ഇവ രണ്ടും ഒറ്റപ്പെട്ട രണ്ടു സംഭവങ്ങളല്ല. ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളിൽ പലരും കുറച്ചു നാളുകളായി ഇത്തരത്തിലുള്ള പരാതികളുമായി രംഗത്തെത്തുന്നുണ്ട്.
ജോലിയുടെ പേരിലുള്ള തട്ടിപ്പ്
തട്ടിപ്പുകാർ ഒരു വാട്ട്‌സ്ആപ്പ് ലിങ്ക് വഴിയാകും ജോലി വാഗ്ദാനം ചെയ്യുക. അത് ക്ലിക്ക് ചെയ്യാനും നിങ്ങളെ നിർബന്ധിക്കും. തുടക്കത്തിൽ, ഉപയോക്താക്കൾക്ക് ഒരു ചെറിയ തുകയും നൽകും. അതുവഴി ഉപയോക്താക്കളുടെ വിശ്വാസം വളർത്തിയെടുക്കാൻ കഴിയും. പക്ഷേ, ഒടുവിൽ ഉപയോക്താക്കൾക്ക് പണവും ഡാറ്റയും നഷ്ടപ്പെടും.
Also Read- WhatsApp ൽ വന്ന വർക്ക് ഫ്രം ഹോം ഓഫർ; യുവാവിന് നഷ്ടമായത് 70 ലക്ഷം രൂപ
advertisement
ഭീഷണി
ഒരു അജ്ഞാത നമ്പറിൽ നിന്ന് വീഡിയോ കോൾ ലഭിക്കുന്നവരും ഉണ്ട്. ഇത് ഒരു ഇന്റർനാഷണൽ നമ്പർ ആയിരിക്കും. നിങ്ങൾ കോളെടുത്താൽ, മറുവശത്തുള്ള വ്യക്തി ഫോൺ സ്‌ക്രീൻ റെക്കോർഡ് ചെയ്യാൻ തുടങ്ങുകയും പിന്നാലെ ഭീഷണിപ്പെടുത്താൻ ആരംഭിക്കുകയും ചെയ്യും. സ്‌ക്രീൻ റെക്കോർഡ് ഉപയോഗിച്ച് അശ്ലീല വീഡിയോ ഉണ്ടാക്കുമെന്നും അത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാക്കുമെന്നും തട്ടിപ്പുകാർ ഭീഷണിപ്പെടുത്തും. ഇങ്ങനെ പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം.
എങ്ങനെ സുരക്ഷിതരാകാം?
1. പ്രൈവസി സെറ്റിംഗ്സിൽ മാറ്റം വരുത്തുക
സെറ്റിംഗ്സിലെ who can see ഓപ്ഷനിൽ പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ, സ്റ്റാറ്റസ് തുടങ്ങിയ കാര്യങ്ങൾ allowed to everyone എന്നതു മാറ്റി പകരം your contact list only എന്നാക്കി മാറ്റുക
2. ടു ഫാക്ടർ ഒതന്റിക്കേഷൻ (Two-factor Authentication)
ടു ഫാക്ടർ ഒതന്റിക്കേഷൻ എനേബിൾ (Enable) ചെയ്യുക. ഇതിലൂടെ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിന് ഒരു എക്ട്രാ സെക്യൂരിറ്റി ലഭിക്കും.
3. ബ്ലോക്ക് ചെയ്യുക, റിപ്പോർട്ട് ചെയ്യുക (Block & Report)
നിങ്ങൾക്ക് മുകളിൽ പറഞ്ഞ തരത്തിലുള്ള കോളുകൾ ലഭിക്കുന്നുണ്ടെങ്കിൽ, അത്തരം സ്പാം കോളുകൾ റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുക. ഇങ്ങനെ ചെയ്താൽ ഇതേ നമ്പറിൽ നിന്ന് വീണ്ടും നിങ്ങളെ വിളിക്കാനോ മെസേജ് അയക്കാനോ കഴിയില്ല. മറ്റാളുകളും ഇതേ നമ്പർ റിപ്പോർട്ട് ചെയ്താൽ വാട്സ്ആപ്പ് ഈ നമ്പർ പ്രവർത്തനരഹിതമാക്കും.