"ആഗോളതലത്തിൽ കുറച്ച് ഇൻഫോസിസ് ജീവനക്കാർക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി ഇവരുടെ കുടുംബാംഗങ്ങളുമായും കമ്പനി ബന്ധം നിലനിർത്തുന്നുണ്ട്. വിശ്രമം എടുക്കുന്നതിനും എത്രയും പെട്ടെന്ന് രോഗമുക്തി നേടുന്നതിനു കമ്പനി എല്ലാ തരത്തിലുള്ള സഹായവും പിന്തുണയും ഈ ജീവനക്കാർക്ക് നൽകുന്നുണ്ടെന്ന് ഇൻഫോസിസ് പ്രസ്താവനയിൽ പറഞ്ഞു.
You may also like:സ്പ്രിങ്ക്ളറിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി CPI മുഖപത്രം [NEWS]വട കാണാത്ത മലയാളി'ക്ക് ലോകമെമ്പാടുനിന്നും തെറി [NEWS]കോവിഡ് വാർഡിൽ നിന്ന് കണ്ണൂർ കളക്ടർക്ക് കുട്ടിയുടെ കത്ത് [NEWS]
advertisement
രോഗം സ്ഥിരീകരിച്ച ജീവനക്കാരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ഇൻഫോസിസ് ആരംഭിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളത് എത്ര പേരാണെങ്കിലും അവരെല്ലാം ക്വാറന്റൈൻ ചെയ്യപ്പെടുമെന്ന് ഇൻഫോസിസ് വ്യക്തമാക്കി.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ മികച്ച ഫലമാണ് നൽകിയത്. 93 ശതമാനം ഇൻഫോസിസ് ജീവനക്കാരും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും പ്രസ്താവനയിൽ കമ്പനി അറിയിച്ചു.