TRENDING:

ചാണകം ഇന്ധനമാക്കി റോക്കറ്റ് പറപ്പിക്കാൻ ജപ്പാൻ

Last Updated:

പശുവിന്റെ വിസര്‍ജ്യത്തിൽ നിന്നും നിർമിക്കുന്ന ഇന്ധനം റോക്കറ്റുകള്‍ക്ക് ഉപയോ​ഗപ്പെടുത്താനാകുമോ എന്ന് സ്ഥിരീകരിക്കാന്‍ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് പരീക്ഷണങ്ങൾ നടത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പശുക്കളുടെ ചാണകത്തിൽ നിന്നും റോക്കറ്റ് ഇന്ധനം നിര്‍മ്മിക്കാനുള്ള പരീക്ഷണവുമായി ജാപ്പനീസ് കമ്പനി രംഗത്ത്. ജപ്പാനിലെ വടക്കേ അറ്റത്തുള്ള ദ്വീപായ ഹോക്കൈഡോ ആസ്ഥാനമായുള്ള കമ്പനിയായ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് (Interstellar Technologies) ആണ് പരീക്ഷണം നടത്തുന്നത്. പശുക്കളുടെ വിസർജ്യത്തിൽ നിന്നും ലിക്വിഡ് ബയോമീഥേൻ നിർമിച്ച് അത് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കാനാണ് പദ്ധതി. ക്ഷീരകർഷകർക്ക് ഇത് സഹായമാകുമെന്ന് ജപ്പാനിലെ ക്യോഡോ ന്യൂസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

2021 മുതൽ ഹൊക്കൈഡോയിൽ, എയർ വാട്ടർ ടെക്നോളജീസ് ലിക്വിഡ് ബയോമീഥേൻ നിർമിക്കുന്നുണ്ട്. തായ്കി പട്ടണത്തിലെ ഒരു ഡയറി ഫാമില്‍ നിര്‍മിച്ച പ്ലാന്റില്‍ വെച്ചാണ് ചാണകവും മൂത്രവും കമ്പനി പുളിപ്പിക്കുന്നത്. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന ബയോഗ്യാസ് ഒബിഹിറോയിലെ ഒരു ഫാക്ടറിയിലേക്ക് കൊണ്ടുപോകും. പിന്നീട് ഇതിൽ നിന്നും ലിക്വിഡ് ബയോമീഥേൻ വേർതിരിക്കും. മീഥേന്‍ വേര്‍തിരിച്ച് തണുപ്പിച്ചതിനു ശേഷമാണ് ലിക്വിഡ് ബയോമീഥേന്‍ ആക്കി മാറ്റുന്നത്.

Also Read- ‘വൈബ്രന്റ് ഗുജറാത്തി’ന്റെ 20 വര്‍ഷങ്ങള്‍: നിക്ഷേപകരുടെ സ്വപ്‌ന ഇടമായി ഗുജറാത്ത് മാറിയതെങ്ങനെ?

advertisement

സാധാരണയായി ഉയര്‍ന്ന ​ഗുണനിലവാരമുള്ള മീഥേന്‍ നിർമിക്കുന്നത് ദ്രവരൂപത്തിനുള്ള പ്രകൃതി വാതകം ഉപയോഗിച്ചാണ്. സമാനമായ ഗുണനിലവാരമുള്ള മീഥേന്‍ സൃഷ്ടിക്കാനാണ് കമ്പനി ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പശുവിന്റെ വിസര്‍ജ്യത്തിൽ നിന്നും നിർമിക്കുന്ന ഇന്ധനം റോക്കറ്റുകള്‍ക്ക് ഉപയോ​ഗപ്പെടുത്താനാകുമോ എന്ന് സ്ഥിരീകരിക്കാന്‍ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് പരീക്ഷണങ്ങൾ നടത്തും.

കാര്‍ബണ്‍ ന്യൂട്രല്‍ എനര്‍ജി ഉപയോഗിച്ച് റോക്കറ്റ് പറത്താൻ തങ്ങള്‍ ആഗ്രഹിക്കുന്നതായി ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് പ്രതിനിധി പറഞ്ഞതായി, ക്യോഡോ ന്യൂസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ചാണകം ഇന്ധനമാക്കി റോക്കറ്റ് പറപ്പിക്കാൻ ജപ്പാൻ
Open in App
Home
Video
Impact Shorts
Web Stories