TRENDING:

ഇൻസ്റ്റാഗ്രാം ത്രെഡ്സ് ആപ്പിന് കാര്യമായ പ്രതികരണമില്ല; ആശങ്കയിൽ ഫേസ്ബുക്ക്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അശ്വജിത്ത്. സി.
advertisement

ഫേസ്ബുക് മെസെഞ്ചറിന് സമാനമായി പുറത്തിറക്കിയ ഇൻസ്റ്റാഗ്രാം ത്രെഡ്സ് ആപ്പ് കാര്യമായി ശ്രദ്ധിക്കപ്പെടാത്തതാണ് ഫേസ്ബുക്കിനെ കുഴകിയിരിക്കുന്നത്. ആപ്പ് പുറത്തിറക്കി ഒരാഴ്ച്ച പിന്നിടുമ്പോഴും ഡൗൺലോഡുകൾ തീരെ കുറവാണ്. ആപ്പ് അനലിറ്റിക്സ് സ്ഥാപനമായ 'ആപ്പ്ടോപിയ' പുറത്തുവിട്ട കണക്കു പ്രകാരം ഒരാഴ്ച കൊണ്ട് 2,20,000ത്തോളം പേർ മാത്രമാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇത് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ 2 ശതമാമനത്തോളം മാത്രമേ വരൂ.

എന്താണ് ത്രെഡ്സ് ആപ്പ്

  • സ്നാപ്പ് ചാറ്റിന് സാമാനം
  • അടുത്ത സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാം
  • advertisement

  • ഗ്രൂപ്പ് ചാറ്റ് ചെയ്യാം
  • ചിത്രങ്ങളും വീഡിയോയും എളുപ്പത്തിൽ പങ്കുവെക്കാം
  • ക്യാമറ ഫസ്റ്റ് അപ്ലിക്കേഷൻ
  • ഇമോജികളുള്ള ഷോർട് വീഡിയോ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം
  • ഇൻസ്റ്റാഗ്രാമിന്റെ ഫോട്ടോ, വീഡിയോ എഡിറ്റിംഗ് സംവിധാനത്തിലേക്ക് ത്രെഡിലൂടെ ആക്‌സസ് ലഭിക്കും
  • കൂടുതൽ സ്വകാര്യത ഉറപ്പെന്ന് അവകാശം

ത്രെഡ്സ് ആപ്പിന്റെ മെല്ലെപോക്കിൽ ഫേസ്ബുക്ക് ഔദ്യോഗിഗമായി പ്രതികരിച്ചിട്ടില്ല. ഒറ്റനോട്ടത്തിൽ ത്രെഡ്സ് അത്ര പോരെന്ന അഭിപ്രായവും ടെക് ലോകം ഉയർത്തുന്നുണ്ട്. മാത്രമല്ല ഗൂഗിൾ പ്ലേ സ്റ്റോറിൽ ത്രെഡ്സ് ഇൻസ്റ്റാഗ്രാമിന് പകരം ത്രെഡ്സ് എന്ന് പേരുള്ള മറ്റൊരു അപ്ലിക്കേഷനാണ് പലരും ഡൗൺലോഡ് ചെയുന്നത് എന്നും സൂചനയുണ്ട്. എങ്കിലും വരും ദിവസങ്ങളിൽ ആപ്പിന് കൂടുതൽ സ്വീകാര്യത ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഫേസ്ബുക്ക്.

advertisement

Also read- 'ഈ പത്തു സൂചനകളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ സമാധാനപൂർണമായ പ്രണയം അസാധ്യം'

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ഇൻസ്റ്റാഗ്രാം ത്രെഡ്സ് ആപ്പിന് കാര്യമായ പ്രതികരണമില്ല; ആശങ്കയിൽ ഫേസ്ബുക്ക്