ജിയോ എയർ ഫൈബർ, ജിയോ എയർ ഫൈബർ മാക്സ് എന്നിങ്ങനെ രണ്ടു പ്ലാനുകളിലാണ് സേവനം ലഭ്യമാവുക. ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്ഫ്ലിസ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകൾ ലഭ്യമാകും.
advertisement
ജിയോ എയർ ഫൈബർ മാക്സ് പ്ലാനിൽ 300, 500, 1000 എംബിപിഎസ് സ്പീഡുകളിൽ 1499, 2499, 3999 രൂപ നിരക്കുകളിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. രണ്ടു പ്ലാനുകളിലും 550ലധികം ഡിജിറ്റൽ ചാനലുകൾ ലഭ്യമാകും. ഒപ്പം വിവിധ ഒടിടി സേവനങ്ങളും ലഭിക്കും. ആറു മാസവും 12 മാസവും കാലാവധിയിൽ പ്ലാനുകൾ ലഭ്യമാകും .
ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ. ജിയോയുടെ വിപുലമായ ഒപ്റ്റിക്കൽ ഫൈബർ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഹോം ബ്രോഡ്‌ബാൻഡ് ലഭിക്കുന്നതിന് തടസ്സമേകിയിരുന്നു. ജിയോ എയർ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാൻ കഴിയും.
Also Read- Jio AirFiber | അതിവേഗ ഇന്‍റർനെറ്റുമായി ജിയോ എയർ ഫൈബർ തുടങ്ങി; ആദ്യം എട്ട് നഗരങ്ങളിൽ
“ഞങ്ങളുടെ വിപുലമായ ഫൈബർ-ടു-ദി-ഹോം സേവനമായ ജിയോഫൈബർ ഇതിനകം 10 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു, ഓരോ മാസവും ലക്ഷക്കണക്കിന് ആളുകൾ ഇതിലൂടെ കണക്റ്റുചെയ്യുന്നു. എന്നാൽ ദശലക്ഷക്കണക്കിന് വീടുകളും ചെറുകിട ബിസിനസ്സുകളും അതിവേഗം ബന്ധിപ്പിക്കേണ്ടതുണ്ട്. ജിയോ എയർ ഫൈബർ ഉപയോഗിച്ച്, രാജ്യത്തെ എല്ലാ വീടുകളിലും സമാനമായ ഗുണനിലവാരമുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. ലോകോത്തര ഡിജിറ്റൽ വിനോദം, സ്മാർട്ട് ഹോം സേവനങ്ങൾ, ബ്രോഡ്‌ബാൻഡ് എന്നിവ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് വീടുകളെ ജിയോ എയർ ഫൈബർ ശാക്തീകരിക്കും” ജിയോ എയർഫൈബറിന്റെ ലോഞ്ചിൽ സംസാരിച്ച റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.
ജിയോ എയർഫൈബർ ഗുണങ്ങൾ എന്തൊക്കെ?
550+ മുൻനിര ഡിജിറ്റൽ ടിവി ചാനലുകളും ഹൈ-ഡെഫനിഷനിൽ ലഭ്യമാകും
ക്യാച്ച്-അപ്പ് ടിവി
ഏറ്റവും ജനപ്രിയമായ 16+ OTT ആപ്പുകൾ.
ടിവി, ലാപ്‌ടോപ്പ്, മൊബൈൽ അല്ലെങ്കിൽ ടാബ്‌ലെറ്റ് എന്നിങ്ങനെയുള്ള ഏത് ഉപകരണത്തിലും ആപ്പുകൾ ഉപയോഗിക്കാനും കഴിയും.
ജിയോയുടെ വിശ്വസനീയമായ വൈഫൈ കണക്റ്റിവിറ്റിയും നിങ്ങളുടെ വീടിന്റെയോ ബിസിനസ്സ് പരിസരത്തിന്റെയോ എല്ലാ കോണുകളിലും അതിവേഗ ബ്രോഡ്‌ബാൻഡ് അനുഭവവും.
സ്മാർട്ട് ഹോം സേവനം:
വിദ്യാഭ്യാസത്തിനും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി
സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങൾ
ആരോഗ്യ പരിരക്ഷ
വിദ്യാഭ്യാസം
സ്മാർട്ട് ഹോം ഐഒടി
ഗെയിമിംഗ്
ഹോം നെറ്റ്‌വർക്കിംഗ്
