1.2 ലക്ഷം രൂപ നൽകി വാങ്ങുന്ന ഫോണിന് ഇതുപോലൊരു പ്രശ്നം എങ്ങനെ സഹിക്കുമെന്നാണ് ഉപയോക്താക്കൾ ചോദിക്കുന്നത്. എന്തായാലും പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്.
ഐഫോൺ പ്രോ, പ്രോ മാക്സ് ക്യാമറകളെ കുറിച്ചാണ് പരാതികൾ ഉയരുന്നത്. ക്യാമറ ഉപയോഗിക്കുമ്പോൾ വിറയ്ക്കുകയും വൈബ്രേറ്റ് ചെയ്യുന്നുവെന്നുമാണ് പരാതി. ഫോക്കസ് മാറിയെടുത്ത ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Also Read- iPhone 12, iPhone 13 വില കുത്തനെ കുറച്ച് ആപ്പിൾ; ഇന്ത്യയിലെ വില അറിയാം
advertisement
തേർഡ് പാർട്ടി ആപ്പുകളായ ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, സ്നാപ് ചാറ്റ് എന്നിവയിൽ ക്യാമറ ഉപയോഗിക്കുമ്പോഴാണ് ഈ പ്രശ്നം. ഹാർഡ് വെയർ തകരാറാണെന്നും ഉടൻ തന്നെ പരിഹാരം കാണുമെന്നുമാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്.
Also Read- iPhone 12, iPhone 13 വില കുത്തനെ കുറച്ച് ആപ്പിൾ; ഇന്ത്യയിലെ വില അറിയാം
48 മെഗാപിക്സൽ ക്യാമറയുമായാണ് ഐഫോൺ 14 പ്രോ സീരീസ് പുറത്തിറങ്ങിയത്. ക്യാമറ ഓൺ ചെയ്യുമ്പോൾ വിറയ്ക്കുക മാത്രമല്ല ശബ്ദവും കേൾക്കാമെന്ന് ഉപയോക്താക്കൾ പറയുന്നു. ഇന്ത്യയിൽ 14 പ്രോ, പ്രോ മാക്സ് ഫോണുകൾക്ക് 1,29,900, 1,39,900 രൂപ മുതലുമാണ് വില.
ഇതിനിടയിൽ ഐഒഎസ് 16 വേർഷനെ കുറിച്ചും പരാതി ഉയരുന്നുണ്ട്. ബാറ്ററി വേഗത്തിൽ തീരുന്നതും കൂടാതെ ചിലർ വിചിത്രമായ കോപ്പി പേസ്റ്റ് പ്രശ്നത്തെക്കുറിച്ചുമാണ് പരാതി.
ഐഫോൺ 14 സീരീസ് വില
- Apple iPhone 14 Pro (128GB)- 1,29,900 രൂപApple iPhone 14 Pro (256 GB)- 1,39,900
Apple iPhone 14 Pro (512 GB)- Rs1,59,900
Apple iPhone 14 Pro (1TB)- 1,79,900 രൂപ
Apple iPhone 14 Pro Max (128GB)- 1,39,900 രൂപ
Apple iPhone 14 Pro (256GB)- 1,49,900 രൂപ
Apple iPhone 14 Pro (512GB)- 1,69,900 രൂപ
Apple iPhone 14 Pro (1TB)- 1,89,900 രൂപ