TRENDING:

JioBharat: 1000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ വിഭാഗത്തിൽ 50 % വിപണിവിഹിതം നേടി ജിയോഭാരത്

Last Updated:

1000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ വിഭാഗത്തില്‍ 50 ശതമാനം വിപിണി വിഹിതമാണ് ജിയോഭാരത് നേടിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള കീപാഡ് സ്മാര്‍ട്‌ഫോണാണ് ജിയോഭാരത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
1000 രൂപയ്ക്ക് താഴെയുള്ള (Sub-Rs 1000 segment) ഫോണുകളുടെ വിപണിയില്‍ വലിയ മുന്നേറ്റം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോഭാരത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 2024ലെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം സെഗ്മെന്റില്‍ 50 ശതമാനം വിപണിവിഹിതമാണ് ജിയോഭാരത് നേടിയിരിക്കുന്നത്.
advertisement

ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റല്‍ സേവനങ്ങളിലൂടെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ജിയോഭാരത് 250 ദശലക്ഷം ഫീച്ചര്‍ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വാതന്ത്ര്യം നല്‍കുന്ന പ്രക്രിയയിലെ സുപ്രധാന നാഴികക്കല്ലാണെന്നാണ് കമ്പനി കരുതുന്നത്. രാജ്യത്ത് മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഡിജിറ്റല്‍ അസമത്വം കുറയ്ക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കാന്‍ ജിയോഭാരതിനായിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ് മാത്രമാണ് ജിയോഭാരത് ഫോണ്‍ ആദ്യമായി പുറത്തിറക്കിയത്. എന്നാല്‍ അനേകം പേരുടെ ജീവിതങ്ങളില്‍ വലിയ പരിവര്‍ത്തനമാണ് ഫോണ്‍ നടത്തിയത്. യുപിഐ, ജിയോസിനിമ, ജിയോ ടിവി തുടങ്ങിയ നിരവധി സേവനങ്ങളിലൂടെ വ്യത്യസ്ത തലങ്ങളിലുള്ള ഡിജിറ്റല്‍ പദ്ധതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ജിയോഭാരതിനായി.

advertisement

സ്മാര്‍ട്‌ഫോണ്‍ സൗകര്യങ്ങളുള്ള താങ്ങാവുന്ന ഫോണ്‍ ലഭ്യമാക്കുക മാത്രമല്ല ജിയോഭാരത് ഉപയോക്താക്കള്‍ക്കായി ചെയ്തത്, മറിച്ച് ഉന്നത ഗുണനിലവാരത്തിലുള്ള അഫോഡബിള്‍ ഡാറ്റ കൂടി നല്‍കുകയാണ് ചെയ്തത്. ഓരോ സാധാരണക്കാരനും അത് ലഭ്യമായി.

അടുത്തിടെ വിവിധ കമ്പനികളുടെ താരിഫുകളില്‍ വര്‍ധന വന്നെങ്കിലും ജിയോഭാരത് പ്രതിമാസം 123 രൂപയ്ക്ക് മികച്ച ഡിജിറ്റല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ശൈലി തുടരുകയാണ് ചെയ്തത്. മറ്റ് ടെലികോം സേവനദാതാക്കളുടെയെല്ലാം അഫോഡബിള്‍ പ്ലാനുകള്‍ പ്രതിമാസം 199 രൂപയിലാണ് ആരംഭിക്കുന്നത്. മാത്രമല്ല പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ അവരുടെ ഫീച്ചര്‍ ഫോണുകളില്‍ ലഭ്യമാകുകയുള്ളൂ. ഡാറ്റയോ എല്‍ടിഇ യൂസേജോ ഉണ്ടായെന്നു വരില്ല.

advertisement

'രാജ്യത്ത് നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനത്തിന്റെ വിടവ് നികത്തുന്നതിനുള്ള മറ്റൊരു വിപ്ലവകരമായ ചുവടുവയ്പ്പാണ് ജിയോഭാരത് ഫോണിന്റെ വരവ്. ഒരു ഫീച്ചര്‍ ഫോണിന്റെ വിലയില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍, ജിയോഭാരത് ഫോണ്‍ 2ജി-മുക്തഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വളരെയധികം മുന്നോട്ട് പോകും. 2016-ല്‍, ജിയോ ആരംഭിച്ചപ്പോള്‍, ഇന്റര്‍നെറ്റ് ആക്സസ് ജനാധിപത്യവല്‍ക്കരിക്കാനും സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനും കൈമാറാനും അത് വളരെയധികം സഹായിച്ചു. താങ്ങാനാവുന്ന വിലയില്‍ ഉയര്‍ന്ന വേഗതയുള്ള ഡാറ്റയും സർവവ്യാപിയായ നെറ്റ്വര്‍ക്കും ഉള്ളതിനാല്‍, സാങ്കേതികവിദ്യ തിരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്ക് ഒരു പ്രത്യേകാവകാശമായിരുന്നില്ല. ജിയോഫോണ്‍ പോലുള്ള താങ്ങാനാവുന്ന ഉപകരണങ്ങളുടെ തുടര്‍ന്നുള്ള ലോഞ്ചും താങ്ങാനാവുന്ന വയര്‍ഡ് ബ്രോഡ്ബാന്‍ഡിന്റെ (ജിയോ ഫൈബര്‍) ലഭ്യതയും ഡാറ്റാ കണക്റ്റിവിറ്റിയെ യഥാര്‍ത്ഥത്തില്‍ ജനാധിപത്യവല്‍ക്കരിച്ചു,' ഓഹരിഉടമകള്‍ക്കയച്ച കത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2016ല്‍ ജിയോ 4ജി ആരംഭിച്ചതോടെ, ഇന്ത്യയില്‍ ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ പ്രക്രിയ യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരു യാത്ര ഞങ്ങള്‍ ആരംഭിച്ചു. ഒരു ഡാറ്റ ഡാര്‍ക്ക് ഇന്ത്യയെ ഡാറ്റാ സമ്പന്ന രാഷ്ട്രമാക്കി മാറ്റി, എല്ലാ ഇന്ത്യന്‍ വീടുകള്‍ക്കും താങ്ങാനാവുന്നതും അതിവേഗ 4ജി ഡാറ്റയും നല്‍കി. ഈ വര്‍ഷം, ലോക റെക്കോര്‍ഡ് സമയത്ത് ഇന്ത്യയിലുടനീളം അതിന്റെ ട്രൂ5ജി നെറ്റ്വര്‍ക്ക് പുറത്തിറക്കിക്കൊണ്ട് ജിയോ രാജ്യത്തിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടുതല്‍ മെച്ചപ്പെടുത്തി,''ഓഹരിയുടമകള്‍ക്കെഴുതിയ കത്തില്‍ മുകേഷ് അംബാനി പറയുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
JioBharat: 1000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ വിഭാഗത്തിൽ 50 % വിപണിവിഹിതം നേടി ജിയോഭാരത്
Open in App
Home
Video
Impact Shorts
Web Stories