TRENDING:

രണ്ടാം തലമുറ സ്ഥാനനിര്‍ണയ ഉപഗ്രഹം വിക്ഷേപിച്ച് ISRO; പ്രത്യേകതകൾ അറിയാം

Last Updated:

സ്ഥാനനിര്‍ണയ ഉപഗ്രഹമായ എൻവിഎസ്-01 (NVS-01) ആണ് ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്ഥാനനിര്‍ണയ ഉപഗ്രഹമായ എൻവിഎസ്-01 (NVS-01) ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ 10.42നായിരുന്നു വിക്ഷേപണം. ഇന്ത്യയിലും രാജ്യാതിർത്തിക്കും പുറത്ത് 1500 കിമീ പരിധിയിലുമാണ് പുതിയ ഉപ​ഗ്രഹത്തിന്റെ സേവനം ലഭ്യമാകുക. കൂടുതല്‍ മെച്ചപ്പെട്ട ഗതിനിര്‍ണയ, സ്ഥാനനിര്‍ണയ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആര്‍ഒ എന്‍വിഎസ് പരമ്പര ഉപഗ്രഹങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
advertisement

എൻവിഎസ്-01 ന്റെ പ്രത്യേകതകൾ അറിയാം

  • ഈ ശ്രേണിയിൽ L1 ബാൻഡ് സിഗ്നലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു തദ്ദേശീയ ആറ്റോമിക് ക്ലോക്കും എൻവിഎസ്-01 ൽ ഉപയോ​ഗിച്ചിട്ടുണ്ട്.
  • 51.7 മീറ്റർ ഉയരമുള്ള ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ്, 2,232 കിലോഗ്രാം ഭാരമുള്ള നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 നെ ഭ്രമണപഥത്തിൽ എത്തിച്ചത്.
  • ഏകദേശം 19 മിനിറ്റോളം നീണ്ട പറക്കലിന് ശേഷം, എൻവിഎസ്-01 നെ ഒരു ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് എത്തിച്ചു. എൻവിഎസ്-01 നെ ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ കൂടുതൽ ഉയരത്തിലേക്ക് ഇനിയുമെത്തിക്കുമെന്ന് ഐഎസ്ആർഒ കൂട്ടിച്ചേർത്തു.
  • advertisement

  • ഇരുപതു മിനിറ്റോളം നീണ്ട പറക്കലിനു ശേഷം, 251 കിലോമീറ്റര്‍ ഉയരത്തിലുള്ള ജിയോ സിങ്ക്രണസ് ട്രാന്‍സ്പര്‍ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സ്ഥാപിച്ചത്.
  • L1, L5, S ബാൻഡുകൾ വഹിച്ചാണ് എൻവിഎസ്-01 വിക്ഷേപിക്കപ്പെട്ടത്. മുൻ തലമുറയെ അപേക്ഷിച്ച് രണ്ടാം തലമുയിൽ തദ്ദേശീയമായി വികസിപ്പിച്ച റൂബിഡിയം അറ്റോമിക് ക്ലോക്കും ഉണ്ട്.
  • ടെറസ്ട്രിയൽ, ഏരിയൽ, മാരിടൈം നാവിഗേഷൻ, പ്രിസിഷൻ അഗ്രികൾച്ചർ, മൊബൈൽ ഉപകരണങ്ങളിലെ ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ, മറൈൻ ഫിഷറീസ് തുടങ്ങി നിരവധി സവിശേഷതകൾ ഈ നാവിക് സീരീസിനുണ്ട്.
  • advertisement

  • എൻവിഎസ്-01 ന്റെ ദൗത്യം മുൻ വർഷങ്ങളിലേതിനെക്കാൾ മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആർഒ അറിയിച്ചു.

അമേരിക്കയുടെ ജിപിഎസിന് മറുപടിയെന്നോണമാണ് ഇന്ത്യ നാവിക് ഗതിനിര്‍ണയ സംവിധാനം ഒരുക്കിയത്. ഇതിനകം രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങളിലും നാവികിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാണ്. സൈനിക ആവശ്യങ്ങള്‍ക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് നാവികിനെയാണ്. ചില മൊബൈല്‍ ഫോണുകളിലും ഇപ്പോള്‍ നാവിക് സേവനങ്ങള്‍ ലഭ്യമാണ്. പുതിയ എന്‍വിഎസ് ഉപഗ്രഹങ്ങള്‍ വരുന്നതോടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ള നാവിക് സേവനങ്ങള്‍ മെച്ചപ്പെടുത്താനും വിപുലപ്പെടുത്താനും ഐഎസ്ആര്‍ഒയ്ക്ക് സാധിക്കും.

advertisement

ആദ്യ പരമ്പര ഉപഗ്രഹങ്ങളില്‍ അറ്റോമിക് ക്ലോക്കുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായി തദ്ദേശീയമായി നിര്‍മിച്ച അറ്റോമിക് ക്ലോക്ക് ആണ് എന്‍വിഎസ്-1ല്‍ ഉപയോഗിച്ചിട്ടുള്ളത്. കൂടുകല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപഭോക്താവിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാനും സമയം കൂടുതല്‍ കൃത്യമായി കണക്കാക്കാനും ഇതിന് സാധിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
രണ്ടാം തലമുറ സ്ഥാനനിര്‍ണയ ഉപഗ്രഹം വിക്ഷേപിച്ച് ISRO; പ്രത്യേകതകൾ അറിയാം
Open in App
Home
Video
Impact Shorts
Web Stories