TRENDING:

iPhone ഉപയോ​ക്താക്കൾക്ക് സന്തോഷവാർത്ത; വാട്സ്ആപ്പിലൂടെ 2 ജിബി വരെയുള്ള ഫയലുകൾ അയക്കാൻ കഴിയുന്ന ഫീച്ചർ ഉടൻ

Last Updated:

പുതിയ ഫീച്ചർ എത്തുന്നതോടെ ഐഫോൺ ഉപയോക്താക്കൾക്ക് വലിയ ഫയലുകൾ അയക്കുന്നത് കൂടുതൽ എളുപ്പമാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐഫോൺ ഉപയോ​ക്താക്കൾക്ക് സന്തോഷവാർത്ത. രണ്ട് ജിബി വരെയുള്ള ഡോക്യുമെന്റുകൾ ഷെയർ ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഐഫോണിന്റെ അടുത്ത അപ്ഡേറ്റിൽ ഫീച്ചർ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ. പുതിയ ഫീച്ചർ എത്തുന്നതോടെ ഐഫോൺ ഉപയോക്താക്കൾക്ക് വലിയ ഫയലുകൾ അയക്കുക എന്നത് കൂടുതൽ എളുപ്പമാകുമെന്നും കമ്പനി അറിയിച്ചു.
advertisement

വലിയ ഫയലുകൾ പെട്ടെന്ന് ഷെയർ ചെയ്യണമെങ്കിൽ വൈഫൈ കണക്ഷൻ ഉപയോ​ഗിക്കുന്നതാണ് നല്ലതെന്നും വാട്സ്ആപ്പ് അറിയിച്ചു. മൊബൈൽ ഡാറ്റാ ഉപയോഗിച്ച് വാട്സ്ആപ്പിലൂടെ വലിയ ഫയലുകളോ ഡോക്യുമെന്റുകളോ പങ്കിടുമ്പോൾ ധാരാളം ഡാറ്റ വേണ്ടിവരും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും മൊബൈൽ ഡാറ്റ പെട്ടെന്ന് തീരാതിരിക്കാനും വൈഫൈ കണക്ഷൻ‌ ഉപയോ​ഗിക്കുന്നതാണ് നല്ലതെന്നാണ് തങ്ങൾ നിർദ്ദേശിക്കുന്നതെന്നും വാട്സ്ആപ്പ് പറഞ്ഞു.

Also read- റിയൽമിയുടെ ‘കൊക്കകോള’ ഫോണുകൾ ഇന്ത്യയിൽ; വിലയും സവിശേഷതകളും അറിയാം

പുതിയ ഫീച്ചർ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. പുതിയ ഫീച്ചൽ വികസിപ്പിക്കുന്നതിനിടെ, വാട്സ്ആപ്പ് നാല് പുതിയ ഫീച്ചറുകൾ കൂടി അവതരിപ്പിച്ചിരുന്നു. ഡോക്യുമെന്റ് ക്യാപ്ഷൻ, ദൈർഘ്യമേറിയ ഗ്രൂപ്പ് വിവരണങ്ങൾ, നൂറ് മീഡിയ വരെ ഷെയർ ചെയ്യാനുള്ള ഫീച്ചർ, അവതാറുകൾ എന്നിവയാണവ. പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

advertisement

ആപ്പിൾ ഫോണിൽ പഴയ വാട്സ്ആപ് മെസേജുകൾ തീയതി നോക്കി കണ്ടുപിടിക്കുന്ന ഫീച്ചർ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ‘സെർച്ച് ബൈ ഡേറ്റ്’ എന്ന ഫീച്ചറാണ് ഇതിനായി അവതരിപ്പിച്ചത്. വാട്സ്ആപ്പ് 23.1.75 അപ്ഡേറ്റ് ഉള്ള ഐഒഎസ്സിലാണ് പുതിയ ഫീച്ചർ ലഭ്യമാകുക. ലേറ്റസ്റ്റ് അപ്ഡേറ്റുള്ള ഐഫോണിൽ എങ്ങനെയാണ് തീയതി വെച്ച് പഴയ വാട്സ്ആപ്പ് മെസേജുകൾ കണ്ടെത്തുക എന്ന് നോക്കാം.

  1. ആദ്യം നിങ്ങളുടെ ഐഫോണിൽ നിന്നും വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക
  2. ഇനി പഴയ മെസേജ് കണ്ടെത്തേണ്ട ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക
  3. advertisement

  4. അടുത്തതായി കോൺടാക്ട് നെയിം ടാപ് ചെയ്ത് സെർച്ച് ഓപ്ഷൻ എടുക്കുക
  5. ഇവിടെ ഏത് ഡേറ്റിലുള്ള മെസേജ് വേണമെങ്കിലും നിങ്ങൾക്ക് സെർച്ച് ചെയ്തെടുക്കാം
  6. നിർദ്ദിഷ്‌ട തീയതിയിൽ നിങ്ങൾ അയച്ച സന്ദേശത്തിനായി തിരയാൻ, നിങ്ങളുടെ സ്‌ക്രീനിന്റെ വലത് കോണിലുള്ള കലണ്ടർ ഐക്കൺ ടാപ് ചെയ്യുക
  7. അപ്പോൾ സെലക്ഷൻ ടൂൾ പ്രത്യക്ഷപ്പെടും. ഇനി വർഷം, മാസം, തീയ്യതി എന്നിവ സെലക്ട് ചെയ്താൽ നിങ്ങൾക്ക് വേണ്ട തീയ്യതിയിലെ മെസേജ് കണ്ടെത്താം

സെർച്ച് ബൈ ഡേറ്റ് ഫീച്ചറിനു പുറമേ, സ്വയം മെസേജ് അയക്കാനുള്ള ഓപ്ഷനും ഈ വേർഷനിലുണ്ട്. കൂടാതെ, ഇമേജുകൾ, വീഡിയോ ഫയലുകൾ, ഡോക്യുമെന്റ് എന്നിവ വാട്സ്ആപ്പിലേക്ക് നേരിട്ട് ഡ്രാഗ് ചെയ്യാനും കഴിയും

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
iPhone ഉപയോ​ക്താക്കൾക്ക് സന്തോഷവാർത്ത; വാട്സ്ആപ്പിലൂടെ 2 ജിബി വരെയുള്ള ഫയലുകൾ അയക്കാൻ കഴിയുന്ന ഫീച്ചർ ഉടൻ
Open in App
Home
Video
Impact Shorts
Web Stories