അതേസമയം എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാനും ഈ ആപ്പ് സഹായിക്കുന്നതാണ്. മറ്റ് നടപടിക്രമങ്ങളില്ലാതെ തന്നെ ഉമംഗ് ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും.
കേന്ദ്ര ഐടി മന്ത്രാലയത്തിന്റെയും നാഷണല്‍ ഇ-ഗവേഷണന്‍സ് ഡിവിഷന്റെയും നിയന്ത്രണത്തിലാണ് ഉമംഗ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോം കൂടിയാണിത്.
200ലധികം വകുപ്പുകളില്‍ നിന്നായി 1200ലധികം സേവനങ്ങള്‍ ഉമംഗ് ആപ്പ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ പിഎഫുമായി ബന്ധപ്പെട്ട സേവനങ്ങളും ഉമംഗ് ആപ്പിലൂടെ ലഭിക്കും. പിഎഫ് ബാലന്‍സ് പരിശോധിക്കല്‍, ഫണ്ട് ട്രാന്‍സ്ഫര്‍, പിഫ് തുക പിന്‍വലിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഉമംഗ് ആപ്പിനെ ആശ്രയിക്കാവുന്നതാണ്.
advertisement
ഉമംഗ് ആപ്പില്‍ നിന്ന് പിഎഫ് പിന്‍വലിക്കാന്‍ നിങ്ങള്‍ യോഗ്യരാണോ?
താഴെപ്പറയുന്ന വ്യവസ്ഥകള്‍ പാലിക്കുന്ന ജീവനക്കാര്‍ക്ക് ഉമംഗ് ആപ്പ് ഉപയോഗിച്ച് പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും.
ആധാറും യുഎഎന്നും തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം; ഉപയോക്താക്കളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
കെവൈസി: ഉപയോക്താക്കള്‍ തങ്ങളുടെ കൈവൈസി വിവരങ്ങള്‍ (ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്) ഇപിഎഫ്ഒ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുകയും പരിശോധിച്ചുറപ്പാക്കുകയും വേണം.
തൊഴില്‍ നില: ജോലി നഷ്ടമാകല്‍, ആരോഗ്യപരമായ അത്യാവശ്യം, വിരമിക്കല്‍, വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്ക് പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാവുന്നതാണ്.
ഉമംഗ് ആപ്പിലൂടെ പിഎഫ് തുക എങ്ങനെ പിന്‍വലിക്കും?
- മൊബൈലില്‍ ഉമംഗ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.
- ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗിന്‍ ചെയ്യുക.
- രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി സന്ദേശം എത്തും. അവ പരിശോധിച്ചുറപ്പുവരുത്തി ലോഗിന്‍ ചെയ്യുക.
- ആപ്പിലെ ഹോംപേജിലെ 'ഇപിഎഫ്ഒ' സെക്ഷനില്‍ ക്ലിക്ക് ചെയ്യുക.
- ശേഷം 'എംപ്ലോയി-സെന്‍ട്രിക് സര്‍വീസസ്' സെക്ഷനില്‍ ക്ലിക്ക് ചെയ്യണം. അതില്‍ നിന്നും 'Raise Claim' സെലക്ട് ചെയ്യുക.
- അതിനുശേഷം യുഎഎന്‍ വിവരങ്ങള്‍ നല്‍കണം.
- ഇനി ലഭിക്കുന്ന ക്ലെയിം ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കണം. പിഎഫ് തുകയില്‍ നിന്ന് എത്രയാണ് പിന്‍വലിക്കുന്നതെന്ന കാര്യം വ്യക്തമാക്കണം.
- ആവശ്യമായ വിവരങ്ങള്‍ നല്‍കിയശേഷം പണം പിന്‍വലിക്കാനുള്ള കാരണവും വ്യക്തമാക്കണം.
- അതിനുശേഷം നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുക. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖയോ സമര്‍പ്പിക്കേണ്ടി വരും.
- അപേക്ഷ നല്‍കിയ ശേഷം 'Track Claim' സെക്ഷനിലൂടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.