ഭൂമിയിൽ നിന്ന് 100 മില്യൺ പ്രകാശ വർഷം അകലെ സ്ഥിതിചെയ്യുന്ന എൻ ജി സി 3430 ഗ്യാലക്ശിക്ക് ഒരു ചുഴലിക്കാറ്റിൻ്റെ കണ്ണിൻ്റെ ആകൃതിയാണ്. വാതകങ്ങളും പൊടി പടലങ്ങളുമാണ് ഇത്തരം ഒരു ആകൃതി ഈ ഗ്യാലക്ശിക്ക് വരാൻ കാരണം. പുതിയ നക്ഷത്രങ്ങളുടെ ജനനവും മറ്റ് ഗ്യാലക്ശിക്ളെക്കുറിച്ചുള്ള സൂചനകളും ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണെന്നും ശാസ്ത്രജ്ഞ അഭിപ്രായപ്പെടുന്നു
ഇതിലെ എൻ ജി സി 6744 ന് നമ്മുടെ ഭൂമിയും സൂര്യനും മറ്റ് ഗ്രഹങ്ങളും ഉൾപ്പെടുന്ന ക്ഷീരപഥമെന്ന സ്പൈറൽ ഗ്യാലക്ശിയമായി രൂപത്തിൽ ഏറെ സാമ്യമുണ്ട്. വാതകങ്ങളും പൊടിപടലങ്ങളുമാണ് ഈ നക്ഷത്ര സമൂഹത്തെ ക്യാമറകാഴ്ചയിൽ മനോഹരമാക്കുന്നത്. മഞ്ഞ നിറത്തിലുള്ള നക്ഷത്രങ്ങളെ എൻ ജി സി 6744 ഗ്യാലക്ശിയുടെ മധ്യഭാഗത്തായി കാണാം. എറെ പഴക്കമുള്ള നക്ഷത്രങ്ങളാണ് മഞ്ഞ നിറത്തിൽ കാണപ്പെടുന്നത്. പിങ്ക് , നീല നിറത്തിലുള്ള നക്ഷത്രങ്ങളും ഗ്യാലക്ശി കാഴ്ച്ചയിലുണ്ട്. നീല നിറം പുത്തൻ നക്ഷത്രങ്ങളെ സൂചിപ്പിക്കുമ്പോൾ പിങ്ക് നിറം നക്ഷത്രങ്ങളുടെ ജനനത്തെ സൂചിപ്പിക്കുന്നു. ഇപ്പൊഴും സജീവമായി നിൽക്കുന്ന ഗ്യാലക്ശിയാണ് എൻ ജി സി 6744. രണ്ട് ലക്ഷത്തിലധികം പ്രകാശവർഷം വ്യാസം ഈ ഗ്യാലക്സിക്കുണ്ടെന്ന് ബഹിരാകാശ ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ഇതേ ഗ്യാലക്ശിക്കകത്ത് 2005at എന്ന സൂപ്പർ നോവയെ 2005 ൽ കണ്ടെത്തിയിരുന്നു
advertisement