TRENDING:

ഓൺലൈൻ തട്ടിപ്പിന് ബ്രേക്കിട്ട് സ്‌പീഡ് ട്രാക്ക് സംവിധാനമൊരുക്കി കേരള പൊലീസ്

Last Updated:

24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചാൽ നഷ്ട്ടമായ പണം തിരിച്ചുപിടിക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പ് വഴി നിങ്ങൾക്ക് ലക്ഷങ്ങൾ നഷ്ട്ടമായോ ? ഇനി വിഷമിക്കണ്ട. ഓൺലൈൻ വഴി ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പണം നഷ്ടമായാൽ കണ്ടെത്താൻ സ്പീഡ് ട്രാക്കിങ് സംവിധാനം ആരംഭിച്ച് കേരളാ പൊലീസ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചാൽ നഷ്ട്ടമായ പണം തിരിച്ചുപിടിക്കാം. 1930 എന്ന കൺട്രോൾ റൂം നമ്പരിൽ വിളിച്ചാൽ മതി. കോഴിക്കോട് എഐ വഴിയുളള തട്ടിപ്പ് കണ്ടെത്തിയതോടെയാണ് പൊലീസിന്‍റെ പുതിയ നീക്കം.
online fraud
online fraud
advertisement

ഒരു ലക്ഷം രൂപക്ക് മുകളിൽ തട്ടിയെടുത്തതായി പരാതി ലഭിച്ചാൽ തട്ടിപ്പ് നടത്തിയ ആളുടെ അക്കൗണ്ട് മണിക്കൂറുകള്‍ക്കുളളിൽ കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയമിച്ചു. 1930 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമിൽ ഉടൻ വിവരം അറിയിച്ചാൽ, തട്ടിപ്പുകാരന്റെ അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കാനുള്ള സംവിധാനമാണ് ഒരിക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരുന്നുണ്ടെങ്കിലും വലിയ തട്ടിപ്പുകള്‍ കണ്ടെത്താനായാണ് സ്പീഡ് ട്രാക്കിംഗ് സംവിധാനം ഒരുക്കിയത്.

Also read- ബാറ്ററി അധിക സമയം ചാര്‍ജ് ചെയ്യുന്നത് പ്രശ്‌നമുണ്ടാക്കുമോ? ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് പിന്നിലെ കാരണമെന്ത്?

advertisement

വിവരം നൽകാൻ വൈകുന്തോറും തട്ടിപ്പുകാർ പണം പിൻവലിച്ച് രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ വേഗത്തിൽ വിവരം കൈമാറുകയാണ് അന്വേഷണത്തിന് നിർണായകുന്നതെന്ന് നോ‍ഡൽ ഓഫീസർ എസ്പി ഹരിശങ്കർ പറഞ്ഞു.  പരിചയമില്ലാത്തവർ അയക്കുന്ന ലിങ്കുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോ‍ഡ് ചെയ്താൽ തട്ടിപ്പിനുള്ള സാധ്യത വർദ്ധിക്കുന്നതായും പൊലിസ് മുന്നറിയിപ്പ് നൽകുന്നു.വിദേശത്ത് നിന്നും ഉയർന്ന വിലക്കുള്ള സമ്മാനമെത്തിയിട്ടുണ്ട്, കസ്റ്റംസ് ക്ലിയറൻസിനായി പണം നൽണം.

കോടികള്‍ ലോട്ടറിയിച്ചു, സമ്മാനതുക നൽകാൻ നികുതി അടക്കണം, ഇതുകൂടാതെ വാടസ് ആപ്പും മെസഞ്ചറും വീഡിയോ കോളുകള്‍ വഴി മോർഫ് ചെയ്ത നഗ്നവീഡിയോകള്‍ കാണിച്ചുമുള്ള തട്ടിപ്പ് തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. നൈജീരിയൻ സംഘങ്ങളും ഉത്തരേന്ത്യൻ ഹൈടെക് സംഘങ്ങളുമായിരുന്നു പല തട്ടിപ്പുകളും നടത്തിയത്. എന്നാൽ പൊലീസിന്റെ സംവിധാനങ്ങളെ പോലും അമ്പരപ്പിച്ചാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിഡിയോ കോള്‍ ചെയ്ത് കോഴിക്കോട് സ്വദേശിയുടെ 40000 രൂപ തട്ടിയെടുത്തത്. പണം കണ്ടെത്താനായെന്ന ആശ്വാസം പൊലീസുണ്ടെങ്കിലും ഈ സാധ്യത ഉപയോഗിച്ചു കൊണ്ട് തട്ടിപ്പ് തുടരാനുള്ള സാധ്യത പൊലീസ് മുന്നിൽ കാണുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ഓൺലൈൻ തട്ടിപ്പിന് ബ്രേക്കിട്ട് സ്‌പീഡ് ട്രാക്ക് സംവിധാനമൊരുക്കി കേരള പൊലീസ്
Open in App
Home
Video
Impact Shorts
Web Stories