ആധാർ അൺലോക്ക് ചെയ്യാൻ കയ്യിലുള്ള വിർച്ച്വൽ ഐഡി ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിങ്ങൾക്ക് സാധിച്ചെന്ന് വരില്ല. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇത് സംഭവിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. അപ്പോൾ ആദ്യം ചെയ്യേണ്ടത് പുതിയ വിർച്ച്വൽ ഐഡി ലഭ്യമാക്കുകയെന്നതാണ്.
എന്താണ് വിഐഡി?
ആധാർ അൺലോക്ക് ചെയ്യുന്നതിന് 16 അക്ക വിർച്വൽ ഐഡി (VID) ആവശ്യമാണ്. ആധാർ വിവരങ്ങൾ സുരക്ഷിതമായി ഇരിക്കാനാണ് ഈ നമ്പർ ലഭിക്കുന്നത്.
advertisement
വിഐഡി ലഭിക്കാൻ രണ്ട് വഴികൾ
ഓൺലൈൻ: യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വെബ്സൈറ്റ് (https://uidai.gov.in/en/) സന്ദർശിച്ച് "My Aadhaar" വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. ഇവിടെ നിന്നും വിഐഡി ജനറേറ്റ് ചെയ്യുക. നിങ്ങളുടെ ആധാർ നമ്പറും രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുമാണ് ഇതിന് വേണ്ടി ആവശ്യമുള്ളത്.
എസ്എംഎസ്: 1947 എന്ന നമ്പറിലേക്ക് GVID എന്നതിനൊപ്പം ആധാർ നമ്പറിൻെറ അവസാന നാലക്കം എസ്എംഎസ് അയയ്ക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ ആധാർ നമ്പർ 1234-ൽ അവസാനിക്കുകയാണെങ്കിൽ, "GVID 1234" എന്ന് അയക്കുക. രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി നിങ്ങളുടെ വിഐഡി ലഭിക്കും.
ആധാർ അൺലോക്ക് ചെയ്യാൻ രണ്ട് വഴികൾ:
UIDAI വെബ്സൈറ്റ് വഴി ചെയ്യാം:
സ്റ്റെപ്പ് 1: യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വെബ്സൈറ്റ് (https://uidai.gov.in/en/) സന്ദർശിച്ച് "My Aadhaar" വിഭാഗത്തിലേക്ക് പോവുക.
സ്റ്റെപ്പ് 2: "ആധാർ ലോക്ക്/അൺലോക്ക്" എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: അൺലോക്ക് ഓപ്ഷൻ സെലക്ട് ചെയ്യുക.
സ്റ്റെപ്പ് 4: സ്ക്രീനിൽ കാണിച്ചിരിക്കുന്ന നിങ്ങളുടെ സെക്യൂരിറ്റി കോഡും വിഐഡി നമ്പറും നൽകുക.
സ്റ്റെപ്പ് 5: എംആധാർ ആപ്പ് വഴിയാണോ എസ്എംസ് വഴിയാണോ ഒടിപി ലഭിക്കേണ്ടതെന്ന് അറിയിക്കുക.
സ്റ്റെപ്പ് 6: ഇനി ലഭിക്കുന്ന ഒടിപി നൽകി സബ്മിറ്റ് ചെയ്താൽ ആധാർ അൺലോക്ക് ആവുന്നതാണ്.
എംആധാർ ആപ്പ് വഴി ചെയ്യാം:
സ്റ്റെപ്പ് 1: ആദ്യം എംആധാർ ആപ്പ് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
സ്റ്റെപ്പ് 2: രജിസ്റ്റേഡ് മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 3: ലോക്ക്/അൺലോക്ക് ആധാർ സെക്ഷനിലേക്ക് പോവുക.
സ്റ്റെപ്പ് 4: സെക്ഷനിൽ പറയുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. വെരിഫിക്കേഷന് വേണ്ടി വിഐഡിയും ഒടിപിയും നൽകേണ്ടി വരും. ഇതോടെ ആധാർ കാർഡ് അൺലോക്ക് ചെയ്യാൻ സാധിക്കും.