2ജിയില്‍ നിന്ന് 5ജിയിലേക്ക്...
നിലവില്‍ 2ജി ഉപയോഗിക്കുന്ന 10 മില്യണ്‍ ഉപയോക്താക്കളെ 5ജിയിലേക്ക് മാറ്റാന്‍ ആണ് കമ്പനി പദ്ധതി ഇടുന്നത്. ഏറ്റവും അത്യാധുനിക സങ്കേതിക വിദ്യയാണ് ജിയോ ലഭ്യമാക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രതിമാസ പ്ലാനുകള്‍ അവതരിപ്പിച്ചതിനാല്‍ അതിവേഗം ജനകീയമായി മാറിയ മോഡലാണ് ജിയോ ഭാരത് വി4.
അണ്‍ലിമിറ്റഡായി കോള്‍ ചെയ്യാം, 38% ലാഭം
14 ജി ബി ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളുകളും ലഭ്യമാക്കുന്ന 28 ദിവസത്തെ പ്ലാനിന് 123 രൂപ മാത്രമാണ് ഈടാക്കുന്നത്. അതേസമയം മറ്റ് ടെലികോം സേവന ദാതാക്കളുടെ സമാന പ്ലാനിനു 199 രൂപയാണ് ഈടാക്കുന്നത്. അതായത് ഉപയോക്താവിന് ജിയോഭാരത് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 38 ശതമാനം ലാഭമാണ് ഉണ്ടാകുന്നത്. ഇതേ പ്ലാന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1234 രൂപയ്ക്കും ലഭ്യമാണ്.
advertisement
3 മാസം റീചാര്‍ജ്, ഒരു മാസം ഫ്രീ
മൂന്ന് മാസത്തേക്ക് ഒരുമിച്ച് റീചാര്‍ജ് ചെയ്താല്‍ ഒരു മാസം തീര്‍ത്തും സൗജന്യമായി സേവനം ലഭിക്കുമെന്ന പ്രത്യേകതയും ജിയോ ഭാരത് ദീപാവലിയോട് അനുബന്ധിച്ച് അവതരിപ്പിച്ചിരിക്കുന്നു. അതായത് 369 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്താല്‍ നാല് മാസം സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഫലത്തില്‍ ഒരു മാസത്തേക്ക് വരുന്നത് കേവലം 92 രൂപയോളം മാത്രമാണ്.
താങ്ങാവുന്ന നിലയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക മാത്രമല്ല ജിയോഭാരത് ഫോണ്‍ ചെയ്യുന്നത്, അതോടൊപ്പം വിനോദത്തിനും ദൈനംദിന ആവശ്യങ്ങള്‍ക്കുമായുള്ള സേവനങ്ങളും നല്‍കുന്നു. ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍, ജിയോസാവനിലൂടെ 80 മില്യണ്‍ പാട്ടുകള്‍, ജിയോടിവിയിലൂടെ 600ലധികം ടിവി ചാനലുകള്‍ തുടങ്ങിയവയും ലഭ്യമാകുന്നു. ഇത്കൂടാതെ ജിയോപേയിലൂടെ വളരെ എളുപ്പത്തില്‍ യുപിഐ ഇടപാടുകള്‍ നടത്താനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കുമായി സൗജന്യ ജിയോപേ സൗണ്ട് ബോക്‌സും കമ്പനി നല്‍കുന്നുണ്ട്.