നാല് ദിവസത്തിനുള്ളില്‍ 2,000ത്തിലധികം ഡൊമെയ്നുകള്‍ ചൈനീസ് സൈബര്‍ തട്ടിപ്പുകാരെന്ന് സംശയിക്കപ്പെടുന്നവര്‍ വാങ്ങുകയും അശ്ലീല ഉള്ളടക്കം, വാതുവെപ്പ്, വിദ്വേഷ ഉള്ളടക്കമുള്ള ആപ്പ് (iOS, Android) എന്നിവ ഹോസ്റ്റുചെയ്യുന്നതിന് ഉപയോഗിച്ചതായും മെയ് മാസത്തിലെ വിശകലനത്തില്‍ കണ്ടെത്തിയതായി ദേശീയ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റ് പറഞ്ഞു.
ഇന്ത്യന്‍ (.in) ഡൊമെയ്നുകള്‍ വന്‍തോതില്‍ രജിസ്റ്റര്‍ ചെയ്ത് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സൈബര്‍ തട്ടിപ്പുകാര്‍ മികച്ചതും നൂതനവുമായ വഴികള്‍ കണ്ടെത്തുന്നതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.
നേരത്തെയും, ചൈനീസ് സൈബര്‍ തട്ടിപ്പുകാര്‍ വാങ്ങിയ ഇത്തരം 2,000 ഡൊമെയ്നുകളും ആപ്പുകളും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് നിരോധിച്ചിരുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. ഇന്ത്യക്കാരെ തട്ടിപ്പിന് ഇരയാക്കാനും അവരുടെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള മാല്‍വെയറുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് ഇത്തരം സൈറ്റുകൾ നിര്‍മ്മിച്ചിരിക്കുന്നത്.
advertisement
‘അശ്ലീല ഉള്ളടക്കമാണ് ഇതിന് വേണ്ടി പ്രധാനമായും ഉപയോഗിക്കുന്നത്, എല്ലാ സൈറ്റുകളിലും ഇതിന്റെ ലിങ്കുകളുണ്ട്, അതില്‍ ഒരു വ്യക്തി ക്ലിക്ക് ചെയ്താല്‍, അത് അവരുടെ ഡാറ്റ ലഭ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു പ്രോഗ്രാം സ്വയമേവ പ്രവര്‍ത്തിപ്പിക്കുന്നു. ഏജന്‍സികള്‍ അത്തരം ആപ്പുകളും സൈറ്റുകളും നിരോധിക്കുന്നതിനാല്‍, ചൈനീസ് സൈബര്‍ തട്ടിപ്പുകാര്‍ കൂടുതല്‍ സൈറ്റുകള്‍ വാങ്ങുന്നു,’- ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ന്യൂസ് 18 നോട് പറഞ്ഞു.
വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ സമഗ്രവും ഏകോപിതവുമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കും (LEAs), പൗരന്മാര്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും മുന്നറിയിപ്പും നിർദേശങ്ങളും നല്‍കുന്നതിന് നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റ്
ഒരു ചട്ടക്കൂട് തയ്യാറാക്കിയിട്ടുണ്ട്. അതേസമയം, ഇത്തരം വെബ്സൈറ്റുകള്‍ വാങ്ങുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
അടുത്തിടെ പലര്‍ക്കും +84, +62, +60 എന്നീ നമ്പറുകളില്‍ നിന്ന് അജ്ഞാത കോളുകള്‍ വരുന്നതായി പരാതി ഉയര്‍ന്നിരുന്നു. അത്തരം കോളുകള്‍ ഒരു തവണ നിങ്ങളെ ”പിംഗ്” ചെയ്യുന്നു. ഉപയോക്താവ് ഒന്നുകില്‍ സന്ദേശങ്ങള്‍ അയക്കണം അല്ലെങ്കില്‍ തിരികെ വിളിക്കണം ഇതാണ് ലക്ഷ്യം. ANIയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഈ സ്പാം കോളുകള്‍ അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നാണ് വരുന്നതെന്ന് ഡാറ്റ വിശകലനത്തിലൂടെയും ഫോറന്‍സിക് പരിശോധനകളിലൂടെയും കണ്ടെത്തിയിട്ടുണ്ട് . പ്രധാനമായും സിംഗപ്പൂര്‍, വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഈ നമ്പറുകളുടെ ഉറവിടങ്ങള്‍. ഇവയില്‍ ഭൂരിഭാഗം നമ്പറുകള്‍ക്കും നിങ്ങളുടെ സാമ്പത്തിക ഡാറ്റകള്‍ മോഷ്ടിക്കാന്‍ കഴിയും എന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.