വിവിധ തരം താക്കോലുകള്‍, വാലറ്റുകള്‍, പഴ്‌സുകള്‍, ലഗ്ഗേജ്, ഗാഡ്ജറ്റ്‌സ്, ബൈക്കുകള്‍ തുടങ്ങി നിരവധി അവശ്യവസ്തുക്കളില്‍ അറ്റാച്ച് ചെയ്യാന്‍ സാധിക്കുന്നതാണ് ജിയോടാഗ് ഗോ. തങ്ങളുടെ മൂല്യവത്തായ വസ്തുക്കള്‍ എവിടെയാണെന്ന് കൃത്യമായി അറിയാനും, നഷ്ടപ്പെടാതിരിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. വിവിധ നിറങ്ങളില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ജിയോടാഗ് ഗോ ലഭ്യമാണ്. ആമസോണ്‍, ജിയോമാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, മൈജിയോ സ്‌റ്റോറുകള്‍ തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാം 1499 രൂപയ്ക്ക് ജിയോ ടാഗ് ഗോ ട്രാക്കര്‍ സ്വന്തമാക്കാവുന്നതാണ്.
ആപ്പിള്‍ ഫൈന്‍ഡ് മൈ നെറ്റ്വര്‍ക്കുമായി സംയോജിപ്പിച്ച് ഐഒഎസ് ഡിവൈസുകള്‍ക്കായി ജിയോ മുമ്പ് ജിയോടാഗ് എയര്‍ അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ജിയോടാഗ് ഗോ അവതരിപ്പിക്കുന്നതോടെ, എല്ലാ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ലോകമെമ്പാടും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു ട്രാക്കര്‍ ഉണ്ടെന്ന് ജിയോ ഉറപ്പാക്കുകയാണ്.
advertisement