നിലവിലെ ഫോണുകളിലെ ടച്ച് സ്‌ക്രീനുകള്‍ക്ക് ഒരാളുടെ വിരലുകളുടെ സ്ഥാനം മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ മള്‍ട്ടി ടച്ച് സെന്‍സിംഗും ഹാപ്റ്റിക്‌സും ഒരേ ലെയറില്‍ സംയോജിപ്പിക്കുന്നതിനാല്‍ iTad മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഐഐടി-എം പ്രസ്താവനയില്‍ പറയുന്നു.
iTad-ല്‍ ചലിക്കുന്ന ഭാഗങ്ങള്‍ ഒന്നുംതന്നെയില്ല. പകരം, ഒരു ഇന്‍-ബില്‍റ്റ് മള്‍ട്ടി-ടച്ച് സെന്‍സര്‍ വിരലിന്റെ ചലനം കണ്ടെത്തുകയും ഉപരിതല ഘര്‍ഷണം സോഫ്‌റ്റ് വെയര്‍ വഴി ക്രമീകരിക്കുകയും ചെയ്യുന്നു. ഇലക്ട്രോ അഡീഷന്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. വിരലുകള്‍ മിനുസമാര്‍ന്ന തലത്തില്‍ തൊടുമ്പോള്‍ സോഫ്റ്റ് വെയർ ഘര്‍ഷണം മോഡുലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.
advertisement
'ഇത് iTad യുഗമാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് രീതികളെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. ചുരുക്കി പറഞ്ഞാല്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് നമുക്ക് അവ സ്പര്‍ശിക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റ 30 ശതമാനം വരുമാനവും ഉപയോക്തൃ അനുഭവത്തിന്റെ പൊരുത്തക്കേടുകള്‍ കൊണ്ട് ലഭിക്കുന്നതാണ്. ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ അവരുടെ മനസ്സിലെ പ്രതീക്ഷകളും വ്യത്യസ്തമായിരിക്കും, '' മണിവണ്ണന്‍ പറഞ്ഞു.
Also read : ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടം നിരോധിച്ച് തമിഴ്നാട് സർക്കാർ; 3 വർഷം വരെ തടവ്
'' ടച്ച്ലാബില്‍ നിന്നുള്ള പ്രോട്ടോടൈപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ഉല്‍പ്പന്നത്തിന്റെ രൂപത്തിലേക്ക് മാറ്റാം. ഈ അനുഭവം മനസ്സിലാക്കുന്നതിനായി ഒരു കമ്പ്യൂട്ടര്‍ മൗസിന് സമാനമായ ഒരു ചെറിയ ഉപകരണം ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഐഐടി-എമ്മിലെ ഗവേഷകര്‍ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി, ഫീല്‍ഡ് ടെസ്റ്റിംഗ് നടത്തുകയും ഫീഡ്ബാക്ക് നേടുകയും ചെയ്യുന്നുണ്ട്, ''മെര്‍ക്കല്‍ ഹാപ്റ്റിക്സ് സിഇഒ പി വി പത്മപ്രിയ പറഞ്ഞു.
'iTad'-ന്റെ പ്രധാന ആപ്ലിക്കേഷനുകള്‍ ഇവയാണ്:
- ഓട്ടോമോട്ടീവ്
- കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്
- ഡിജിറ്റല്‍ സൈനേജ്
- ഹോം ഓട്ടോമേഷന്‍
- മെഡിക്കല്‍, വ്യവസായം, ഗെയിമിംഗ്
- കാഴ്ച വൈകല്യമുള്ളവര്‍ക്കുള്ള സഹായം
iTad ടച്ച് പ്രവര്‍ത്തനക്ഷമമാക്കിയ പ്രതലങ്ങള്‍ക്ക് ടച്ച് ഇന്‍പുട്ട് സ്വീകരിക്കാനും ടച്ച് ഫീഡ്ബാക്ക് നല്‍കാനും കഴിയും.