ ടുഡേ ഫാക്ട് ചെക്ക് (India Today Fact Check)

5. ന്യൂസ് ചെക്കർ (Newschecker)

6. ന്യൂസ് മൊബൈൽ (NewsMobile)

7. വെബ്ഗൂഫ് (Webqoof)

8. ദ ഹെൽത്തി ഇന്ത്യൻ പ്രൊജക്ട് (The Healthy Indian Project)

9. വിശ്വാസ് ന്യൂസ് (Vishvas News)

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

10. ന്യൂസ് മീറ്റർ ഫാക്ട് ചെക്ക് (NewsMeter FactCheck)

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
വാട്‌സ്ആപ്പിലെ വ്യാജ വാര്‍ത്തകൾ എങ്ങനെ തിരിച്ചറിയാം, തടയാം
Open in App
Home
Video
Impact Shorts
Web Stories