അഭിമാനകരമായ ഈ അവാര്‍ഡുകള്‍ ജിയോ പ്ലാറ്റ്‌ഫോംസ് ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ഇന്ത്യയുടെ ആത്മനിര്‍ഭരതയുടെ (സ്വാശ്രയ) ദര്‍ശനത്തിലേക്കുള്ള കമ്പനിയുടെ നിര്‍ണായക സംഭാവനയെ അടിവരയിടുന്നു. സാങ്കേതിക നവീകരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, തദ്ദേശീയ സാങ്കേതിക കഴിവുകളുടെ വികസനം എന്നിവയിലൂടെ ഇന്ത്യയെ വികസിത സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവണ്‍മെന്റ് പദ്ധതിയിട്ട 'വികസിത് ഭാരത് 2047' ലക്ഷ്യവുമായി സമരസപ്പെട്ടുപോകുന്നതാണ് ജിയോയുടെ നയങ്ങളും നേട്ടങ്ങളും.
ഭാരത് 6ജി വിഷന്‍ സാക്ഷാത്കരിക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഈ സാങ്കേതിക വിപ്ലവത്തിന്റെ മുന്‍നിരയിലാണ് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് സ്ഥാനം പിടിച്ചിരിക്കുന്നത്.
advertisement
ജിയോയുടെ ഗവേഷണ വികസന വിഭാഗത്തിലെ ശക്തമായ അടിത്തറയും തദ്ദേശീയ സാങ്കേതികവിദ്യയിലധിഷ്ഠിതമായുള്ള 5ജി, എഐ വിന്യാസവുമെല്ലാം ഇന്ത്യയുടെ അടുത്ത തലമുറ ടെലികമ്യൂണിക്കേഷന്‍ വികസനത്തില്‍ ജിയോയെ പ്രധാന പങ്കാളിയാക്കി മാറ്റുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം 4,000ത്തോളം പേറ്റന്റുകളാണ് ജിയോ ഫയല്‍ ചെയ്തിരിക്കുന്നത്. ടെലി കമ്യൂണിക്കേഷന്‍സ്, ഡിജിറ്റല്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ടുള്ളതാണ് ഈ പേറ്റന്റുകള്‍.
യഥാര്‍ത്ഥ ലോകത്തിലെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുമായി ഇന്നവേഷനെ സംയോജിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ സമീപനത്തെ സാധൂകരിക്കുന്നതാണ് ഈ അവാര്‍ഡുകള്‍. ഞങ്ങള്‍ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുക മാത്രമല്ല, 5ജി, 6ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിലൂടെ ഡിജിറ്റല്‍ യുഗത്തില്‍ ദേശീയ വളര്‍ച്ചയും ആഗോള മത്സരശേഷിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന കഴിവുകള്‍ വികസിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്--ജിയോ പ്ലാറ്റ്‌ഫോംസ് സീനിയര്‍ വൈസ് പ്രസിഡന്റ് ആയുഷ് ഭട്‌നാഗര്‍ പറഞ്ഞു.