ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷനിൽ പരസ്യങ്ങളില്ലാതെ പാട്ട് കേൾക്കാം, അൺ ലിമിറ്റഡ് ജിയോ ട്യൂൺസ്, അൺലിമിറ്റഡ് ഡൌൺ ലോഡ്, ഉയർന്ന ക്വാളിറ്റി ഓഡിയോ എന്നിവയും ആസ്വദിക്കാം. ഈ പുതിയ ഓഫർ പുതിയ ഉപഭോക്താക്കൾക്കും ഇതിനകം ജിയോയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും ലഭ്യമാകും
Also read- ബിഎസ്‍എൻഎല്ലിന് ഇനി പുതുജീവൻ; 89,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജുമായി കേന്ദ്രസർക്കാർ
ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷൻ ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനുകൾ 28, 56 അല്ലെങ്കിൽ 84 ദിവസത്തെ വാലിഡിറ്റിയിലാണ് പ്ലാനുകൾ ഉള്ളത്. 28 ദിവസത്തെ പ്ലാനിന് 269 രൂപയും, 56 ദിവസത്തെ പ്ലാനിന് 529 രൂപയും, 84 ദിവസത്തെ പ്ലാനിന് 739 രൂപയുമാണ്. പുതിയ പ്ലാൻ എടുക്കുന്നവർക്ക് പാട്ട് കേൾക്കാൻ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല. കണക്റ്റിവിറ്റിയും മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനുകളിൽ ഒരുമിച്ച് ലഭ്യമാകും.
advertisement